Nammude Arogyam
Covid-19Diabetics

കൊറോണ: പ്രമേഹ രോഗികള്‍ക്ക് ശ്രദ്ധിക്കാന്‍

കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന കാലത്ത് രോഗപ്രതിരോധ ശേഷിയുടെ പ്രസക്തിയെക്കുറിച്ച് ഒട്ടുമിക്ക ആളുകളും മനസിലാക്കിയിട്ടുണ്ടാവാം. നിങ്ങളിലെ അടിസ്ഥാന മെഡിക്കല്‍ അവസ്ഥകള്‍ ആരോഗ്യപരമായ അപകടങ്ങളെ സങ്കീര്‍ണ്ണമാക്കുന്നു. അതിലൊന്നാണ് പ്രമേഹം. പ്രമേഹത്തെ നിയന്ത്രിക്കാതിരിക്കുമ്പോള്‍ അവ മറ്റ് ആരോഗ്യപ്രശ്‌നങ്ങളെ ക്ഷണിച്ചു വരുത്തുകയും അസുഖം പിടിപെട്ടാല്‍ ഭേദമാകാന്‍ സമയം എടുക്കുകയും ചെയ്യുന്നു. പ്രമേഹം പോലുള്ള ഒരു രോഗാവസ്ഥയില്‍ കൊറോണ വൈറസിന് ശരീരത്തിലേക്ക് കയറാന്‍ വളരെ എളുപ്പമാണെന്നും പറയപ്പെടുന്നു.

COVID-19 ആരോഗ്യമുള്ള ഏതൊരു വ്യക്തിയെയും ബാധിക്കുമെങ്കിലും, പഠനങ്ങള്‍ പറയുന്നത് വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പോലുള്ളവയുള്ളവര്‍ എന്നിവര്‍ ഉയര്‍ന്ന അപകടസാധ്യതാ വിഭാഗത്തിലാണെന്നാണ്. അതിനാല്‍, കൊറോണ വൈറസിനെ പ്രമേഹ രോഗികള്‍ ഒന്നു കരുതിയിരിക്കുന്നതാണ് നല്ലത്.

കൊറോണ വൈറസും പ്രമേഹ രോഗികളും

കൊറോണ വൈറസിനെ ചെറുക്കാന്‍ ഒരു രോഗം എന്ന നിലയില്‍ എല്ലാ ആളുകളും ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ പ്രമേഹം പോലുള്ള നിശിതമായ അവസ്ഥയില്‍ ആവശ്യമായ മുന്‍കരുതലുകള്‍ അല്‍പം അധികമായി എടുക്കേണ്ടിയും വരുന്നു. നിങ്ങളുടെ രോഗപ്രതിരോധ ശേഷി അനുസരിച്ചിരിക്കും നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യം.

കൊറോണ വൈറസിന്റെ പിടിയിലായ ഹോളിവുഡ് നടന്‍ ടോം ഹാന്‍ക്‌സ് ടൈപ്പ് 2 പ്രമേഹത്തിന് അടിമയാണ്. ഇത് തികച്ചും വൈറസ് ബാധയും പ്രമേഹം പോലുള്ള രോഗങ്ങളുമായി ബന്ധമുണ്ടോ എന്ന ചോദ്യമുയര്‍ത്തുന്നു. അതെ, പ്രായമായ പ്രമേഹ രോഗികളില്‍ വൈറസ് ബാധയുടെ സങ്കീര്‍ണതകള്‍ വര്‍ധിക്കുന്നു എന്ന് പഠനങ്ങള്‍ പറയുന്നു.

എന്താണ് കാരണം?

ഒരു വ്യക്തി പ്രമേഹ രോഗബാധിതനാകുമ്പോള്‍, അത് ശരീരത്തിലെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ ബാധിക്കുക മാത്രമല്ല, ശരീരത്തിലെ ഇന്‍സുലിന്‍ ഉല്‍പാദന നിലവാരത്തിലും കുറവുണ്ടാകുന്നു. ഇതിന്റെ തുടര്‍ച്ചയായി ശരീരത്തിന് ശാശ്വതമായ സങ്കീര്‍ണതകള്‍ ഉണ്ടാകാം, പ്രത്യേകിച്ച് രോഗപ്രതിരോധ ശേഷിയില്‍.

ഉയര്‍ന്ന പഞ്ചസാരയുടെ അളവ് ഉയര്‍ന്നതോ നിയന്ത്രിക്കാത്തതോ ആയ രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരീരത്തിന് പോഷകങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് ബുദ്ധിമുട്ടാക്കുന്നു. നിരവധി അണുബാധകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനും രോഗശാന്തിയെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഓരോ വ്യക്തിയിലും പ്രകൃതിദത്ത രോഗപ്രതിരോധം. അതിനാല്‍, സാധാരണയായി പ്രമേഹമുള്ളവര്‍ക്ക് വൈറസ് ബാധയേറ്റാല്‍ സുഖം പ്രാപിക്കാന്‍ പതിവിലും അല്‍പ്പം സമയമെടുക്കും. രോഗപ്രതിരോധ ശേഷി ദുര്‍ബലമായതിനാല്‍, പ്രമേഹമുള്ളവര്‍ക്ക് പ്രമേഹമില്ലാത്തവരെ അപേക്ഷിച്ച് അണുബാധയേല്‍ക്കാനും വിട്ടുമാറാത്ത അപകടസാധ്യതകല്‍ ഉണ്ടാകാനുമുള്ള സാധ്യത കൂടുതലാണ്.

