കോവിഡ് രോഗവർദ്ധനവ് കൂടി വരുന്ന ഈ സാഹചര്യത്തിൽ പല ആശുപത്രികളിലും ബെഡിന്റെ അഭാവം നേരിട്ട് കൊണ്ടിരിക്കുകയാണ്. ബെഡിന്റെ അഭാവം കാരണം പലരും വഴിയരികിൽ കിടക്കുന്ന കാഴ്ചകൾ നമ്മൾ കണ്ട് കൊണ്ടേയിരിക്കുകയാണ്. ഈ ഒരു അവസ്ഥയിൽ ഗുരുതര രോഗികളെ എവിടെ പ്രവേശിപ്പിക്കുമെന്നത് ഒരു ചോദ്യ ചിഹ്നം തന്നെയാണ്.
അതിന് ഒരു പരിഹാരമെന്നോണം നാഷണൽ ഇന്ഫോര്മാറ്റിക്സ് സെന്റ്റർ വിവിധ സംസ്ഥാനങ്ങളിലെ ഒഴിവുള്ള ബെഡുകളുടെ വിവരം അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. അതിൽ നമ്മുടെ കേരളത്തിലെ ഓരോ ജില്ലയിലും ബെഡ് ഒഴിവുള്ള ആശുപത്രികളും കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളും കണ്ടുപിടിക്കാൻ സഹായിക്കുന്ന ലിങ്ക് ആണ് താഴെ കൊടുത്തിട്ടുള്ളത്. ഇതിലെ വിവരങ്ങൾ ദിവസത്തിൽ ഒരിക്കൽ അപ്ഡേറ്റ് ചെയ്യുന്നു . ഇതുവഴി രോഗികളെയും കൊണ്ട് ഹോസ്പിറ്റൽ തോറും അലയുന്നത് ഒഴിവാക്കാം .
https://covid19jagratha.kerala.nic.in/home/addHospitalDashBoard