നവജാത ശിശുക്കളിലെ മഞ്ഞ നിറം. അമ്മമാരറിയാൻ.. Is jaundice a serious condition in babies?
ജനിച്ചയുടനെ കുഞ്ഞുങ്ങളിലുണ്ടാകുന്ന മഞ്ഞ എല്ലാരിലുമുണ്ടാകും. മുതിർന്നവർ കുഞ്ഞിനെ ഇളം വെയിൽ കാണിക്കും. ഇതൊരു സാധാരണ കാര്യമാണെങ്കിലും, നമ്മുടെ ഉള്ളിലുണ്ടാകുന്ന സ്വാഭാവിക സംശയമാണ് ജനിച്ചയുടനെ എന്ത് കൊണ്ടാണ് കുഞ്ഞുങ്ങളിൽ മഞ്ഞപിത്തം കാണുന്നത്.
നവജാത ശിശുക്കളിലെ മഞ്ഞ നിറം. അമ്മമാരറിയാൻ.. Is jaundice a serious condition in babies?
കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ ചുവന്ന രക്താണുക്കള്‍ അവരുടെ ശരീരത്തില്‍ വളരെ കൂടുതലായിരിക്കും. ഇത് അധിക ബില്ലുറുബിനെ പുറന്തള്ളുന്നത് തടയുന്നു. നവജാതശിശുവിന്റെ കരള്‍ ബിലിറൂബിന്‍ പ്രോസസ്സ് ചെയ്യാനും രക്തത്തില്‍ നിന്ന് നീക്കം ചെയ്യാനും പാകമാകാത്തതിനാല്‍ കുഞ്ഞിന് മഞ്ഞപ്പിത്തം ഉണ്ടാകുന്നു. അധിക ബിലിറൂബിന്‍ ചര്‍മ്മത്തില്‍ സ്ഥിരതാമസമാക്കുകയും മഞ്ഞനിറം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഗുരുതരമായ രോഗമല്ലെങ്കിലും വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ കുഞ്ഞിന് നിരവധി പ്രശ്‌നങ്ങള്‍ വരുത്തിവയ്ക്കും.
നവജാത ശിശുക്കളിലെ മഞ്ഞ നിറം. അമ്മമാരറിയാൻ.. Is jaundice a serious condition in babies?
ലക്ഷണങ്ങള്‍
- സാധാരണയായി മുഖത്ത് നിന്ന് തുടങ്ങുന്ന മഞ്ഞ നിറത്തിലുള്ള ചര്‍മ്മം പിന്നീട് നെഞ്ചിലേക്കും വയറിലേക്കും വ്യാപിക്കുന്നു
- കണ്ണുകളുടെ വെളുത്ത സ്ഥലത്ത്, വായയ്ക്കുള്ളില്‍, പാദങ്ങളില്‍, കൈപ്പത്തികളില്‍ പിഗ്മെന്റേഷന്‍ പടരുന്നു
- വിരല്‍ ഉപയോഗിച്ച് ചര്‍മ്മത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ മഞ്ഞ പിഗ്മെന്റേഷന്‍ വര്‍ദ്ധിക്കുന്നു
- കടും മഞ്ഞ നിറത്തിലുള്ള മൂത്രവും മലവും
- മുഴുവന്‍ സമയവും ഉറങ്ങുന്നു
- വിശപ്പില്ലായ്മ.
നവജാത ശിശുക്കളിലെ മഞ്ഞ നിറം. അമ്മമാരറിയാൻ.. Is jaundice a serious condition in babies?
