കാൻസർ ഉണ്ടാകുന്നതെങ്ങിനെ?
ഡിഎൻഎയിലെ(DNA) പൊരുത്തക്കേടുകളുടെ ഫലമായുണ്ടാകുന്ന കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് കാൻസർ.
കാൻസറിനെ ഭയക്കേണ്ടതുണ്ടോ?
കാൻസറിനെ(Cancer) കൃത്യസമയത്ത് കണ്ടെത്തുകയും, അതിനുള്ള ചികിത്സ ലഭ്യമാക്കുകയും ചെയ്താൽ പല കാൻസറിനേയും ചികിത്സിച്ച് ഭേദമാക്കാനാകും. അതിനുള്ള സൗകര്യങ്ങൾ ഇന്ന് നമ്മുടെ ആശുപത്രികളിലുണ്ട്.
കാൻസറിനെ പ്രതിരോധിക്കാൻ ജീവിതശൈലിയിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തണം?
കൃത്യമായ വ്യായാമം ശീലമാക്കുന്നത് കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കും. കൂടാതെ പുകവലിയും മദ്യപാനവും ഒഴിവാക്കുന്നതും കാൻസറിനുള്ള സാധ്യത കുറക്കും.
റെഡ് മീറ്റ് (Red meat) കാൻസറിന് കാരണമാകുമോ?
ചുവന്ന മാംസം കഴിക്കുന്നത് ക്യാൻസറിന് കാരണമാകുന്നു എന്നതിന് കൃത്യമായ തെളിവുകളില്ല. മറിച്ച് സംസ്കരിച്ച മാംസം (processed meat) അമിതമായി കഴിക്കുന്നത് കാൻസറിന് ആക്കം കൂട്ടിയേക്കാം. സസ്യാഹാരം മാത്രം കഴിക്കുന്നവരിലും മാംസാഹാരികളിലേതുപോലെതന്നെ കാൻസർ കണ്ടുവരുന്നു.
ചുവന്ന മാംസവും കാൻസറും തമ്മിലുള്ള ബന്ധം കൃത്യമായി തെളിയിക്കുന്നതിന് ഇതുവരെ സാധിച്ചിട്ടില്ല. ബീഫ് ഉള്‍പ്പെടെയുള്ള ചുവന്ന മാംസം കഴിക്കുന്നവര്‍ക്ക് ക്യാന്‍സര്‍ വരാന്‍ സാധ്യത ഏറെയാണെന്ന വിശ്വാസം കുറേക്കാലം മുന്‍പു വരെ ശക്തമായിരുന്നു. എന്നാല്‍ സമീപകാലത്ത് നടത്തിയ പല പഠങ്ങളിലൂടെയും വ്യക്തമായിട്ടുള്ളത് സസ്യാഹാരികൾക്കും മാംസ്യഹാരികൾക്കും വൻകുടൽ കാൻസർ വരാനുള്ള സാധ്യത ഒരുപോലെയാണെന്നാണ്. ചുവന്ന മാസം കഴിക്കുന്നവരും സസ്യാഹാരികളുമായ 61566 പേരില്‍ നടത്തിയ ഒരു പഠനത്തിനന്റെ റിപ്പോര്‍ട്ട് 2009ല്‍ ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് ക്യാന്‍സറില്‍ പ്രസിദ്ധീകരിച്ചിരുന്നു. മാംസാഹാരികളും സസ്യാഹാരികളും തമ്മില്‍ ക്യാന്‍സര്‍ നിരക്കില്‍ യാതൊരു വ്യത്യാസവുമില്ലെന്നാണ് ഈ പഠനം പറയുന്നത്. അതോടെ പഴയ പല നിഗമനങ്ങളും അപ്രസക്തമായി മാറുകയായിരുന്നു.
കാൻസർ എങ്ങനെ കണ്ടെത്താം?
നിർദേശിക്കപ്പെട്ടിട്ടുള്ള ചില മാർഗ്ഗങ്ങളിലൂടെ കാൻസർ നേരത്തെ കണ്ടുപിടിക്കാം. സ്തനാർബുദം കണ്ടുപിടിക്കാൻ മാമോഗ്രഫി അല്ലെങ്കിൽ സെൽഫ് എക്‌സാമിനേഷൻ ഓഫ് ബ്രസ്റ്റ് എന്നീ മാർഗ്ഗങ്ങൾ ഉപയോഗിക്കാം. കോളൻ കാൻസർ കണ്ടുപിടിക്കുന്നതിന് സ്‌ക്രീനിംഗ് കൊളനോസ്‌കോപ്പിയും, ഗർഭാശയ കാൻസർ കണ്ടുപിടിക്കാൻ പാപ് സ്മിയറും പ്രയോജനപ്പെടുത്താം.
കടപ്പാട്: 93.5 Red FM, for World Cancer Day 4 February
Clear your doubts about Cancer