Nammude Arogyam
LifestyleHealthy Foods

നല്ല ആരോഗ്യത്തിനായി ജീവിതത്തിന്റെ ഭാഗക്കേണ്ട ഹെർബൽ ചായകൾ

പ്രകൃതിദത്തമായ രീതിയില്‍ ആരോഗ്യം സംരക്ഷിയ്ക്കാനുള്ള ഒറ്റമൂലിയാണ് ഹെര്‍ബല്‍ ചായ. പല തരത്തിലുള്ള ഹെര്‍ബല്‍ ചായകള്‍ പതിവാക്കുന്നത് ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും രോഗങ്ങളെ പ്രതിരോധിയ്ക്കുന്നതിനും സഹായിക്കും. തേയില ഉപയോഗിച്ചുള്ള സ്ഥിരം ചായ മാറ്റി വെച്ച് ശരീരത്തെ പരിഗണിയ്ക്കുന്ന ആരോഗ്യകരമായതും പ്രകൃതിദത്തമായതുമായ ചായകളിലേക്ക് മാറുന്നത് എന്ത് കൊണ്ടും നല്ലതാണ്. മെച്ചപ്പെട്ട ആരോഗ്യത്തിനായി ധാരാളം ഹെർബൽ ചായകൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി. മാറി. അതിൽ ഏറെ മുന്നിലുള്ള പ്രകൃതിദത്ത ചായകൾ ഇവയാണ്.

1.കുരുമുളക് ചായ

ഏറെ കാലം മുന്‍പ് തന്നെ ആരോഗ്യം നോക്കുന്നവര്‍ക്ക് പ്രിയമേറിയതാണ് കുരുമുളക് ചായ. ദഹന നാളത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. ഇതിലടങ്ങിയ ആന്റിഓക്‌സിഡന്റ്, ആൻറി കാൻസർ, ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ ഗുണങ്ങള്‍ ശരീരത്തിന്‍റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും രക്തത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്ത് ശരീരത്തെ ശുദ്ധീകരിയ്ക്കുന്നതിനാല്‍ ചര്‍മത്തിന്‍റെ തിളക്കം വര്‍ധിപ്പിയ്ക്കാനും സഹായിക്കും. കുരുമുളക് കൊണ്ട് തയ്യാറാക്കുന്ന ചായ പതിവാക്കിയാല്‍ ദഹനക്കേട്, ഓക്കാനം, വയറുവേദന എന്നിവ ഒഴിവാക്കാൻ സാധിക്കും. കുടൽ, അന്നനാളം, വൻകുടൽ എന്നിവയിലെ രോഗാവസ്ഥകള്‍ ശമിപ്പിക്കാൻ കുരുമുളക് സഹായിക്കും.

2.ഇഞ്ചി ചായ

രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിയ്ക്കുന്ന ആന്റിഓക്‌സിഡന്റുകൾ അടങ്ങിയതിനാല്‍ സ്ഥിരമായി കുടിയ്ക്കാവുന്ന ഒന്നാണ് ഇഞ്ചി ചായ. ഇഞ്ചിയുടെ പ്രത്യേക സുഗന്ധവും രുചിയും ശരീരത്തിന് മാത്രമല്ല, മനസ്സിനും ആശ്വാസം നല്‍കുന്നതാണ്. ഗർഭാവസ്ഥയുടെ തുടക്കത്തിലുണ്ടാകുന്ന അസ്വസ്ഥതകള്‍ ഒഴിവാക്കാനും ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച കുറയ്ക്കാനും ഇഞ്ചി ഫലപ്രദമാണ്. ആര്‍ത്തവ സമയത്തെ വേദന എന്നിവ ഒഴിവാക്കാനും ഇഞ്ചി സഹായിക്കും. രക്തത്തിലെ പഞ്ചസാര നിയന്ത്രിയ്ക്കുന്നതിനും ഇത് സഹായിക്കും.

3.ചെമ്പരത്തി ചായ

പോയ വർഷം ഏറ്റവും പ്രചാരത്തിലേറിയ ഹെർബൽ ചായകളിലൊന്നാണ് ചെമ്പരത്തി ചായ. ചെമ്പരത്തി പൂ കാണാന്‍ മനോഹരമാണ്, അതുപോലെ ആരോഗ്യ ഗുണത്തിലും ഇത് മികച്ചതാണ്. തിളപ്പിച്ച ശേഷം ചൂടോട് കൂടെയോ തണുപ്പിച്ചോ ഇത് കഴിയ്ക്കാം. ആൻറിവൈറൽ ഗുണങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ പനി പോലുള്ള പ്രശ്നങ്ങളെ മാറ്റി നിര്‍ത്താന്‍ ഇതിനു കഴിയും. ശരീരത്തിന്‍റെ രക്തസമ്മര്‍ദ്ദ നില മെച്ചപ്പെടുത്താനും ഇത് സഹായിക്കും. എന്നാല്‍ ഏതെങ്കിലും ഡൈയൂറിറ്റിക് മരുന്നോ ആസ്പിരിനോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ രണ്ടു മണിക്കൂര്‍ ഇടവേളയ്ക്ക് ശേഷം മാത്രം ഇത് കഴിയ്ക്കുക.

