Nammude Arogyam
General

ഒ പോസിറ്റീവുകാർ ഈ പ്രശ്നങ്ങൾ അവഗണിക്കരുത്

വളരെയധികം കാണപ്പെടുന്ന ഒരു രക്ത ഗ്രൂപ്പാണ് ഒ പോസിറ്റീവ്. ഒരിക്കലും രക്തത്തിന് ക്ഷാമമില്ലാത്ത രക്തഗ്രൂപ്പാണ് ഇവർ. എങ്ങോട്ട് തിരിഞ്ഞാലും ഒ പോസിറ്റീവ് രക്ത ഗ്രൂപ്പുകാരെ കൊണ്ട് നിറഞ്ഞിരിക്കും. ഒ പോസിറ്റീവ് ഗ്രൂപ്പ് രക്തത്തിനാകട്ടെ ക്ഷാമവും ഇല്ല. എല്ലാ രക്തഗ്രൂപ്പുകളേക്കാൾ അൽപം ആരോഗ്യം കൂടുതലുള്ളവരായിരിക്കും ഇവർ. എന്നാലും രോഗത്തിന്റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കേണ്ടവരും ആണെന്ന കാര്യത്തിൽ സംശയമില്ല. കാരണം ചില രക്തഗ്രൂപ്പുകൾക്ക് ചില രോഗങ്ങൾ എന്ന് കണക്കാക്കിയിട്ടുണ്ടാവും. ഓരോ ഗ്രൂപ്പുകാരും ശ്രദ്ധിക്കേണ്ട ആരോഗ്യ ശീലങ്ങളും ഡയറ്റും വ്യായാമവും ഉണ്ട്. ഇതെല്ലാം ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഒ പോസിറ്റീവ് രക്തഗ്രൂപ്പുകാർക്ക് വരുന്ന ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

1.ഹൈപ്പോതൈറോയ്ഡ് സാധ്യത

ഒ പോസിറ്റീവ് രക്തഗ്രൂപ്പുകാരിൽ ഹൈപ്പോതൈറോയ്ഡിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് ഗർഭാവസ്ഥയിൽ ഇവരിൽ തൈറോയ്ഡ് സാധ്യത വളരെ കൂടുതലായിരിക്കും. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ചില്ലെങ്കിൽ അത് കൃത്യസമയത്ത് കണ്ടെത്തിയില്ലെങ്കിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതുകൊണ്ട് അൽപം ശ്രദ്ധ അത്യാവശ്യമാണ്.

2.അമിതവണ്ണം‌‌

എത്രയൊക്കെ നിയന്ത്രിച്ചാലും അമിതവണ്ണത്തിനുള്ള സാധ്യത ഇവരിൽ വളരെ കൂടുതലാണ്. മാത്രമല്ല ആരോഗ്യത്തിനുണ്ടാവുന്ന പല അസ്വസ്ഥകളും അമിതവണ്ണത്തിലൂടെയാണ് ഇവരെ ബാധിക്കുന്നത്. ജീവിതത്തിൽ ഭക്ഷണ നിയന്ത്രണം വളരെയധികം വേണ്ടവരാണ് ഇവർ. കാരണം ഇവരുടെ രക്തഗ്രൂപ്പിന്റെ സ്വഭാവമനുസരിച്ച് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല പല വിധത്തിലുള്ള പ്രശ്നങ്ങളാണ് അമിതവണ്ണത്തിന്റെ ഭാഗമായി ഇവരെ കാത്തിരിക്കുന്നത്.

3.അൾസര്‍ സാധ്യത

വയറ്റിൽ അൾസർ ഉണ്ടാവുന്നതിനുള്ള സാധ്യതയും ഇവരെ സംബന്ധിച്ചിടത്തോളം വളരെ കൂടുതലാണ്. കാരണം ഈ രക്തഗ്രൂപ്പുകാരിൽ ആസിഡ് ഉത്പാദനം വളരെയധികം കൂടിയ അളവിലായിരിക്കും. ഇത് പലപ്പോഴും അൾസര്‍ സാധ്യതയെ വളരെയധികം വർദ്ധിപ്പിക്കുന്നു.

4.അയഡിൻ പ്രശ്നങ്ങൾ

ശരീരത്തിൽ അയോഡിൻ അത്യാവശ്യമുള്ള ഒന്നാണ്. എന്നാൽ ഇതിൽ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുമ്പോൾ അത് അപകടത്തിലേക്ക് നയിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്.

5.ക്ഷീണം കൂടുതൽ

ക്ഷീണം ഇവരിൽ കൂടുതലായിരിക്കും. ശാരീരികമായി ഊര്‍ജ്ജം ഉണ്ടാവുമെങ്കിലും ഇവരിൽ ക്ഷീണം വളരെ കൂടുതലായിരിക്കും. ഏത് അവസ്ഥയിലും ഉറക്കം എന്ന ചിന്ത ഇവരെ അലട്ടുന്നു. കാര്യങ്ങൾ ചെയ്യാൻ തുടങ്ങുമ്പോള്‍ തന്നെ അത് പലപ്പോഴും ആരോഗ്യ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നു. ക്ഷീണത്തെക്കുറക്കുന്നതിനുള്ള വഴികള്‍ നമ്മൾ എപ്പോഴും ആലോചിക്കാറുണ്ട്. എന്നാൽ ഒ പോസിറ്റീവ് ഗ്രൂപ്പുകാർ അൽപം കൂടുതൽ ശ്രദ്ധിക്കണം എന്നതാണ്.

6.ദഹന പ്രശ്നങ്ങൾ

വളരെയധികം ദഹന പ്രശ്നങ്ങളേയും ഇവർ ശ്രദ്ധിക്കേണ്ടതായുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെ സെൻസിറ്റീവ് ആയി മാത്രമേ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുകയുള്ളൂ. ഏത് ആരോഗ്യ പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണമാണ്. അതുകൊണ്ട് തന്നെ ദഹന സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആണ് ആദ്യം പ്രാധാന്യം നൽകേണ്ടത്. ദഹന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒ പോസിറ്റീവ് ഗ്രൂപ്പുകാർ അൽപം ബുദ്ധിമുട്ടും.

രോഗങ്ങളേക്കാൾ മുൻപ് ലക്ഷണങ്ങളെയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അത് ആരോഗ്യ പ്രതിസന്ധികളിലേക്ക് നയിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് എത്തുന്നതിന് മുൻപ് ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ മനസ്സിലാക്കി നമുക്ക് ഇതിന് ചികിത്സ തേടാവുന്നതാണ്. അല്ലെങ്കിൽ അത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്‌‌ടിക്കുന്നു.

Related posts