Nammude Arogyam
Health & Wellness

ക്യാരറ്റിന്റെ ആരോഗ്യ ഗുണങ്ങള്‍? Health benefits of carrot

ക്യാരറ്റിന്റെ ആരോഗ്യ ഗുണങ്ങള്‍? Health benefits of carrot

ആരോഗ്യത്തിന് സഹായിക്കുന്ന ഭക്ഷണ വസ്തുക്കള്‍ പലതാണ്. ചെറിയ ചില വസ്തുക്കള്‍ പോലും ആരോഗ്യത്തിന് നാം പോലും പ്രതീക്ഷിക്കാത്ത ഗുണങ്ങള്‍ നല്‍കും. ഇത്തരത്തില്‍ പല ഗുണങ്ങളും നല്‍കുന്നതാണ് പച്ചക്കറികള്‍. പല പോഷകങ്ങളും അടങ്ങിയ ഇവ നാരുകളാല്‍ സമ്പുഷ്ടവുമാണ്. പല തരം നിറമുള്ള പച്ചക്കറികളുണ്ട്. ഇവയെല്ലാം നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ പലതുമാണ്. ഇത്തരത്തില്‍ ഒരു പച്ചക്കറിയാണ് ക്യാരറ്റ്. ഓറഞ്ച് നിറത്തിലുള്ള ഇത് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ പലതാണ്. ജ്യൂസാക്കിയോ, ചവച്ചരച്ചോ ദിവസവും ഒരു ക്യാരറ്റ് വീതം കഴിയ്ക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്.

ക്യാരറ്റിന്റെ ആരോഗ്യ ഗുണങ്ങള്‍? Health benefits of carrot

കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ഈ പച്ചക്കറി. അതിലെ വൈറ്റമിന്‍ എ പോലുളളവയാണ് ഗുണം നല്‍കുന്നത്. ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, സിയാക്‌സാന്തിൻ എന്ന് തുടങ്ങിയ പോഷക ഗുണങ്ങളുടെ സമ്പന്നമായ ഉറവിടമാണ് ക്യാരറ്റ്. ഇവയെല്ലാം കണ്ണിന്റെ ആരോഗ്യം വളരെയധികം മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു. കാരറ്റിലെ ആന്റിഓക്‌സിഡന്റുകൾ ബീറ്റാ കരോട്ടിന്റെ അഭാവം മൂലം ഉണ്ടാകുന്ന മാക്യുലർ ഡീജനറേഷൻ, അന്ധത തുടങ്ങിയ കാഴ്ച സംബന്ധമായ പ്രശ്‌നങ്ങളെ ചികിത്സിക്കാനും സഹായിക്കുന്നു, മാത്രമല്ല വാർദ്ധക്യത്തിൽ കാഴ്ച നഷ്ടപ്പെടാതിരിക്കാനും ഇത് സഹായിക്കുന്നു.

ക്യാരറ്റിന്റെ ആരോഗ്യ ഗുണങ്ങള്‍? Health benefits of carrot

ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ, മുടി ആരോഗ്യത്തിന് കൂടി ഏറെ ഗുണകരമാണ് ക്യാരറ്റ്. ഇതിലെ വൈറ്റമിനുകളായ എ, സി എന്നിവയെല്ലാം ഏറെ നല്ലതാണ്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ക്യാരറ്റ് എന്നത്. ഒരു ദിവസം ഒരു ക്യാരറ്റ് വീതം കഴിക്കുന്നത് ചർമ്മത്തെ മൃദുവായും ആരോഗ്യത്തോടെയും നിലനിർത്തും, കാരണം ഇത് നിർജ്ജലീകരണം തടയുന്നു. അതിലൂടെ ചർമ്മത്തെ ഫലപ്രദമായി സംരക്ഷിക്കുന്നു. ക്യാരറ്റിന്റെ സമ്പന്നമായ പോഷക ഗുണങ്ങൾ ചർമ്മകോശങ്ങളെ ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കുന്നു. പോഷകങ്ങൾ മുടി കൊഴിച്ചിലിനെ പ്രതിരോധിക്കാനും മുടിയുടെ കോശങ്ങളെ പുനഃസ്ഥാപിക്കാനും സഹായിക്കുന്നു.

ക്യാരറ്റിന്റെ ആരോഗ്യ ഗുണങ്ങള്‍? Health benefits of carrot

കരോട്ടിനോയിഡുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, വൻകുടൽ ക്യാന്‍സര്‍, സ്തനാർബുദം, വയറ്റിലെ അർബുദം എന്നിവ പോലുള്ള ചില തരം ക്യാൻസറുകൾക്കെതിരെ ഒരു സംരക്ഷണ ഫലം നൽകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷ്യനിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ കരോട്ടിനോയിഡുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്ന ആളുകൾക്ക് ശ്വാസകോശ അർബുദം ഉണ്ടാകാനുള്ള സാധ്യത 21 ശതമാനം വരെ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ക്യാരറ്റിന്റെ ആരോഗ്യ ഗുണങ്ങള്‍? Health benefits of carrot

ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഈ പച്ചക്കറി. ഇത് കോശങ്ങള്‍ക്കുണ്ടാകുന്ന ഓക്‌സിഡേഷന്‍ നാശം ഫലപ്രദമായി തടയുന്നു. ഇത് ഹൃദയാരോഗ്യത്തെ സംരക്ഷിയ്ക്കാന്‍ ഏറെ നല്ലതാണ്. രക്തോല്‍പാദനത്തിന് സഹായിക്കുന്ന ഒന്നു കൂടിയാണിത്. ഇത് രക്തപ്രവാഹത്തേയും ഇതു വഴി ഓക്‌സിജന്‍ എത്തുന്നതിനുമെല്ലാം സഹായിക്കുന്നു. വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഉപയോഗിയ്ക്കാവുന്ന പച്ചക്കറി കൂടിയാണ് ഇത്. കരള്‍ ഉല്‍പാദിപ്പിയ്ക്കുന്ന ബൈല്‍ ഉല്‍പാദനത്തിന് സഹായിക്കുന്നതിലൂടെ കൊളസ്ട്രോൾ കുറയ്ക്കുകയും ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ആഗിരണം ചെയ്യുകയും ചെയ്യുന്നു.

ക്യാരറ്റിന്റെ ആരോഗ്യ ഗുണങ്ങള്‍? Health benefits of carrot

ക്യാരറ്റിലെ വൈറ്റമിൻ എ പോലുള്ള ചില പോഷകങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിയന്ത്രിക്കുവാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഫൈബർ പതിവായി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. പ്രമേഹ രോഗം ഉള്ളവർക്ക് ഫൈബർ കഴിക്കുന്നത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. ധാരാളം നാരുകളും വെള്ളവും കുറഞ്ഞ അളവിൽ കലോറിയും ഉള്ളതിനാൽ, കാരറ്റ് കഴിക്കുന്നത് ഭക്ഷണത്തോടുള്ള അമിതമായ ആസക്തി കുറയ്ക്കുന്നതിനുള്ള നല്ലൊരു മാർഗ്ഗം കൂടിയാണ്.

മുകളിൽപ്പറഞ്ഞ ഗുണങ്ങളെല്ലാം തന്നെ ക്യാരറ്റിൽ അടങ്ങിയിട്ടുള്ളതിനാൽ ദിവസവും ഓരോ ക്യാരറ്റ് വീതം കഴിയ്ക്കുന്നത് ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കും.

Related posts