Nammude Arogyam
Covid-19

കൊറോണ വൈറസിനെ പെട്ടെന്നെത്തിക്കും ഈ വലി

കൊറോണവൈറസ് എന്ന മഹാമാരി ലോകം മുഴുവന്‍ പടര്‍ന്ന് പിടിക്കുന്നത് നാമെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. കേരളത്തിലും രാജ്യത്തും ലോകത്തിലും എല്ലാം ദിവസം ചെല്ലുന്തോറും രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. ശ്വാസകോശസംബന്ധിയായ രോഗങ്ങള്‍ ഉള്ളവരിലാണ് എളുപ്പത്തില്‍ കൊറോണവൈറസ് ബാധിക്കുന്നത്. ഇതുപോലെ അപകടകരമായ സാഹചര്യത്തില്‍ കൊറോണ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നതിനും അത് ഗുരുതരമാക്കുന്നതിനും പലപ്പോഴും പുകവലി വലിയ ഒരു പങ്ക് വഹിക്കുന്നുണ്ട്. പുകവലി കൊറോണവൈറസിന് മനുഷ്യന്റെ ശ്വാസകോശത്തിലേക്കുള്ള പ്രവേശനം എളുപ്പത്തിലാക്കുന്നു എന്നാണ് പറയുന്നത്.

പുകവലിക്കുന്നവരിലും ഗുരുതരമായ ശ്വാസകോശരോഗങ്ങള്‍ ഉള്ളവരിലുമാണ് രോഗബാധ വര്‍ദ്ധിക്കുന്നതും അത് ഗുരുതരമായി മരണത്തിലേക്ക് വരെ എത്തുന്നതിനും കാരണമാകുന്നത്. പുകവലിക്കുന്നവരില്‍ രോഗബാധയുണ്ടെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ മരണത്തിലേക്ക് വരെ ഈ സാഹചര്യത്തില്‍ എത്തുന്നുണ്ട്. ഇത് കൊറോണവൈറസിന് ശ്വാസകോശത്തിന്റെ അറകളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നു എന്നാണ് യൂറോപ്യന്‍ റെസ്പിറേറ്ററി ജേണല്‍ പുറത്ത് വിട്ട പഠനത്തില്‍ വിശദീകരിക്കുന്നുണ്ട്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ശ്വാസകോശത്തിനെ പ്രതിരോധത്തിലാക്കുന്നു

കൊറോണ ഏറ്റവും ആദ്യം ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. അതുകൊണ്ട് തന്നെ പുകവലിക്കാര്‍ അല്‍പം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. പുകവലിക്കുന്നവരില്‍ ശ്വാസകോശ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഇത് കൊറോണവൈറസിന്റെ യാത്ര സുഗമമാക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കൊറോണയെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ മുന്നോട്ട് പോവുന്നതിന് വേണ്ടി ആദ്യം ശ്രദ്ധിക്കേണ്ടത് പുകവലിയെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ്. ഇത് വളരെയധികം ശ്രദ്ധിക്കണം.

കൈ മുഖത്ത് ചേര്‍ക്കുന്നവര്‍

വൈറസുള്ള പ്രതലങ്ങളില്‍ സ്പര്‍ശിച്ച കൈകള്‍ കൊണ്ടാണ് വായിലോ മൂക്കിലോ തൊടുന്നത് പലപ്പോഴും. ഇത് വൈറസ് ബാധക്കുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ അവസ്ഥയില്‍ പുകവലിക്കുന്നവര്‍ ഇടക്കിടക്ക് ഇതേ പ്രവൃത്തി ചെയ്യുന്നുണ്ട്. അത് വൈറസ് വ്യാപനത്തിന് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. ഓരോ തവണയും കൈ വായോട് ചേര്‍ക്കുമ്പോള്‍ ഇത് വൈറസ് ബാധിക്കുന്നതിനുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നു. ചുണ്ടുകളില്‍ സ്പര്‍ശിക്കുന്ന ഓരോ സമയത്തും വൈറസ് ബാധക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഗുരുതരാവസ്ഥയിലേക്ക് എത്താതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടത് ആദ്യം പുകവലി നിര്‍ത്തുന്നതിനാണ്.