എന്ത് ചെയ്യാനാകും?

വൈറസ് ബാധയുടെ സാധ്യത കുറയ്ക്കുന്നതിന് നിങ്ങള്‍ നല്ല ശുചിത്വം, സാമൂഹിക അകലം പാലിക്കല്‍ എന്നിവ ചെയ്യേണ്ടത് നിര്‍ണായകമാണ്. നിങ്ങള്‍ പ്രമേഹം ബാധിച്ചവരാണെങ്കില്‍ സുപ്രധാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുക. പ്രമേഹരോഗികള്‍ക്കും വിട്ടുമാറാത്ത അസുഖം ബാധിച്ച ആളുകള്‍ക്കും സാമൂഹ്യ അകലം പാലിക്കുന്നത് വളരെ പ്രധാനമാണ്. മാത്രമല്ല ജനക്കൂട്ടങ്ങളും തിരക്കേറിയ സ്ഥലങ്ങളും ഒഴിവാക്കണം.

പതിവായി പരിശോധന

വിട്ടുമാറാത്ത അസുഖമുള്ളവര്‍ അവരുടെ ആരോഗ്യത്തിന് കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നും ചെറുതും വലുതുമായ ലക്ഷണങ്ങള്‍ക്ക് ഡോക്ടറെ സമീപിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. പ്രമേഹ രോഗികള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി പരിശോധിക്കുക. ഇത്തരക്കാന്‍ക്ക് കൊവിഡ് 19 അണുബാധയുണ്ടായാല്‍ ആവൃത്തി വര്‍ദ്ധിപ്പിക്കുകയും വേണം, കാരണം ഇതിന്റെ ഏതെങ്കിലും ലക്ഷണം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിപ്പിക്കും.

നേരത്തെയുള്ള കണ്ടെത്തല്‍

ഏതൊരു രോഗത്തെയും പോലെതന്നെ, കൊവിഡിന്റെയും നേരത്തെയുള്ള കണ്ടെത്തല്‍ ഭാവിയിലെ പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കുന്നു. പ്രമേഹമുള്ള ആളുകള്‍ അവരുടെ ശരീരത്തില്‍ എന്തെങ്കിലും അണുബാധയെ സൂചിപ്പിക്കുന്ന മാറ്റങ്ങളില്‍ എപ്പോഴും ശ്രദ്ധിക്കണം. കൊവിഡ് 19 മായി ബന്ധപ്പെട്ട എല്ലാ ലക്ഷണങ്ങളെക്കുറിച്ചും ബോധവാന്‍മാരായിരിക്കുക.

ഉയര്‍ന്ന ഗ്ലൂക്കോസിന്റെ അളവ്

ഏതെങ്കിലും വൈറല്‍ രോഗം ബാധിച്ച പ്രമേഹ രോഗികളും പരിശോധനക്ക് ഹാജരാകണം. കാരണം നേരത്തെയുള്ള അവസ്ഥ ശരീരത്തിന് സ്വാഭാവികമായും അണുബാധയെ ചെറുക്കാന്‍ പ്രയാസമുണ്ടാക്കും. കൃത്യസമയത്ത് ശ്രദ്ധിച്ചില്ലെങ്കില്‍ ന്യുമോണിയ, വൃക്ക തുടങ്ങിയവയില്‍ ഗുരുതരമായ സങ്കീര്‍ണതകള്‍ പ്രത്യക്ഷപ്പെട്ടേക്കാം. രക്തത്തിലെ ഉയര്‍ന്ന ഗ്ലൂക്കോസിന്റെ അളവ് ശരീരത്തില്‍ വൈറസുകള്‍ വളരുന്നത് എളുപ്പമാക്കുന്നു. ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം എന്നിവ ബാധിച്ച ആളുകള്‍ രോഗപ്രതിരോധ ശേഷിയില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യരുത്.

അപകടസാധ്യത ചെറുക്കാന്‍

പ്രമേഹം പോലുള്ള ഒരു അവസ്ഥയില്‍, ചെറിയ ആരോഗ്യ അപകടങ്ങള്‍ പോലും കഠിനമായതാവാം. ഈ ഘട്ടത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പ്രതിരോധശേഷിയെ സ്വാധീനിക്കുന്നതായതിനാല്‍, നിങ്ങള്‍ ധാരാളം ദ്രാവകങ്ങള്‍ കുടിക്കുകയും നിര്‍ജ്ജലീകരണം തടയുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുക.

ചെറിയ മുറിവുകളും രക്തസ്രാവങ്ങളും ശ്രദ്ധിക്കുകയും ഒഴിവാക്കുകയും ചെയ്യേണ്ടതും പ്രധാനമാണ്. ഈ സമയത്ത് കാല്‍ ശുചിത്വവും കൈ ശുചിത്വവും അവഗണിക്കരുത്. മുറിവുകളും രക്തസ്രാവവും രക്തപ്രവാഹത്തെ ബാധിക്കുന്ന പ്രധാന അണുബാധകളായി മാറുന്നില്ലെന്ന് ഉറപ്പാക്കുക. ജീവിതശൈലി ക്രമപ്പെടുത്തുക. നന്നായി ഉറങ്ങുക, നന്നായി വ്യായാമം ചെയ്യുക, ശരിയായി ഭക്ഷണം കഴിക്കുക. ഇവയെല്ലാം നിങ്ങളുടെ പ്രതിരോധശേഷി ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കും.

Related posts