Nammude Arogyam
General

വിയര്‍പ്പിലൂടെ ശരീരഭാരം കുറയുന്നുവോ?

തടി കുറയ്ക്കുവാനായി നമ്മള്‍ പല വ്യായാമങ്ങള്‍ ചെയ്യുന്നു. ഓടുന്നു, ചാടുന്നു, ഭക്ഷണം കുറയ്ക്കുന്നു. ഇത്തരത്തിൽ നമ്മള്‍ നന്നായി വിയര്‍ക്കുന്നതു വരെ വ്യായാമം ചെയ്യും. കാരണം നമ്മള്‍ പൊതുവില്‍ ചിന്തിക്കുന്നത് വിയര്‍പ്പിലൂടെയാണ് നമ്മളുടെ ശരീരത്തിലെ ഫാറ്റ് പോകുന്നത് എന്നാണ്. എന്നാല്‍ സത്യത്തില്‍ വിയര്‍പ്പിലൂടെ അല്ല ഫാറ്റ് ഇല്ലാതാകുന്നത്. നമ്മളുടെ ശ്വാസകോശങ്ങളിലൂടെയാണ് നമ്മളുടെ ശരീരത്തിലെ പകുതിയിലധികവും ഫാറ്റ് ഉരുകിപോകുന്നത്.

2014ല്‍ ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍( British Medical Journal) ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. ആ ലേഖനതില്‍ പറുന്നതുപ്രകാരം നമ്മളുടെ ശരീരത്തിലെ 84ശതമാനം കൊഴുപ്പും ഇല്ലാതാകുന്നത് ശ്വാസകോശത്തിലൂടെയാണ് എന്നാണ്. അതായത് നമ്മളുടെ ബോഡിയിലെ ഫാറ്റ് കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ആയി മാറുകയും ഇത് ശ്വസനപ്രക്രിയയിലൂടെ പുറംതള്ളുകയും ചെയ്യുന്നു. ബാക്കി അവശേഷിക്കുന്ന 16 ശതമാനം ഫാറ്റ് വെള്ളമായി മാറ്റുകയും ഇത്, വിയര്‍പ്പിലൂടെയും മൂത്രത്തിലൂടെയും കണ്ണീരിലൂടെയും പുറംതള്ളുകയും ചെയ്യുന്നു.

നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്നും ശേഖരിക്കപ്പെടുന്ന കൊഴുപ്പ് അഡിപോസൈറ്റ്‌സ് എന്ന് വിളിക്കുന്ന ശരീര കോശങ്ങളിലാണ് സൂക്ഷിക്കുനത്. ഇതിനെ ട്രൈഗ്ലിസറൈഡ് എന്ന സംയുക്തമാക്കിയാണ് ഇവിടെ കൊഴുപ്പ് സൂക്ഷിക്കുന്നത്. ഈ ട്രൈഗ്ലിസറൈഡില്‍ കാര്‍ബണ്‍, ഹൈഡ്രജന്‍ അതേപോലെ ഓക്‌സിജന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. നമ്മള്‍ ഫാറ്റ് കുറയ്ക്കുവാന്‍ വ്യായാമം ചെയ്യുമ്പോള്‍ ഇവ വിഭജിക്കുകയും വെള്ളവും കാര്‍ബണ്‍ഡൈ ഓക്‌സൈഡുമായി മാറുകയും ചെയ്യുന്നു. ഇത്തരത്തില്‍ വെള്ളമായി മാറുന്ന ഫാറ്റ് മൂത്രതതിലൂടെയും വിയര്‍പ്പിലൂടെയും മറ്റും പുറംതള്ളുകയും കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ശ്വാസനപ്രക്രിയയിലൂടെ പുറംതള്ളുകയും ചെയ്യുന്നു.

