സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കാൻ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം വജൈനൽ ശുചിത്വം (intimate hygiene) ശരിയായി പാലിക്കുകയാണ്. ദുർഗന്ധം, ഡിസ്ചാർജ്, അലർജികൾ, അണുബാധകൾ തുടങ്ങിയ പ്രശ്നങ്ങൾ പലപ്പോഴും ശരിയായ ശുചിത്വം പാലിക്കാത്തതിന്റെ ഫലമാണ്. ചിലർ അത് ശ്രദ്ധിക്കാതിരിക്കുകയും ചിലർ അത് അധികമായി ശ്രദ്ധിക്കാനും ശ്രമിക്കാറുണ്ട്. രണ്ടിനും അതിനും അതിന്റേതായ പ്രശ്നങ്ങളുണ്ട്. ശരിയായ സമീപനം അത്യാവശ്യമാണ്.
ആദ്യം മനസ്സിലാക്കേണ്ടത്, വജൈനയുടെ ഉൾഭാഗങ്ങൾക്ക് സ്വാഭാവികമായി തന്നെ സ്വയം ശുചീകരണ (self-cleansing) സംവിധാനമുള്ളതാണ്. അതിനാൽ അതിനുള്ളിൽ എന്തെങ്കിലും കഴുകാനും ‘സൂപ്പർ ക്ലീൻ’ ആക്കാനും ശ്രമിക്കേണ്ടതില്ല. ദിവസേന രണ്ടു പ്രാവശ്യം കഴുകി വൃത്തിയാക്കുന്നത് മതിയാകും. അതിനായി pH ലെവൽ കാത്തുസൂക്ഷിക്കുന്ന ഇന്റിമേറ്റ് വാഷ് ഉപയോഗിക്കാമെങ്കിലും സാധാരണ തണുത്ത വെള്ളം തന്നെ മതിയാകും. പതിവായി കോട്ടൺ അണ്ടർവെയർ ഉപയോഗിക്കുകയും, കഴുകി ഉണക്കി വൃത്തിയുള്ള അടിവസ്ത്രം മാറുകയും ചെയ്യണം.

ആർത്തവ സമയത്ത് ഓരോ 4–6 മണിക്കൂറിലൊരിക്കൽ പാഡുകൾ, കപ്പ്, അല്ലെങ്കിൽ ടാംപൂൺ മാറ്റേണ്ടതും, ശരീരത്തെ ശുദ്ധമായി സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്. ചെറിയ വൈറ്റ് ഡിസ്ചാർജ് ഉണ്ടായാലും അതിന്റെ നിറവും ഗന്ധവും ശ്രദ്ധിക്കുക. ദുർഗന്ധമോ കറുത്ത നിറമോ ഉണ്ടെങ്കിൽ ഗൈനക്കോളജിസ്റ്റിന്റെ സഹായം തേടുക.
പല സ്ത്രീകളും ചെയ്യാറുള്ള വലിയ പിഴവുകളിലൊന്നാണ് സൂപ്പർമാർക്കറ്റിൽ കിട്ടുന്ന പെർഫ്യൂം, ഡിയോഡറന്റ് മുതലായവ പ്രൈവറ്റ് ഭാഗങ്ങളിൽ നേരിട്ട് സ്പ്രേ ചെയ്യുന്നത്. ഇവ ശരീരത്തിന്റെ പിഎച്ച് ബാലൻസ് തകർക്കുകയും സങ്കീർണമായ അണുബാധകൾക്കും വഴിയൊരുക്കുകയും ചെയ്യും. അടിവസ്ത്രം ഉപയോഗിച്ച ശേഷം അതിന് വരുന്ന ഗന്ധം ഉണ്ടാകാതിരിക്കാനായി സ്പ്രൈ പോലുള്ളവ ഉപയോഗിക്കുന്നത് ഒരു ശീലമായി കാണുന്നു. അതൊരു നല്ല ശീലമല്ല. കൂടാതെ വജൈനൽ സ്റ്റീമിങ് പോലുള്ള ട്രെൻഡുകൾ വൈറലായിക്കൊണ്ടിരിക്കുകയാണ്, പക്ഷേ ഗൈനക്കോളജിക്കൽ ലെവലിൽ അതിന് ശാസ്ത്രീയമായ പിന്തുണയില്ല. അതിനാൽ ഈ രീതി ഒഴിവാക്കുന്നതാണ് നല്ലത്.
മറ്റൊരു ശ്രദ്ധിക്കേണ്ട കാര്യമാണ് ശുചിത്വം പാലിക്കേണ്ട ദിശ. മലമൂത്ര വിസർജ്ജനത്തിന് ശേഷം മുൻ ഭാഗത്തിൽ നിന്നു പുറകിലേക്ക് വൃത്തിയാക്കണം. പിന്നിലായി നിന്ന് മുന്നോട്ടുള്ള കഴുകൽ രീതി ബാക്ടീരിയ പ്രവേശിക്കാൻ ഇടയാക്കും. പൊതു ടോയ്ലറ്റുകൾ ഉപയോഗിക്കുമ്പോഴും ടിഷ്യുവോ സാനിറ്റൈസറോ ഉപയോഗിച്ച് സീറ്റ് സാനിറ്റൈസ് ചെയ്യുന്നത് നല്ലതാണ്.
ഒരോ സ്ത്രീയും സ്വന്തം ശരീരത്തെ കുറിച്ച് ബോധവാനാകണം. കൃത്യമായ ശുചിത്വം പാലിക്കുന്നത് നിങ്ങളെ അനേകം പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കും. ചെറിയ വ്യത്യാസങ്ങൾ കൊണ്ടാണ് വലിയ മാറ്റങ്ങൾ ഉണ്ടാകുന്നത്. അതിനാൽ നിങ്ങളുടെ ദൈനംദിന ശീലങ്ങളിൽ ചെറിയ പരിഷ്‌ക്കാരങ്ങൾ വരുത്തിയാൽ മാത്രം തന്നെ, നിങ്ങളുടെയും നിങ്ങളുടെ സ്വകാര്യാരോഗ്യത്തിന്റെയും ഗുണനിലവാരത്തിൽ വലിയ മുന്നേറ്റം ഉണ്ടായേക്കാം.