4.റൂയിബോസ് ടീ

ദക്ഷിണാഫ്രിക്കയിൽ നിന്ന് വരുന്ന ഒരു ഹെർബൽ ചായയാണ് ഇത്. റൂയിബോസ്. അല്ലെങ്കിൽ റെഡ് ബുഷ് എന്നറിയപ്പെടുന്ന ചെടിയുടെ ഇലകളാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. ശരീരത്തിലെ പലതരം അലര്‍ജികള്‍ക്കും വൃക്കയില്‍ കണ്ടുവരുന്ന കല്ലുകള്‍ ഇല്ലാതാക്കാനും ഇത് സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അസ്ഥികളുടെ വളര്‍ച്ച, എല്ലുകളുടെ സാന്ദ്രത എന്നിവ മെച്ചപ്പെടുത്താനും ഇത് സഹായിക്കും. കൂടാതെ ഹൃദ്രോഗം തടയാൻ റൂയിബോസ് ടീ സഹായിക്കുന്നു. രക്തക്കുഴലുകൾ തടസ്സപ്പെടുത്തുന്ന ചില എന്‍സൈമുകളുടെ സാന്നിധ്യം ഇല്ലാതാക്കാനും ഇത് ഉപയോഗിക്കുന്നതിലൂടെ സാധിയ്ക്കും. ആഴ്ചയില്‍ നാല് തവണയെങ്കിലും ഇത് കഴിയ്ക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

5.കര്‍പ്പൂരത്തുളസി ചായ

ഔഷധ ഗുണങ്ങൾക്ക് പേരുകേട്ടതാണ് ഈ ഹെർബൽ ചായ, പ്രത്യേകിച്ച് തലച്ചോറിന്റെ ആരോഗ്യത്തിന്.ഏറ്റവും മികച്ചതാണ് ഈ ഹെര്‍ബല്‍ ചായ. അൽഷിമേഴ്‌സ് രോഗത്തിൽ നിന്ന് മുക്തി നേടാനും ഇത് സഹായകമാണ്. വന്‍ കുടല്‍ ക്യാന്‍സറിനെ പ്രതിരോധിയ്ക്കാനുള്ള ഘടകങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരിയ്ക്കുന്നു.

6.ലെമണ്‍ ടീ

ഹെര്‍ബല്‍ ടീ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മറ്റൊരു പാനീയമാണ് ലെമണ്‍ ടീ. ഹൃദ്രോഗം, ഹൃദയാഘാതം, മാനസിക അസ്വസ്ഥതകള്‍ എന്നിവ മാറ്റാന്‍ ഇത് വളരെയധികം സഹായിക്കും. മാസത്തില്‍ രണ്ടു തവണയെങ്കിലും ലെമണ്‍ ബാം ടീ കുടിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക ആന്റിഓക്‌സിഡന്റ് എൻസൈമുകൾ വർദ്ധിപ്പിയ്ക്കുന്നു. കൂടാതെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഹൃദയമിടിപ്പ്‌ ക്രമപ്പെടുത്തുകയും ചെയ്യുന്ന ഒന്നാണ് ഈ പാനീയം.

7.റോസ് ഹിപ് ടീ

റോസ് ചെടിയുടെ പഴമുപയോഗിച്ച് തയ്യാറാക്കുന്നതാണ് റോസ് ഹിപ് ടീ. വിറ്റാമിൻ സി ഉള്‍പ്പെടെ ആരോഗ്യ ഗുണങ്ങളുള്ള നിരവധി സസ്യ സംയുക്തങ്ങള്‍ ഇതിൽ കൂടുതലാണ്. റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ഓസ്റ്റിയോ ആർത്രൈറ്റിസ് എന്നിവയുള്ളവരിലെ വീക്കം കുറയ്ക്കുന്നതിന് റോസ് ഹിപ് സഹായിക്കും. അമിത വണ്ണമുള്ളവരിലെ കൊഴുപ്പ് കുറച്ച് ഭാരം കുറയ്ക്കാനും ഇത് സഹായിക്കും. മാത്രമല്ല, ഇതിലടങ്ങിയ ആന്‍റിഒക്സിഡൻ്റ് ഗുണങ്ങള്‍ പ്രായമാകലിനെ കുറയ്ക്കുകയും ചെയ്യും. ചര്‍മത്തിന്റെ ഇലാസ്തികത വര്‍ധിപ്പിയ്ക്കുന്നതോടൊപ്പം കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം കളയാനും സഹായിക്കും.

8.പാഷൻഫ്ലവർ ടീ

പാഷൻഫ്ലവർ ചായ ഉണ്ടാക്കാൻ പാഷൻ ഫ്രൂട്ട് ചെടിയുടെ ഇലകളും വള്ളിയും പൂക്കളും ഉപയോഗിക്കാറുണ്ട്. ഉത്കണ്ഠ ഒഴിവാക്കാനും ഉറക്കം മെച്ചപ്പെടുത്താനും ഇത് ഉപയോഗിക്കുന്നു, ഒരാഴ്ച തുടര്‍ച്ചയായി പാഷൻഫ്ലവർ ടീ കുടിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരത്തെ ഗണ്യമായി മെച്ചപ്പെടുത്തും. മാനസിക സമ്മര്‍ദ്ദം ഒഴിവാക്കികൊണ്ട്, ശാന്തത നിലനിര്‍ത്താനും ഈ പാനീയം സഹായിക്കും.

ആരോഗ്യകരമായ നല്ലൊരു നാളേക്ക് വേണ്ടി നമ്മുടെ ജീവിത ശൈലിയിൽ ഇത്തരം പാനീയങ്ങൾക്ക് നമുക്ക് കൂടുതൽ പ്രധാന്യം നൽകാം.

Related posts