കുട്ടികളിലെ വിരശല്യം അശ്രദ്ധ അരുത് !
വിരശല്യം അഥവാ കൃമിശല്യം കുട്ടികളെയും ചിലപ്പോള്‍ മുതിര്‍ന്നവരേയും അലട്ടുന്ന പ്രശ്‌നമാണ്. വിരശല്യമെങ്കില്‍ വിശപ്പു കുറയുക, ശരീരം നന്നാകാതിരിയ്ക്കുക, അനീമിയ തുടങ്ങിയ പല പ്രശ്‌നങ്ങളുമുണ്ടാകും. ഇത് കൂടുതലായാല്‍ ഛര്‍ദി, മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ വേറെയും. വിരകള്‍ പല തരമുണ്ടെങ്കിലും പൊതുവേ മൂന്നു തരമാണ് കാണുന്നത്. പിന്‍വേം, ഹുക്ക് വേം, റൗണ്ട് വേം എന്നിവയാണ് ഇവ. ഈ വിര മുട്ടയിടാന്‍ സാധാരണ മലദ്വാരത്തിനടുത്ത് വരുമ്പോഴാണ് ചൊറിച്ചിലുണ്ടാകുന്നത്. പെണ്‍വിരയാണ് ഈ ചൊറിച്ചിലുണ്ടാക്കുന്നത്. ഇതിന്റെ വാല്‍ ഭാഗം കൊണ്ട് ചര്‍മത്തില്‍ കുത്തുമ്പോഴാണ് ഈ അസ്വസ്ഥത അനുഭവപ്പെടുന്നത്.
കുട്ടികളിലെ വിരശല്യം അശ്രദ്ധ അരുത് !
മനുഷ്യ ശരീരത്തിൽ സാധാരണ കാണുന്ന വിരകൾ ഉരുളൻ വിര (റൗണ്ട് വേം), കൊക്കപ്പുഴു ( ഹുക്ക് വേം) , കൃമി (പിൻ വേം), നാട വിര (ടേപ്പ് വേം) , ചാട്ട വിര (വിപ് വേം) തുടങ്ങിയവയാണ്.
മലദ്വാരത്തിൽ ചൊറിച്ചിൽ, മലത്തിൽ വിരകൾ കാണപ്പെടുക, ഛർദ്ദിലിൽ വിരകൾ കാണപ്പെടുക, വിളർച്ച, തളർച്ച, ഉത്സാഹക്കുറവ്, തൂക്കക്കുറവ്, മലബന്ധം, വയറുവേദന, മലത്തിൽ രക്തം കാണുക എന്നിവയാണ് .
കുട്ടികളിലെ വിരശല്യം അശ്രദ്ധ അരുത് !
നഖം കൊണ്ട് ചൊറിഞ്ഞ ശേഷം നഖം കടിക്കുകയോ കൈകഴുകാതെ ഭക്ഷണം കഴിക്കുകയോ ചെയ്യുക, മണ്ണിൽ കളിക്കുക, ഈച്ചകൾ വഴി, മലം കലർന്ന വെള്ളം തിളപ്പിക്കാതെ ഉപയോഗിക്കുക എന്നിവ വഴി വിരബാധ പകരാം.
കുട്ടികളിലെ വിരശല്യം അശ്രദ്ധ അരുത് !
വിരബാധ എങ്ങനെ തടയാം?
- ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക
- ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകുക
- പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക
- മനുഷരുടെയും മൃഗങ്ങളുടെയും വിസർജ്ജ്യങ്ങൾ ശരിയായി സംസ്‌കരിക്കുക
- മാംസം നന്നായി പാചകം ചെയ്ത് മാത്രം ഉപയോഗിക്കുക
- കുട്ടികളുടെ നഖങ്ങൾ വെട്ടി വൃത്തിയായി സൂക്ഷിക്കുക. അടിവസ്ത്രങ്ങൾ ദിവസവും മാറ്റുക
- വീടിന് പുറത്ത് പോകുമ്പോൾ പാദരക്ഷകൾ ധരിക്കുക
- ഭക്ഷണം അടച്ച് സൂക്ഷിക്കുക.
- തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
- തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജ്ജനം പാടില്ല
- ആറുമാസത്തിലൊരിക്കൽ വിര നശീകരണത്തിനായി ആൽബൻഡ സോൾ ഗുളിക കഴിക്കുക.
കുട്ടികളിലെ വിരശല്യം അശ്രദ്ധ അരുത് !
കുട്ടികളിലെ വിരബാധ ശ്രദ്ധിക്കണം. വിരബാധ കുട്ടികളിൽ വിരബാധ ഒരാളിൽ വിളർച്ച, ഉത്സാഹക്കുറവ്, ക്ഷീണം, ശ്രദ്ധക്കുറവ്, പഠനത്തിൽ പിന്നാക്കം പോവുക, പോഷകക്കുറവ്, വിശപ്പില്ലായ്മ, ഭാരക്കുറവ്, വയറുവേദന, തലകറക്കം, ഛർദ്ദി, വയറിളക്കം എന്നിവയുണ്ടാക്കും. ഇത് അവരുടെ ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള കഴിവ് കുറയ്ക്കുകയും പ്രവർത്തന മികവിനെ ബാധിക്കുകയും ചെയ്യുന്നു. ആറുമാസത്തിലൊരിക്കൽ വിര നശീകരണത്തിനായി ഗുളിക കഴിക്കുന്നത് വിളർച്ച തടയുകയും കുട്ടികളുടെ ശാരീരിക വളർച്ച ഉറപ്പാക്കുകയും