Nammude Arogyam
General

ഡയബറ്റിസ് എല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുമോ? Does diabetes affect bone health?


വായിച്ചാൽ ചിന്തിക്കാതെ വയ്യ! ഡയബീറ്റിസ് എന്നത് ഇന്നത്തെ ലോകത്തെ ഏറ്റവും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലൊന്നാണ്. ഒരു ദീർഘകാല രോഗമായ ഡയബീറ്റിസ് മെല്ലിറ്റസ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി ഉയർന്ന നിലയിൽ നിലനിൽക്കുന്നതിന്‍റെ പേരിലാണ് അറിയപ്പെടുന്നത്. ഇതിന്‍റെ പ്രധാന പ്രശ്നങ്ങൾ  നമ്മളിൽ പലർക്കും പരിചിതമായതായിരിക്കും: ഹൃദയാരോഗ്യ പ്രശ്നങ്ങൾ, നാഡി നാശം, വൃക്ക പ്രശ്നങ്ങൾ, തുടങ്ങി മറ്റു പല കാര്യങ്ങളും ഡയബീറ്റിസ് ബാധിക്കുന്നവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നു. എന്നാൽ, എല്ലുകളുടെ ആരോഗ്യത്തെയും  ഡയബീറ്റിസ് ബാധിക്കും.

എല്ലുകൾ ശരീരത്തിന്‍റെ അടിത്തറയാണ്. ശരീരത്തെ ശക്തമായ നിലനിർത്താനും, ചലനങ്ങൾക്ക് പിന്തുണ നൽകാനും എല്ലുകൾ നിർണായക പങ്കുവഹിക്കുന്നു. എന്നാൽ, രക്തത്തിലെ പഞ്ചസാര ഉയർന്നിരിക്കാൻ തുടങ്ങിയാൽ, എല്ലുകളിലെ ധാതുത്വവും ശക്തിയും മങ്ങിത്തുടങ്ങും. ഒസ്റ്റിയോപോറോസിസ് പോലുള്ള എല്ലുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും എളുപ്പത്തിലുള്ള പൊട്ടലിനും സാധ്യത കൂട്ടുന്നു .ഡയബീറ്റിസിന്‍റെ ഗൗരവം എല്ലുകളുടെ കാര്യത്തിൽ നോക്കുമ്പോൾ, ഇതിന്‍റെ മൂല കാരണങ്ങളും പ്രശ്നങ്ങളെയും കൂടുതൽ വിശദമായി മനസ്സിലാക്കേണ്ടതുണ്ട്. ഇത് വഴി, ഡയബീറ്റിസ് ബാധിക്കുന്നവരുടെ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും വിപരീത ഫലങ്ങളെ ചെറുക്കാനും കഴിയും.

രക്തത്തിലെ അധിക പഞ്ചസാര (ഹൈപ്പർഗ്ലൈസീമിയ) എല്ലുകൾ ദ്രവിക്കുന്നത് കാരണമാകും. ഇത് ഒസ്റ്റിയോപോറോസിസ് പോലുള്ള പ്രശ്നങ്ങൾക്ക് വഴിയൊരുക്കും.ഒരു കയ്യോ കാലോ മുറിവോ എല്ല് പൊട്ടുകയോ ചെയ്‌താൽ, അതിന്റെ മുറിവ് തീരാൻ കൂടുതൽ സമയം വേണ്ടിവരും. ക്തയോട്ടത്തിന്റെ കുറവും പഞ്ചസാരയുടെ അളവ്  ഉയർന്നിരിക്കുന്നതും ഈ പ്രക്രിയയെ മന്ദഗതിയിലാക്കുന്നു.

പ്രമേഹത്തിൽ നിന്നും എല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ നാം എന്തെല്ലാം ചെയ്യേണ്ടി വരും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക. അതിനായി ശരിയായ മരുന്നുകൾ കൃത്യ സമയത്ത് എടുക്കുക, വൈറ്റമിൻ അടങ്ങിയ ഭക്ഷണം കഴിക്കുക. ദിവസവും വ്യായാമം ചെയ്യുക എന്നിവ പിന്തുടരുക. ഒരു ആഴ്ചയിൽ കുറഞ്ഞത് 5 ദിവസം കായികമായ വ്യായാമങ്ങൾ ചെയ്യുക. ഇങ്ങനെ പതിവായി ചെയ്യുന്നത് എല്ലുകളുടെ ക്ഷമതയും ഊർജ്ജവും വർധിപ്പിക്കും. പാൽ, മുട്ട, പച്ചക്കറികൾ, മത്സ്യം എന്നി കാല്ഷ്യം, വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.  സൂര്യപ്രകാശത്തിൽ ദിവസേന 15 മിനിറ്റ് ചെലവഴിക്കുക.ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച് എല്ലുകളുടെ ഭാരം അളക്കാനും പരിശോധിക്കാനും സമയം കണ്ടെത്തുക. പതിവായി പരിശോധനകൽ നടത്തുക. പുകവലി, മദ്യപാനം എന്നി ശീലങ്ങൾ എല്ലുകളുടെ ആരോഗ്യം മോശമാക്കുന്നു. അതിനാൽ, ഇത് ഒഴിവാക്കുക.

ഡയബീറ്റിസ് ഉള്ളവർ എല്ലുകളുടെ ആരോഗ്യം സൂക്ഷിച്ചാൽ, വേദനയോ ചലനാത്മകത കുറയലോ കൂടാതെ ആരോഗ്യകരമായ ജീവിതം നയിക്കാൻ കഴിയും. അതിനാൽ: പഞ്ചസാര നിയന്ത്രിക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, വ്യായാമം പതിവാക്കുക.

Related posts