സിഗരറ്റ് ഷെയര്‍ ചെയ്യുന്നവര്‍

കൂട്ടുകാര്‍ക്കിടയില്‍ ഇത്തരം പ്രവണതകള്‍ കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. സിഗരറ്റ് ഷെയര്‍ ചെയ്യുന്നതിലൂടെ ആര്‍ക്കെങ്കിലും രോഗമുണ്ടെങ്കില്‍ അത് മറ്റുള്ളവരിലേക്ക് പകരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. മറ്റുള്ളവരിലേക്ക് ഇത് പെട്ടെന്നാണ് പകരുന്നത്. അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്നുണ്ട്. ഒരാളില്‍ രോഗമുണ്ടെങ്കില്‍ അത് വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥയിലേക്കും ഗുരതരമായ വൈറസ് വ്യാപനത്തിലേക്കും എത്തുന്നുണ്ട്.

പുകവലിയിലൂടെ മറ്റ് രോഗങ്ങള്‍

നിങ്ങള്‍ക്ക് പുകവലിയിലൂടെ മറ്റ് രോഗങ്ങള്‍ക്കുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, ശ്വാസകോശാര്‍ബുദം, ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും ഉണ്ടാവുന്ന അനാരോഗ്യം എന്നിവയെല്ലാം ഇതിന്റെ ഫലമായി ഉണ്ടാവുന്ന ഒന്നാണ്. ഇവരില്‍ കൊറോണണ ബാധ ഉണ്ടാവുമ്പോള്‍ അത് കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ഇവരില്‍ ശ്വാസകോശത്തിന്റെ കപ്പാസിറ്റി മറ്റുള്ളവരേക്കാള്‍ കുറവായിരിക്കും. ഇതെല്ലാം രോഗാവസ്ഥയെ ഗുരുതരമാക്കുന്നുണ്ട്. ഇവരില്‍ മരണം വരെ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ന്യൂമോണിയ

ന്യൂമോണിയ ഉള്ളവരില്‍ രോഗം ഗുരുതരമാവുന്നതിനും അത് മരണത്തിലേക്ക് എത്തുന്നതിനുള്ള ഉള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിച്ച് പുകവലി എന്ന ശീലം ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. കൊറോണവൈറസ് എന്ന ഭീകരന്‍ ആദ്യം ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. ഇത് വര്‍ദ്ധിക്കുന്നതിന് ആക്കം കൂട്ടുകയാണ് പലപ്പോഴും പുകവലിയും കൊറോണവൈറസും. ഇത്തരം കാര്യങ്ങളില്‍ അല്‍പം കടുംപിടുത്തം പിടിച്ചാല്‍ അത് കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കാതിരിക്കും.

പഠനത്തിന്റെ അടിസ്ഥാനത്തില്‍

പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ചൈനയില്‍ ഇത്തരത്തില്‍ ഒരു നിഗമനത്തില്‍ എത്തിയത്. ചൈനയില്‍ രോഗം ബാധിച്ച 1099 പേരില്‍ നടത്തിയ പഠനത്തിലാണ് ഇത്തരം ഒരു നിഗമനത്തില്‍ എത്തിയത്. ഗുരുതരമായ രോഗലക്ഷണങ്ങള്‍ കാണിച്ചവരില്‍ നല്ലൊരു ശതമാനം പേരു പുകവലിക്കുന്നവരായിരുന്നു. അല്ലാത്തവരില്‍ ഗുരുതര ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അവര്‍ രക്ഷപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഒരിക്കലും അശ്രദ്ധ കാണിക്കരുത്.

ശ്രദ്ധിക്കേണ്ടത്

പുകവലി നിര്‍ത്താന്‍ ബുദ്ധിമുട്ടാണ് എന്നുള്ളത് പലപ്പോഴും നിങ്ങളില്‍ അപകടം അടുത്തുണ്ട് എന്നുള്ളതാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ പുകവലി നിര്‍ത്താന്‍ സാധിക്കാത്തവര്‍ രോഗബാധയുണ്ടാവാതിരിക്കുന്നതിന് എല്ലാ പ്രതിരോധ മാര്‍ഗ്ഗങ്ങളും സ്വീകരിക്കേണ്ടതാണ്. സാമൂഹിക അകലം പാലിക്കുകയും കൈകള്‍ ഇടക്കിടെ സോപ്പിട്ട് കഴുകുകയും ചെയ്യണം. ഇത് കൂടാതെ സിഗരറ്റ് വലിക്കുന്നവര്‍ അത് ഷെയര്‍ ചെയ്യാതിരിക്കുന്നതിനും ശ്രദ്ധിക്കണം.

Related posts