പലരും തടികുറയ്ക്കുവാനായി പട്ടിണി കിടക്കും. എന്നാൽ എല്ലാ ഭക്ഷണങ്ങളും ഉപേക്ഷിച്ച് ശരീരത്തിന് ആവശ്യമായതൊന്നും നല്‍കാതിരുന്നാല്‍ ശരീരം ഒരിക്കലും ഭംഗിയില്‍ തടി കുറയുകയില്ല. അതായത്, തടി കുറഞ്ഞാലും മുഖത്ത് ക്ഷീണവും കണ്ണുകള്‍ കുഴിഞ്ഞിരിക്കുന്നതായും തളര്‍ച്ചയും അനുഭവപ്പെടും. ഇത്തരത്തിലുള്ള തടികുറയ്ക്കല്‍ ഒരിക്കലും ആരോഗ്യപ്രദമല്ല. ഇതിനു വേണ്ടി, ശരീരപ്രകൃതി എന്താണെന്ന് നോക്കി അതിനനുസരിച്ച് ഒരു നല്ല ഡയറ്റീഷനെ കണ്ട് ഡയറ്റ് പ്ലാന്‍ ചെയ്യുന്നത് വളരെ നല്ലതായിരിക്കും. ശരീരം കൃത്യമായി പ്രവര്‍ത്തിക്കണമെങ്കില്‍ പ്രോട്ടീനും കാര്‍ബ്‌സും മിനറല്‍സും വെള്ളവുമെല്ലാം അനിവാര്യമാണ്.

എന്നാല്‍ പലപ്പോഴും ഇതെല്ലാം ഒഴിവാക്കികൊണ്ടാണ് ശരീരഭാരം കുറയ്ക്കുവാന്‍ പലരും ശ്രമിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു ഉദാഹരണം പറഞ്ഞാല്‍, ഒരു കുട്ടി തടി കുറയ്ക്കുവാനായി ഭക്ഷണം പരമാവധി ഉപേക്ഷിച്ച് വെള്ളം മാത്രം കുടിച്ച് വയര്‍ നിറയ്ക്കുന്നു. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ മസില്‍സിന് വീക്കം സംഭവിക്കുകയും അതുപോലെ പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയും ചെയ്യുന്നു.

നമ്മളുടെ പേശികള്‍ ദൃഢമായിരുന്നാല്‍ മാത്രമാണ് മുഖം കാണുവാനായാലും അതുപോലെ ശരീരം കാണുവാനായാലും ഭംഗി തോന്നുന്നത്. ഇതിന് പ്രോട്ടീന്‍ അനിവാര്യമാണ്. പയര്‍, കടല, പരിപ്പ്, ഇറച്ചി, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം നമ്മളുടെ ശരീരത്തിന് ആവശ്യമായത്ര പ്രോട്ടീന്‍ ലഭ്യമാകും. അതുപോലെ നട്ട്‌സ്, പച്ചക്കറികള്‍ എന്നിവയും ശരീരം പ്രവര്‍ത്തിക്കുന്നതിന് ഊര്‍ജം അനിവാര്യമാണ്. ഈ ഈര്‍ജം ലഭിക്കുന്നത് കാര്‍ബോഹൈഡ്രേറ്റില്‍ നിന്നാണ്. അതുകൊണ്ട് കുറച്ച് ചോറ്, ഗോതമ്പ് എന്നിവയെല്ലാം ഡയറ്റ് പ്ലാന്‍ അനുസരിച്ച് ചേര്‍ത്ത് കഴിക്കേണ്ടത് അനിവാര്യമാണ്.

ഭക്ഷണത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോര. ഒപ്പം മസില്‍സ് ദൃഢമാക്കുവാന്‍ വെയ്റ്റ് ലിഫ്റ്റിംഗ് പോലുള്ള വ്യായാമങ്ങള്‍ ശീലിക്കുന്നതും വളരെ നല്ലതാണ്. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ച് നല്ല ഒരു ട്രെയ്‌നറേയും കിട്ടിയാല്‍ ശരിയായ രീതിയില്‍ തടി കുറച്ചെടുക്കുവാന്‍ സാധിക്കുന്നതാണ്.

Related posts