Nammude Arogyam
Health & WellnessGeneral

രക്തസമ്മർദ്ദം:ഈ അവശതകൾ ഉണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടണം

കൂടുതൽ ആളുകളിൽ കാണപ്പെടുന്ന ഒരു സാധാരണ രോഗമായി മാറിയിരിക്കുന്നു ഉയർന്ന രക്ത സമ്മർദ്ദം അഥവാ ഹൈപ്പർ ടെൻഷൻ. പ്രായഭേദമന്യേ ഇത് ഇന്ത്യക്കാർക്കിടയിൽ സാധാരണമായിരിക്കുന്നു. എന്നാൽ ഇത് അനുഭവിക്കുന്നവരിൽ പകുതിയിലധികം പേർക്കും അവരുടെ അവസ്ഥയെക്കുറിച്ച് അറിയില്ലെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. രക്തസമ്മർദ്ദം കൂടി മറ്റ് ഗുരുതരമായ അവസ്ഥകളിലേയ്ക്ക് എത്തുമ്പോൾ മാത്രമാണ് പല ആളുകളും ഈ രോഗം തിരിച്ചറിയുന്നത് പോലും.

അടയാളങ്ങളോ ലക്ഷണങ്ങളോ ഇല്ലാതെ ഒരു വ്യക്തിക്ക് വർഷങ്ങളോളം ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാം എന്നതിനാലാണിത്. വേണ്ട സമയത്ത് ശ്രദ്ധിച്ചില്ലെങ്കിൽ, ഉയർന്ന രക്തസമ്മർദ്ദം ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുടെ സാധ്യത വർദ്ധിപ്പിക്കും. രക്ത ധമനിയുടെ മതിലുകൾക്കെതിരായ രക്തത്തിന്റെ ശക്തി വളരെ കൂടുതലാകുന്ന ഒരു സാധാരണ അവസ്ഥയാണ് ഉയർന്ന രക്തസമ്മർദ്ദം. അടിസ്ഥാനപരമായി, രക്തസമ്മർദ്ദം മില്ലിമീറ്റർ മെർക്കുറിയിൽ (എംഎം എച്ച്ജി) അളക്കുകയും രണ്ട് അക്കങ്ങൾ ഉപയോഗിച്ച് രേഖപ്പെടുത്തുകയും ചെയ്യുന്നു. ആദ്യം സിസ്‌റ്റോളിക് നമ്പർ, തുടർന്ന് ഡയസ്റ്റോളിക് നമ്പർ. ഉദാഹരണത്തിന്, 120/80 എന്നാൽ 120 സിസ്‌റ്റോളിക്, 80 ഡയസ്റ്റോളിക് എന്നാണ് അർത്ഥമാക്കുന്നത്.

രക്തസമ്മർദ്ദത്തിന്റെ നില 180/120 എന്നതിൽ നിന്നും വളരെ കൂടുതലാണെങ്കിൽ അടിയന്തിര വൈദ്യസഹായം തേടണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഉയർന്ന രക്തസമ്മർദ്ദത്തിൻ്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. കടുത്ത നെഞ്ചുവേദന

2. ശ്വാസം മുട്ടൽ

3. കടുത്ത തലവേദന

4. കടുത്ത ഉത്കണ്ഠ

5. കാഴ്ചയിലെ മാറ്റം

6. അപസ്മാരം അല്ലെങ്കിൽ വായിൽ നിന്ന് നുരയും പതയും വരുന്നത്

7. സംസാരിക്കാൻ ബുദ്ധിമുട്ട്

ഹൃദ്രോഗത്തിനും അകാല മരണത്തിനും കാരണമായേക്കാവുന്ന പ്രധാന ഘടകമാണ് രക്താതിമർദ്ദം അല്ലെങ്കിൽ രക്തസമ്മർദ്ദം. എന്നാൽ ഈ അവസ്ഥയെ നിയന്ത്രിക്കാനോ പിടിച്ചു നിർത്തുവാനോ സഹായിക്കുന്ന നിരവധി തന്ത്രങ്ങളുണ്ട്. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയാൽ മതി.

1.ഉപ്പ് കുറവുള്ള ആരോഗ്യകരമായ ഭക്ഷണം കഴിക്കുക

2.പതിവ് വ്യായാമം

3.അമിതവണ്ണം ഉണ്ടെങ്കിൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുക

4.മദ്യപാനം കുറയ്ക്കുക

5.പുകവലി ഉപേക്ഷിക്കുക

രക്താതിമർദ്ദം കൂടി പ്രയാസം നേരിട്ടാൽ ഉടൻ വൈദ്യസഹായം ഉറപ്പാക്കേണ്ടതാണ്. അല്ലാത്തപക്ഷം അത് കൂടുതൽ അപകടത്തിലേക്ക് എത്തിക്കുന്നതാണ്.

Related posts