ശിശുക്കളിലെ മഞ്ഞപ്പിത്തം വളരെയധികം ശ്രദ്ധ നല്‍കേണ്ട ഒന്നാണ്. ചുവന്ന രക്താണുക്കളില്‍ ഹീമോഗ്ലോബിന്‍ അടങ്ങിയിട്ടുണ്ട്, ഇത് ഓക്‌സിജന്‍ വഹിക്കുന്ന പ്രോട്ടീനാണ്, ഇത് രക്തത്തിന് ചുവപ്പ് നിറം നല്‍കുന്നു. ചുവന്ന രക്താണുക്കള്‍ സ്വാഭാവികമായി വിഘടിക്കുകയും മഞ്ഞകലര്‍ന്ന പിഗ്മെന്റായ ബിലിറൂബിന്‍ രൂപപ്പെടുകയും ചെയ്യുന്നു. സാധാരണയായി, കരള്‍ രക്തത്തില്‍ നിന്ന് ബിലിറൂബിന്‍ നീക്കം ചെയ്യുകയും മൂത്രത്തിലൂടെയോ മലത്തിലൂടെയോ ശരീരത്തില്‍ നിന്ന് പുറത്തുവിടുകയും ചെയ്യുന്നു. കരള്‍ നീക്കം ചെയ്യുന്നതില്‍ പരാജയപ്പെടുമ്പോള്‍, ശരീരത്തില്‍ ബിലിറൂബിന്റെ അളവ് വര്‍ദ്ധിക്കുകയും മഞ്ഞപ്പിത്തം ഉണ്ടാകുകയും ചെയ്യുന്നു.
നവജാത ശിശുക്കളിലെ മഞ്ഞ നിറം. അമ്മമാരറിയാൻ.. Is jaundice a serious condition in babies?
കുഞ്ഞുങ്ങൾക്ക് മഞ്ഞപ്പിത്തം ഉണ്ടാകുന്ന മറ്റു ചില കാരണങ്ങൾ
- കുടലിലെ അണുബാധ അല്ലെങ്കില്‍ തടസ്സം
- മൂത്രനാളിയിലെ അണുബാധ
- പിത്തരസം അല്ലെങ്കില്‍ പിത്തസഞ്ചിയിലെ തടസ്സം
- തൈറോയ്ഡ് ഹോര്‍മോണിന്റെ കുറവ് (ഹൈപ്പോതൈറോയിഡിസം)
- രക്തഗ്രൂപ്പ് പൊരുത്തക്കേട് (അമ്മയ്ക്കും കുഞ്ഞിനും വ്യത്യസ്ത രക്തഗ്രൂപ്പുകള്‍ ഉണ്ട്)
- റിസസ് ഫാക്ടര്‍ രോഗം (അമ്മയ്ക്ക് ഞവനെഗറ്റീവ് രക്തവും കുഞ്ഞിന് ഞവ പോസിറ്റീവ് രക്തവും ഉള്ള അവസ്ഥ)
- സങ്കീര്‍ണ്ണമായ പ്രസവ സമയത്ത് ചതവ് അല്ലെങ്കില്‍ മറ്റേതെങ്കിലും പരിക്കുകള്‍
- ബിലിറൂബിന്‍ പ്രോസസ്സ് ചെയ്യുന്ന എന്‍സൈമിനെ ബാധിക്കുന്ന രോഗങ്ങള്‍
- കരള്‍ രോഗങ്ങള്‍.
നവജാത ശിശുക്കളിലെ മഞ്ഞ നിറം. അമ്മമാരറിയാൻ.. Is jaundice a serious condition in babies?
കുഞ്ഞിനെ സൂര്യപ്രകാശം കൊള്ളിക്കുന്നത് ബിലിറൂബിന്‍ കുറയ്ക്കുവാനുള്ള ഒരു മാര്‍ഗമാണ്. നല്ലപോലെ സൂര്യപ്രകാശം ലഭിക്കുന്ന മുറിയില്‍ കുഞ്ഞിനെ ഒന്നോ രണ്ടോ മണിക്കൂര്‍ കിടത്തണം. ഉടുപ്പിടുവിക്കാതെ കിടത്തുന്നതാണ് സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ലഭിയ്ക്കുവാനുള്ള മാര്‍ഗം. സൂര്യപ്രകാശം കുഞ്ഞിന്റെ കണ്ണുകളിലേക്ക് അടിയ്ക്കാതെ നോക്കണം. സൂര്യപ്രകാശം ഫോട്ടോതെറാപ്പിയുടെ ഫലമാണ് ഉണ്ടാക്കുന്നത്.
