Nammude Arogyam
General

കുഞ്ഞിനൊപ്പം ഉറങ്ങുക (CO-SLEEPING): ഗുണങ്ങളും അപകടങ്ങളും… The Benefits and Dangers of Sleeping with a Baby

  കൊ-സ്ലീപ്പിംഗ് അഥവാ കുഞ്ഞിനോടൊപ്പം ഉറങ്ങുക, കുട്ടിയെയും അമ്മയെയും ഒരുമിച്ചാണ് ഉറങ്ങാൻ സഹായിക്കുന്നത്. ഇതിൽ ബെഡ്-ഷെയറിംഗ് (same bed) മാത്രമല്ല, റൂം-ഷെയറിംഗ് (same room) പോലുള്ള ക്രമീകരണങ്ങളും ഉൾപ്പെടുന്നു. ഇത് കുട്ടിയുടെ ഉറക്കവും അമ്മയുടെ ഒപ്പം സ്വാഭാവികമായ അടുപ്പവും ശക്തമാക്കുന്നതാണ്.

  • കുട്ടിയുമായി വൈകാരിക ബന്ധം കൂടുതൽ ശക്തമാകും.
  • ഉറങ്ങുമ്പോൾ അമ്മയ്ക്ക് വേഗത്തിൽ മുലപ്പാൽ കൊടുക്കാൻ സാധിക്കും.
  • കുഞ്ഞിന് ഒരു സുരക്ഷിത അന്തരീക്ഷം അനുഭവപ്പെടും, ഇത് അവരുടെ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും.

എന്നിരുന്നാലും, കൊ-സ്ലീപ്പിംന് ചില അപകട സാധ്യതകളുമുണ്ട്:

സഡൻ ഇൻഫന്റ് ഡെത്ത് സിൻഡ്രോം (SIDS): കുഞ്ഞിന്റെ പെട്ടെന്നുള്ള  മരണം, കാരണങ്ങൾ പറയാനാകാത്ത സാഹചര്യമാണ് SIDS. ഇത് രണ്ട് മുതൽ നാലു മാസങ്ങൾക്കിടയിലെ കുട്ടികളിൽ കൂടുതലായി കണ്ടുവരുന്നു. കുഞ്ഞ് വലിയ തലയിണ പുതപ്പ് എന്നിവയിൽ കുടുങ്ങാൻ സാധ്യതയുണ്ട്. അമ്മയുടെയോ  കൂടെ  ഉറങ്ങുന്നവരുടെയോ  അബോധ പ്രവർത്തികൾ കുഞ്ഞിന്റെ സുരക്ഷക്ക് ഭീഷണിയാകും.

സുരക്ഷിതമായ ഉറക്ക അന്തരീക്ഷം എങ്ങനെ ഒരുക്കാം?

  • ബെഡിൽ കുഞ്ഞിന് സൂരക്ഷ ഒരുക്കുക. കുഞ്ഞ് പതിയെ താഴേയ്ക്ക് വീഴാനുള്ള  സാധ്യത ഇല്ലാതാക്കുക.
  • കുഞ്ഞിന്റെ മൂക്കുവഴി ശ്വസനം തടസ്സപ്പെടില്ല എന്ന് ഉറപ്പാക്കുക.
  • കുഞ്ഞിന്റെ കമിഴ്ന്നുള്ള ഉറക്കം ഒഴിവാക്കുക.
  • കുഞ്ഞു വീണു പോകാൻ സാധ്യതയുള്ള വിടവുകൾ ഒഴിവാക്കുക.
  • കുഞ്ഞിന് സമാനാന്തരമായ ഉറക്ക സ്ഥലം, തോട്ടിലോ മറ്റോ   ഉപയോഗിച്ച് കൂടെ ഉറങ്ങുക.

കോ സ്ലീപ്പിങ് സാധ്യമാകുന്ന എന്നാൽ കുഞ്ഞുങ്ങൾ ആവശ്യമായ സ്ഥല ലഭിക്കുന്ന രീതിയിലുള്ള ചില ബദലുകൾ:

  • മാതാപിതാക്കളുടെ കട്ടിലിന്റെ ഒരു വശത്ത് കെട്ടി വെക്കാൻ സാധിക്കുന്ന ക്രിബ്ബുകൾ.
  • കുഞ്ഞിന് സ്വന്തം സ്ഥലം ഉറപ്പാക്കുന്നതോടൊപ്പം അമ്മയ്ക്ക് അടുത്തുള്ള അനുഭവം നൽകും.
  • കുഞ്ഞിനെ സ്വതന്ത്രമായി ഉറങ്ങാൻ പ്രോത്സാഹിപ്പിക്കുക.

കൊ-സ്ലീപ്പിംഗ് ഒരു വ്യക്തിഗത തീരുമാനമാണ്. ഗുണങ്ങളും അപകടങ്ങളും മനസ്സിലാക്കുകയും സുരക്ഷാ മാർഗങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യുന്നത് അമ്മയും കുഞ്ഞും സുരക്ഷിതവും സംതൃപ്തവുമാകുന്നതിനുള്ള പ്രധാന ഘടകമാണ്.


Related posts