കൊവിഡ് നമ്മുടെ ജീവിതത്തില്‍ വരുത്തിയ മാറ്റം ചില്ലറയല്ല. എന്നാല്‍ ഈ അവസരത്തില്‍ കൊവിഡിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമ്മള് ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ തന്നെ നമ്മള് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ദശലക്ഷക്കണക്കിന് ആളുകള്‍ ഇതിനകം തന്നെ കോവിഡ് വാക്സിന് എടുത്തിട്ടുണ്ട്, കൂടാതെ മറ്റു പലരും വാക്സിന് എടുക്കുന്നതിന് വേണ്ടി ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. വാക്സിന് പാര്‍ശ്വഫലങ്ങളെക്കുറിച്ച് ആളുകള്‍ അതീവ ജാഗ്രത പുലര്‍ത്തുകയും അവരുടെ വാക്സിന് സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.
എന്നിരുന്നാലും, വാക്സിനേഷന് പ്രക്രിയയില്‍ ഭക്ഷണക്രമവും നിര്‍ണായക പങ്ക് വഹിക്കുന്നു. ആരോഗ്യകരമായ ഭക്ഷണങ്ങളും ആവശ്യമായ പോഷകങ്ങളും കഴിക്കണം എന്ന് തന്നെയാണ് എല്ലാവരും പറയുന്നത്. കൊവിഡ് വാക്സിന് ലഭിക്കുന്നതിന് മുമ്പോ ശേഷമോ കഴിക്കേണ്ടതും കഴിക്കരുതാത്തതും ആയ ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1.വെള്ളം ധാരാളം കുടിക്കുക
ധാരാളം വെള്ളം കുടിക്കുന്നതിനും ജലാംശം കലര്‍ന്ന പഴങ്ങള്‍ കഴിക്കുന്നതിനും ശ്രദ്ധിക്കുക. ജലാംശം നിലനിര്‍ത്തുന്നത് നല്ല ആരോഗ്യത്തിന് പ്രധാനമാണ്, പ്രത്യേകിച്ചും COVID വാക്സിനേഷന് എടുക്കുന്ന സമയത്ത്. ധാരാളം വെള്ളം അല്ലെങ്കില്‍ ജലാംശം നല്കുന്ന പഴങ്ങള്‍ ഉപയോഗിച്ച് സ്വയം ഊര്ജ്ജസ്വലനാകണം, ഇത് കഠിനമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും വാക്സിനിലൂടെ ക്ഷീണം തോന്നാതിരിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്.
2.മദ്യപാനം ഒഴിവാക്കുക
വാക്സിനേഷനുശേഷം, ആളുകള്‍ക്ക് കുറഞ്ഞ പാര്‍ശ്വഫലങ്ങള്‍ വരെ അനുഭവപ്പെടുന്നു, ഇത് പനി, ക്ഷീണം, ശരീരവേദന, കുത്തിവയ്പ്പ് സമയത്ത് വേദന എന്നിവ വരെയാകാം. ഈ സമയത്ത് ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നത് നല്ലതല്ല. അതുകൊണ്ട് ഈ സമയത്ത് ജലാംശം നിലനിര്‍ത്തുന്നത് നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ മദ്യപാനം ഒഴിവാക്കണം, കാരണം ഇത് നിര്‍ജ്ജലീകരണത്തിന് കാരണമാകും, ഇത് പാര്‍ശ്വഫലങ്ങള്‍ വര്‍ദ്ധിപ്പിക്കും. കൂടാതെ, ആല്‍ക്കഹോള്‍ റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, മദ്യപാനം പ്രതിരോധശേഷി ദുര്ബലപ്പെടുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
3.ധാന്യം കൂടുതല്‍ കഴിക്കുക
ബ്രിട്ടീഷ് ജേണല്‍ ഓഫ് ന്യൂട്രീഷ്യനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഈ പകര്‍ച്ചവ്യാധി സമയത്ത് ആരോഗ്യകരമായ ശരീരം ഉറപ്പാക്കാന്‍ ആരോഗ്യകരമായ ഭക്ഷണശീലം അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. അതുകൊണ്ട്, COVID വാക്സിന് എടുക്കാന്‍ തീരുമാനിക്കുമ്പോള്‍, പൂരിത കൊഴുപ്പ് കൂടുതലുള്ളതും ഉയര്‍ന്ന അളവില്‍ കലോറി അടങ്ങിയിരിക്കുന്നതുമായ സംസ്കരിച്ച ഭക്ഷണത്തേക്കാള്‍, നാരുകള്‍ അടങ്ങിയ ആരോഗ്യകരമായ ധാന്യങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കുക.
4.ഫൈബര്‍ കഴിക്കുക
പൂരിത കൊഴുപ്പിനും പഞ്ചസാരയ്ക്കും പകരം ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് നിര്‍ണ്ണായകമാണ്. വാക്സിന് സമയത്ത്, നന്നായി വിശ്രമിക്കുകയും എനര്‍ജിയോടെ ഇരിക്കുകയും വേണം. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ഇത് സാധ്യമാകൂ. ക്ലിനിക്കല്‍ സ്ലീപ് മെഡിസിന് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, സമ്മര്‍ദ്ദത്തിലേക്കും ഉത്കണ്ഠയിലേക്കും നയിക്കുന്ന പൂരിത കൊഴുപ്പുകളും പഞ്ചസാര നിറഞ്ഞ ഭക്ഷണങ്ങളും കഴിക്കുന്നത് പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.
COVID വാക്സിന് ലഭിക്കുന്നതിന് മുമ്പും ശേഷവും ഭക്ഷണത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്. വാക്സിന്റെ ഒരു പാര്‍ശ്വഫലമായി ബോധക്ഷയം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇത് ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ കുറയ്ക്കാം. സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നതനുസരിച്ച്, വാക്സിന് എടുക്കുന്നതിന് മുന്‍പ് ജലാംശം നിലനിര്‍ത്തുന്നതും ആരോഗ്യകരമായ സമീകൃതാഹാരമോ ലഘുഭക്ഷണമോ കഴിക്കുന്നതും ഇത്തരം പ്രശ്നങ്ങളെ ഒഴിവാക്കുകയും ചെയ്യുന്നു എന്നാണ്.
കോവിഡ് വൈറസിൽ നിന്നുള്ള ഒരു പ്രധിരോധം എന്ന നിലക്ക് വാക്സിൻ എടുക്കൽ അനിവാര്യമാണ്. അതിനാൽ വാക്സിന് എടുക്കുന്നതിന് മുന്‍പും ശേഷവും മുകളിൽ പറഞ്ഞ കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.