അർത്രൈറ്റിസ് ശരീരത്തിലെ ജോയിന്റുകളെ ബാധിക്കുന്ന ഒരു രോഗമാണ്. ഗർഭിണികളിൽ അർത്രൈറ്റിസ് ഉണ്ടെങ്കിൽ ജോയിന്റുകളിൽ അല്ലെങ്കിൽ മുട്ടുകളിൽ കൂടിയ വേദനയും ബുദ്ധിമുട്ടുകളും അനുഭവപ്പെടാം. ഗർഭകാലത്തുണ്ടാകുന്ന ഭാരക്കൂടുതlum ഇതിന് ആക്കം കൂട്ടാം. ഈ അസുഖം ഗർഭധാരണത്തെ തടസ്സപ്പെടുത്തുന്നില്ലെങ്കിലും അർത്രൈറ്റിസിന് സ്വീകരിക്കുന്ന ചില മരുന്നുകൾ ഗർഭാവസ്ഥയിലും ഭാവിയിലും പ്രതിസന്ധി സൃഷ്ടിക്കാം. അതിനാൽ ഗർഭധാരണവും അർത്രൈറ്റിസും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഗർഭാവസ്ഥയിൽ പുതിയതായി അർത്രൈറ്റിസ് ഉണ്ടാകുക അപൂർവമാണ്, എന്നാൽ നിലവിലുള്ള അർത്രൈറ്റിസിന്റെ ലക്ഷണങ്ങൾ ഹോർമോണുകളുടെ ഏറ്റ കുറച്ചിലുകളും പ്രതിരോധ പ്രവർത്തനങ്ങളും മാറുന്നതിലൂടെ ലക്ഷണങ്ങളിലും മാറ്റം കാണിക്കും.
- കൈകളിളെയും കാലുകളിലെയും വിരലുകളിലുള്ള വീക്കവും വേദനയും
- സന്ധികളിലെ വേദന
- ശ്വാസോച്ച്വസ വ്യതിയാനം
- കൈകളിൽ മുറിവുള്ള തരത്തിലുള്ള കുത്തുന്ന വേദനഅർത്രൈറ്റിസുള്ള സ്ത്രീകൾ ഗർഭം പ്ലാൻ ചെയ്യുമ്പോൾ, റുമറ്റോളജിസ്റ്റിന്റെയും ഒരു ഗൈനക്കോളജിസ്റ്റിന്റെയും ഉപദേശം നിർബന്ധമായും തേടുക.
ഗർഭകാലത്തെ ഹോർമോണുകളിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ അർത്രൈറ്റിസിന്റെ ലക്ഷണങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് മനസിലാക്കാം: ഈസ്‌ട്രജൻ സാന്നിധ്യംഎസ്‌ട്രജൻ ഒരു ആന്റി -ഇൻഫ്ലമേറ്ററി ഗുണമുള്ള ഹോർമോണാണ്. ഗർഭകാലത്ത് ഇത് ഉയരുന്നതിനാൽ ചില സ്ത്രീകളിൽ അർത്രൈറ്റിസ് ലക്ഷണങ്ങളിൽ താൽക്കാലികമായ ആശ്വാസം അനുഭവപ്പെടാം, പ്രത്യേകിച്ച് റൂമറ്റോയിഡ് അർത്രൈറ്റിസിൽ. എന്നാൽ എല്ലാവരിലും ഇതിന്റെ ഗുണഫലമുണ്ടാകില്ല.പ്രൊജസ്റ്ററോൺ ലെവൽഗർഭകാലത്ത് പ്രൊജസ്റ്ററോൺ ഉയരുന്നത് ജോയിന്റുകളെ ബാധിച്ച് ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം, പ്രത്യേകിച്ച് കാൽ മുട്ട്, വാരിയെല്ല് തുടങ്ങിയ ഭാഗങ്ങളിൽ. കുറഞ്ഞ ഭാരംഗർഭകാലത്തെ അർത്രൈറ്റിസിന്‍റെ ഫലമായി കുഞ്ഞുങ്ങൾ സാധാരണതത്തേക്കാളും ഭാരം കുറവായിരിക്കാം. ശ്വസന സംബന്ധ പ്രശ്നങ്ങളായ Respiratory Distress Syndrome (RDS) ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.അർത്രൈറ്റിസുള്ള സ്ത്രീകൾക്ക് മാസം തികയാതെയുള്ള പ്രസവത്തിനുള്ള സാധ്യത കൂടുതലാണ്. ഇതിനെ തുടർന്ന് കുഞ്ഞിനും അമ്മയ്ക്കും ആരോഗ്യ പ്രശ്നങ്ങൾ വരാനിടയുണ്ട്. ഗർഭമലസ്സൽ റൂമറ്റോയിഡ് അർത്രൈറ്റിസുള്ള സ്ത്രീകളിൽ ഗര്ഭമലസാനുള്ള സാധ്യത സാധാരണ സ്ത്രീകളുടെ അപേക്ഷിച്ച് കൂടുതലായി കാണപ്പെടുന്നു.
ഗർഭകാലത്തെ അർത്രൈറ്റിസ് മാനേജ്മെന്റ്
- ഡോക്ടറുടെ ഉപദേശം അനുസരിക്കുക: ഗർഭകാലത്തിന് മുമ്പ് നിങ്ങൾ ഉപയോഗിക്കുന്ന മരുന്നുകൾ ഗർഭസ്ഥ ശിശുവിനുണ്ടാകുന്ന ഫലങ്ങൾ ചർച്ച ചെയ്യുക.
- ഗർഭകാല മരുന്നുകൾ: മിതമായ വേദനയ്ക്കായി പാരസറ്റമോൾ പോലുള്ള മരുന്നുകൾ ഉപയോഗിക്കാം.
- ഫിസിക്കൽ തെറാപ്പി: ശരീരത്തിന്റെ മൊബിലിറ്റിയും സന്ധിവേദനയും മെച്ചപ്പെടുത്താൻ ഫിസിയോതെറാപ്പിസ്റ്റിന്റെ സഹായം തേടുക.
- ചൂടോ തണുപ്പോ ഉപയോഗിക്കുക: വേദന കുറയ്ക്കാൻ ചൂടുള്ള പാക്കുകളും തണുത്ത പാക്കുകളും ഉപയോഗിക്കുക.