നവജാത ശിശുക്കളിലെ മഞ്ഞ നിറം. അമ്മമാരറിയാൻ.. Is jaundice a serious condition in babies?
സാധാരണയായി ഫോട്ടോതെറാപ്പി വഴിയാണ് കുഞ്ഞുങ്ങളിലെ മഞ്ഞപ്പിത്തം ചികിത്സിക്കുന്നത്. കുഞ്ഞിനെ ലൈറ്റിട്ട് അതിന്റെ ചുവട്ടില്‍ കിടത്തുന്ന ചികിത്സാരീതിയാണിത്. ഫോട്ടോതെറാപ്പി ചെയ്യുമ്പോ നിങ്ങളുടെ കുഞ്ഞിനെ ഒരു ഡയപ്പറും പ്രത്യേക പരിരക്ഷയുള്ള കണ്ണടകളും മാത്രം ധരിപ്പിച്ചു നീല സ്‌പെക്ട്രത്തിന്റെ വെളിച്ചത്തിനു താഴെ ഒരു പ്രത്യേക കിടക്കയില്‍ കിടത്തും,. ഒരു ഫൈബര്‍-ഒപ്റ്റിക് പുതപ്പ് നിങ്ങളുടെ ശിശുവിന് നല്‍കുന്നതാണ്.
നവജാത ശിശുക്കളിലെ മഞ്ഞ നിറം. അമ്മമാരറിയാൻ.. Is jaundice a serious condition in babies?
കുഞ്ഞിനെ നല്ലപോലെ മുലയൂട്ടുകയാണ് മഞ്ഞപ്പ് മാറ്റുവാനുള്ള ഒരു വഴി. മുലപ്പാല്‍ മാത്രമാണ് നവജാത ശിശുവിന്റെ ആഹാരം. നല്ലപോലെ പാല്‍ ഉള്ളില്‍ ചെന്നാല്‍ മലമൂത്ര വിസര്‍ജനവും ശരിയായി നടക്കും. ഇതുവഴി ബിലിറൂബിന്‍ ശരീരത്തില്‍ നിന്ന് പുറന്തള്ളിപ്പോകും. രണ്ടു മണിക്കൂര്‍ ഇടവേളയിലെങ്കിലും കുഞ്ഞിനെ മുലയൂട്ടണം. മഞ്ഞപ്പിത്തമുള്ള കുട്ടികള്‍ കൂടുതല്‍ ഉറങ്ങാനുളള പ്രവണത കണ്ടുവരുന്നുണ്ട്. അതുകൊണ്ട് അവരെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തി വേണം പാല്‍ കുടിപ്പിയ്ക്കുവാന്‍.ചില കുഞ്ഞുങ്ങള്‍ക്ക് തുടക്കത്തില്‍ മുലപ്പാല്‍ വലിച്ചു കുടിയ്ക്കുവാന്‍ കഴിഞ്ഞെന്ന് വരില്ല. അപ്പോള്‍ പാല്‍ പിഴിഞ്ഞെടുത്ത് സ്പൂണിലാക്കി കുഞ്ഞിന്റെ വായില്‍ ഒഴിച്ചു കൊടുക്കാം. ഏതു വിധേനയും നല്ലപോലെ മുലപ്പാല്‍ കുഞ്ഞിന്റെ ഉള്ളിലെത്തിക്കുന്നത് പ്രധാനമാണ്.
ഇതിലും ഗുരുതരമായ അവസ്ഥയിലാണ് നിങ്ങളുടെ കുഞ്ഞെങ്കില്‍, ട്രാന്‍സ്ഫ്യൂഷന്‍ എന്ന ചികിത്സയാണു സ്വീകരിക്കേണ്ടി വരുക.