അര്‍ബുദങ്ങളില്‍ ഏറ്റവും ഗുരുതരമായ അര്‍ബുദമാണ് മലാശയ അര്‍ബുദം. ഇന്നത്തെ കാലത്ത് മലാശയ അർബുദം ബാധിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. നമ്മുടെ ശരീരം സാധാരണ നിലയിൽ നിലനിർത്തുന്നതിന് ആരോഗ്യകരമായ കോശങ്ങൾ ക്രമമായി വളരുകയും വിഭജിക്കുകയും ചെയ്യുന്നു. എന്നാൽ ഒരു സെല്ലിന്റെ ഡിഎൻഎ കേടാകുകയും ക്യാൻസറാകുകയും ചെയ്യുമ്പോൾ കോശങ്ങൾ വിഭജിക്കുന്നത് തുടരുന്നു. ഇത് പലപ്പോഴും കോശങ്ങൾ അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നുണ്ട്. ഇവയാണ് പിന്നീട് ട്യൂമർ ആയി മാറുന്നത്. ഇത് പലപ്പോഴും മറ്റ് ശരീരഭാഗങ്ങളിലേക്ക് എത്തുന്നതിനുള്ള സാധ്യതയും കൂടുതലാണ്.
മലാശയത്തിലെ കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ് മലാശയ അര്‍ബുദം. മലാശയത്തിലെ ആരോഗ്യകരമായ കോശങ്ങൾക്ക് അവയുടെ ഡിഎൻഎയിൽ തകരാറുകൾ സംഭവിക്കുമ്പോൾ മലാശയ അർബുദം എന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. അര്‍ബുദങ്ങളില്‍ ഏറ്റവും ഗുരുതരമായ അര്‍ബുദമാണ് മലാശയ അര്‍ബുദം. ജനിതകമായ മാറ്റങ്ങളേക്കാള്‍ കൂടുതല്‍ ജീവിത ശൈലിയില്‍ വന്ന മാറ്റങ്ങളാണ് ഇതിന് പിന്നിലെ പ്രധാന കാരണങ്ങള്‍. അധിക അളവില്‍ പുകയിട്ട മാംസ വിഭവങ്ങള്‍, വ്യായാമമില്ലാത്തത്, പുകവലി, മദ്യപാനം എന്നിവയെല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ചിലതാണ്. സ്ത്രീകളേക്കാള്‍ പുരുഷന്‍മാരിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതല്‍ കാണുന്നത്.
ലക്ഷണങ്ങള്‍
മലാശയ അര്‍ബുദത്തിന്റെ തുടക്കം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം കണ്ടെത്തുന്നതിന് പലപ്പോഴും അല്‍പം ബുദ്ധിമുട്ടുള്ളതാണ് ഇതിന്റെ ലക്ഷണങ്ങള്‍. മലാശയ ഭിത്തിയില്‍ മുന്തിരിക്കുല പോലെ കാണപ്പെടുന്ന പോളിപ്പുകളാണ് ഇതിന്റെ തുടക്ക ലക്ഷണം. ഈ പോളിപ്പുകള്‍ പിന്നീട് ക്യാന്‍സര്‍ ആയി മാറുകയാണ് ചെയ്യുന്നത്. ഇത് കൂടാതെ വേറെയും ചില മലാശയ അർബുദത്തിന്‍റെ ലക്ഷണങ്ങളുണ്ട്. ഡയറിയ, മലബന്ധം, മറ്റ് അസ്വസ്ഥതകൾ എന്നിവയെല്ലാം നിങ്ങളില്‍ അര്‍ബുദത്തിന്‍റേതായ സാധ്യതയെക്കുറിച്ച് സംശയിക്കേണ്ടതാണ്. വയറിന്‍റെ അസ്വസ്ഥതകൾ വിട്ടുമാറാതെ നിൽക്കുകയാണെങ്കിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ മലത്തിലുള്ള നിറ വ്യത്യാസം, രക്തത്തിന്‍റെ അംശം, അതികഠിനമായ വയറു വേദന എന്നിവയെല്ലാം പലപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. അനീമിയ പോലുള്ള അസ്വസ്ഥതകൾ ഉണ്ടെങ്കിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. രക്തക്കുറവ് ശരീരത്തിൽ കാണുന്ന അവസ്ഥയും അതികഠിനമായ വയറു വേദനയും ഭക്ഷണം കഴിച്ച ഉടനേ വയറു വേദനയും ഉണ്ടെങ്കിൽ, ഇത്തരം അവസ്ഥകളെ പൂർണമായും തള്ളിക്കളയാൻ സാധിക്കുകയില്ല. അത് പോലെ അമിത ക്ഷീണവും ഇതോടൊപ്പം ശരീരഭാരം കുറയുന്ന അവസ്ഥയും ഉണ്ടെങ്കിൽ അൽപം ശ്രദ്ധിക്കണം.
മലാശയ അര്‍ബുദം ഏത് പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കുമെങ്കിലും, 50 വയസ്സിനു മുകളിലുള്ളവരിലാണ് ഇത് സാധാരണയായി കാണപ്പെടുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരും കൃത്യമായ ജീവിതശൈലി പിന്തുടരാത്തവരും ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ഉദര സംബന്ധമായ രോഗങ്ങള്‍ ഉള്ളവരിലും, ക്രോണ്‍സ് രോഗം പോലുള്ള രോഗങ്ങള്‍ ഉള്ളവരിലും മലാശയ അര്‍ബുദം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
ചികിത്സ
രോഗനിര്‍ണയത്തെ സംബന്ധിച്ചിടത്തോളം, മലാശയത്തിലെ രക്തസ്രാവത്തിന് പിന്നിലെ കാരണം അറിയാന്‍ ഡോക്ടര്‍മാര്‍ കൊളോനോസ്‌കോപ്പി നടത്തുന്നു. രോഗം സ്ഥിരീകരിക്കപ്പെട്ടാല്‍, ശസ്ത്രക്രിയ, കീമോതെറാപ്പി അല്ലെങ്കില്‍ റേഡിയേഷന്‍ തെറാപ്പി എന്നിവ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യും.
എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് തോന്നിത്തുടങ്ങിയാല്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ലക്ഷണങ്ങള്‍ കൂടിയാൽ ഉടനേ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. ഏത് രോഗവും കണ്ടെത്താന്‍ വൈകുന്നതാണ് പലപ്പോഴും പ്രതിസന്ധികള്‍ രൂക്ഷമാക്കുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.