മുട്ടയും ഏത്തപ്പഴവും ആരോഗ്യത്തിന് ഏറെ നല്ല ഭക്ഷണ വസ്തുവാണെന്ന് നമുക്കറിയാം. ഏറെ പോഷകങ്ങള്‍ അടങ്ങിയവയാണ് ഇവ രണ്ടും. പ്രോട്ടീന്‍, വൈറ്റമിനുകള്‍, കാല്‍സ്യം തുടങ്ങിയ ധാരാളം ഘടകങ്ങള്‍ മുട്ടയിലുണ്ട്. . വൈറ്റമിന്‍ സി, ഡി, വൈറ്റമിന്‍ ബി6 , തുടങ്ങിയ നിരവധി ഘടകങ്ങളാണ് ഇതില്‍ ഉള്ളത്. പ്രോട്ടീന്‍ സമ്പുഷ്ടമാണ് മുട്ട. പ്രോട്ടീന്‍ മസില്‍ ബലത്തിനും നല്ലതാണ്. ഇതിനാല്‍ തന്നെ കോശങ്ങളുടെ വളര്‍ച്ചയ്ക്കു പ്രധാനപ്പെട്ടതുമാണ്. ഇതില്‍ ധാരാളം അമിനോ ആസിഡുകളുമുണ്ട്. തലച്ചോറിനും ഹൃദയത്തിനുമെല്ലാം തന്നെ ഏറെ ആരോഗ്യകരമായ ഭക്ഷണവസ്തുവാണിത്. തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന കൊളീന്‍ ഇതില്‍ ധാരാളമായി അടങ്ങിയിട്ടുമുണ്ട്.ഏത്തപ്പഴവും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പ്രോട്ടീനുകള്‍, കാല്‍സ്യം, വൈറ്റമിനുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ഏത്തപ്പഴം. ശരീരത്തിന് ആവശ്യമായ എല്ലാ മിനറലുകളും അടങ്ങിയ ഒന്ന് കൂടിയാണ് ഏത്തപ്പഴം.
ഏത്തപ്പഴവും മുട്ടയും ഒരുമിച്ചു കഴിയ്ക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ അല്‍പനാള്‍ മുന്‍പ് പ്രചരിച്ച ഒരു വീഡിയോയുണ്ട്, ഇവ രണ്ടും ഒരുമിച്ചു കഴിയ്ക്കുന്നത് ദോഷം വരുത്തുന്നു എന്ന രീതിയില്‍. ഇതു ചേരുമ്പോള്‍ ഒരു തരം കെമിക്കല്‍ രൂപം കൊള്ളുന്നുവെന്നും ഇത് ദോഷം വരുത്തുന്നുവെന്നുമായിരുന്നു യിൽ ഉണ്ടായിരുന്നത്. ഇതില്‍ വാസ്തവമുണ്ടോ, ഇല്ലെന്നു തന്നെ വേണം, പറയുവാന്‍. മാത്രമല്ല, പോഷകങ്ങള്‍ കൂടുതല്‍ അടങ്ങിയ ഇവ രണ്ടും ഒരുമിച്ചു കഴിയ്ക്കുമ്പോള്‍ ധാരാളം ഗുണം ശരീരത്തിന് ലഭിയ്ക്കും.
ഏത്തപ്പഴവും മുട്ടയും പ്രാതലിന് കഴിയ്ക്കാന്‍ പറ്റിയ ഒരു കോമ്പോയാണ്. രാവിലെ ഈ കോമ്പിനേഷന്‍ കഴിയ്ക്കുന്നത് അസിഡിറ്റി പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഏറെ നല്ലതാണ്. മുട്ട കഴിയ്ക്കുമ്പോള്‍ വയറ്റിലെ ബാലന്‍സ് നില നിര്‍ത്താന്‍ സഹായിക്കും.ഇതു പോലെ അസിഡിറ്റി അകറ്റാന്‍ രാവിലെ നേന്ത്രപ്പഴം നല്ലതാണ്. വയറിന്റെ ആരോഗ്യത്തിനും അമിത ഭക്ഷണം ഒഴിവാക്കി വണ്ണം നിയന്ത്രിയ്ക്കാനുമെല്ലാം ഇതേറെ നല്ലതാണ്. രാവിലെ പുഴുങ്ങിയ ഒരു ഏത്തപ്പഴം, മുട്ട എന്നിവ കുട്ടികള്‍ക്കു നല്‍കിയാല്‍ ഇവര്‍ക്ക് ഉച്ച വരെ ആവശ്യമായ എനര്‍ജി ലഭ്യമാകും. മറ്റു ഭക്ഷണങ്ങള്‍ ഉച്ച വരെ ആവശ്യമില്ലെന്നു പറയാം. ബ്രെയിന്‍ ആരോഗ്യത്തിന് ഇത് ഏറെ നല്ലതാണ്. ഇതു കൊണ്ടു തന്നെ പഠനത്തിനും സഹായിക്കും.
ഹൃദയത്തിന്റെ പള്‍സ് റേറ്റ് കൃത്യമായി നില നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ് ഏത്തപ്പഴം, മുട്ട കോമ്പോ. ഹൃദയത്തിന്റെ മസിലുകളെ ബലപ്പെടുത്തുവാന്‍ പ്രോട്ടീന്‍ സഹായിക്കുന്നു. മുട്ടയിലെ പ്രോട്ടീനുകളും പഴത്തിലെ പൊട്ടാസ്യം പോലെയുള്ള ഘടകങ്ങളുമെല്ലാം ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ്. ബിപി പ്രശ്‌നങ്ങള്‍ നിയന്ത്രിയ്ക്കുവാന്‍ ഇത് ഏറെ നല്ലതാണ്. ഒരു മുട്ടവെള്ളയില്‍ 54 മില്ലീഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
കാല്‍സ്യം സമ്പുഷ്ടമാണ് ഏത്തപ്പഴവും മുട്ടയും. ഇതിനാല്‍ എല്ലുകള്‍ക്കും പല്ലുകള്‍ക്കുമെല്ലാം ഗുണകരം. ഇതു പോലെ മസില്‍ വളര്‍ച്ചയ്ക്കും ബലത്തിനും ഇതേറെ നല്ലതാണ്. വ്യായാമം ചെയ്യുന്നവര്‍ക്ക് ഏറെ ചേര്‍ന്നൊരു ഭക്ഷണ കോമ്പോയാണ് ഇത്. വ്യായാമം ക്ഷീണിപ്പിയ്ക്കാതിരിയ്ക്കാനും ഇതു സഹായിക്കും. മുട്ടയില്‍ നിന്നും പ്രോട്ടീന്‍, പഴത്തില്‍ നിന്നും പൊട്ടാസ്യം എന്നിവ ലഭിയ്ക്കും. മുട്ടയിലെ സാച്വറേറ്റഡ് ഫാറ്റുകള്‍ ഊര്‍ജമായി ശരീരത്തിന് ഉപകാരപ്രദമാകുകയാണ് ചെയ്യുന്നത്. ഇത് ഓരോ കോശങ്ങളിലേയ്ക്കും എനര്‍ജിയായി മാറുന്നു. ഇതൊരിയ്ക്കലും ദോഷം ചെയ്യുന്നതല്ലെന്നു മാത്രമല്ല, ഏററവും മികച്ചൊരു പ്രാതല്‍ കൂടിയാണ്.
ആരോഗ്യപ്രദമായ ജീവിതം ആഗ്രഹിക്കുന്നവരാണെങ്കിൽ, മുകളിൽ പറഞ്ഞ കോമ്പിനേഷൻ ഭക്ഷണ ശീലത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.