ഇപ്പോൾ ആരോഗ്യ പ്രശ്നങ്ങൾക്ക് ആളുകൾ ആദ്യം തൊടുന്നത് ഗൂഗിളാണ്. ചെറിയൊരു വയറുവേദനയോ, പെരിയഡ്സ് വൈകുന്നത് പോലും ഗൂഗിളിൽ തിരയുന്ന പതിവ് ഇപ്പോൾ പലരിലും കാണപ്പെടുന്നു. “Period delay”, “white discharge”, “lower abdominal pain” തുടങ്ങിയവയെ കുറിച്ച് തിരയുമ്പോൾ വരുന്ന നൂറുകണക്കിന് ഫലങ്ങളിൽ പലതും അതീവഗൗരവമുള്ള രോഗങ്ങളുടെ വിവരണങ്ങളായിരിക്കും. ഇതുവഴി പലരിലും അപ്രതീക്ഷിതമായ ഭയവും ആശങ്കയും ജനിക്കുന്നു.
സാധാരണമായ ശാരീരിക ലക്ഷണങ്ങൾ പോലും, ഗൂഗിളിന്റെ ലേഖനങ്ങളിൽ വലിയ രോഗങ്ങളായും, അതിനനുസൃതമായ പരിയഹാരങ്ങളായും പ്രതിപാദിക്കപ്പെടാറുണ്ട്. എന്നാൽ ഓരോ വ്യക്തിയുടെയും ശരീരം വ്യത്യസ്തമാണ്. ഒരേ ലക്ഷണം പലരിലും വ്യത്യസ്തമായ കാരണങ്ങൾ കൊണ്ടാകാം സംഭവിക്കുക. അതിനാൽ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കി സ്വയം രോഗനിർണ്ണയം ചെയ്യുന്നത് അപകടകരമാണ്.

ഗൈനക്കോളജി സംബന്ധിച്ച പ്രശ്നങ്ങളിൽ സ്വയം ഗൂഗിള്‍ വഴി രോഗനിർണ്ണയം ചെയ്യുന്നത് പലതരം പ്രത്യാഘാതങ്ങൾക്കിടയാക്കുന്നു. ആദ്യത്തേത് തെറ്റായ നിർണയമാണ്. ശരിയായ പരിശോധനയില്ലാതെ ഒരാൾക്ക് PCOS ഉം, മറ്റൊരാൾക്ക് endometriosis ഉം ഉണ്ടെന്ന് തെറ്റായി കരുതുന്നതും, ഇവയിലൊന്നും ഇല്ലാത്തവരിൽ ഇത്തരം അറിവുകൾ വലിയ മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്നണ്ട്.
രണ്ടാമതായി, ഗൂഗിളിൽ ലഭിക്കുന്ന പല ഔഷധ നിർദേശങ്ങളും വിശ്വസിച്ച് ഉപയോഗിക്കുന്നത് ശരീരത്തിൽ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. ചിലപ്പോൾ പ്രശ്നം കൂടുതൽ അതിരുവിടാൻ ഇടവരുകയും ചെയ്യും. കൂടാതെ, ഓൺലൈൻ ലേഖനങ്ങൾ വായിച്ചു നിരന്തരം ഭയം തോന്നുന്നത് മാനസികാരോഗ്യത്തെയും ബാധിക്കുന്നു.
ഒരു ഗൈനക്കോളജിസ്റ്റ് ഒരാളെ പരിശോധിക്കുമ്പോൾ, രോഗിയുടെ രോഗചരിത്രം, ജീവിച്ചിരിപ്പിന്റെ ശൈലി, ശാരീരിക പരിശോധന, ആവശ്യമായ പരിശോധനകൾ എന്നിവയിലൂടെ സമഗ്രമായ അവലോകനം നടത്തുന്നു. ഇതോടെ രോഗം ശരിയായി തിരിച്ചറിയുകയും, രോഗിയുടെ ശരീരാവസ്ഥയെ അനുയോജ്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്നു. കൂടാതെ, പലപ്പോഴും അപകടകരമാകാൻ സാധ്യതയുള്ള അവസ്ഥകൾ നേരത്തെ കണ്ടെത്താൻ ഡോക്ടർമാർക്ക് കഴിയും. ഗൈനക്കോളജി മേഖലയിൽ പല പ്രശ്നങ്ങളും ഇന്ന് ഫലപ്രദമായി ചികിത്സിക്കാവുന്നവയാണ് – അതിന് വേണ്ടത് സമയബന്ധിതമായ വൈദ്യപരിശോധനയും, ശരിയായ മാർഗനിർദ്ദേശവുമാണ്.
വിവരസാങ്കേതിക വിദ്യയുടെ സഹായം ആരും നിഷേധിക്കുന്നില്ല. ഗൂഗിള്‍ ആരോഗ്യവിവരങ്ങൾ അറിയുന്നതിന് ഒരു ആരംഭം മാത്രമായി ഉപയോഗിക്കാവുന്നതാണ്. പക്ഷേ, അത് തന്നെ രോഗനിർണ്ണയമാക്കിയാൽ അത് അപകടകരമായ പാതയിലേക്ക് നയിക്കും. സ്ത്രീശരീരത്തെക്കുറിച്ചുള്ള സംശയങ്ങൾക്കും അസ്വസ്ഥതകൾക്കും യഥാസമയം ഡോക്ടറെ സമീപിക്കുക മാത്രമാണ് സുരക്ഷിതവും ശാസ്ത്രീയവുമായ മാർഗം.