പണ്ടു കാലത്ത് പൊതുവേ ആളുകള്‍ക്കു വരുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ടവയായിരുന്നു, പ്രമേഹവും ബിപിയും കൊളസ്‌ട്രോളുമെല്ലാം. ഇന്നത്തെ കാലത്ത് ഈ ലിസ്റ്റില്‍ ചില പുതിയ രോഗങ്ങള്‍ കൂടി ചേര്‍ക്കപ്പെട്ടു. ഇതില്‍ പ്രധാനപ്പെട്ടതാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥികളെ ബാധിയ്ക്കുന്ന, തൈറോയ്ഡ് അസന്തുലിതാവസ്ഥ കാരണമുണ്ടാകുന്ന രോഗമാണ് തൈറോയ്ഡ്. ഇത് ഹൈപ്പോയാകാം, ഹൈപ്പറുമാകാം. ഇതു രണ്ടും പല തരത്തിലെ പാര്‍ശ്വ ഫലങ്ങളുമുണ്ടാക്കുന്നവയുമാണ്. തൈറോയ്ഡ് പ്രശ്‌നങ്ങള്‍ പല തരത്തിലെ പാര്‍ശ്വ ഫലങ്ങളുണ്ടാക്കുന്ന. ഇതില്‍ ഗര്‍ഭധാരണ സമയത്തുണ്ടാക്കുന്ന പ്രശ്‌നങ്ങളും ചെറുതല്ല. തൈറോയ്ഡുള്ളവര്‍ ഗര്‍ഭം ധരിച്ചാലുണ്ടാകുന്ന ചില പ്രശ്‌നങ്ങളുണ്ട്. തൈറോയ്ഡ് ഗര്‍ഭത്തെ തന്നെ വഴി മുടക്കുമെന്നു പറയുന്നുമുണ്ട്.
തൈറോയ്ഡ് ഉള്ളവർക്ക് ഗർഭധാരണ പ്രശ്നങ്ങൾ ഉണ്ടാകുമോ?
ഏതു തൈറോയ്‌ഡെങ്കിലും ഇതു ഗര്‍ഭധാരണ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. തൈറോയ്ഡിനുള്ള പ്രധാന കാരണം ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന അസന്തുലിതാവസ്ഥയാണ്. ഹോര്‍മോണുകളുടെ കൃത്യമായ പ്രവര്‍ത്തനം ഗര്‍ഭധാരണത്തിന് അത്യാവശ്യവുമാണ്. കാരണം സ്ത്രീ ശരീരത്തിലെ ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ എന്നിവയാണ് ഗര്‍ഭധാരണത്തെ നിയന്ത്രിയ്ക്കുന്നവ. ഇതിനാല്‍ തന്നെ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ഗര്‍ഭകാലത്തും ഗര്‍ഭം ധരിയ്ക്കാനുമെല്ലാം പ്രശ്‌നങ്ങളുമുണ്ടാക്കുന്നു.
ഹോര്‍മോണ്‍ പ്രക്രിയയെ ബാധിയ്ക്കുന്നതിനാല്‍ ഓവുലേഷന്‍ പ്രശ്‌നങ്ങള്‍ക്കും ഇതു വഴി ഗര്‍ഭധാരണത്തിനു വരെ ഇതു തടസം നില്‍ക്കാം. തൈറോയ്ഡ് പ്രത്യേകിച്ചും ഹൈപ്പോതൈറോയ്ഡ് അബോര്‍ഷന്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും ഹാഷിമോട്ടോ എന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗം കാരണമാണ് തൈറോയ്ഡ് ഉണ്ടായതെങ്കില്‍. ആരോഗ്യകരമായ ഗര്‍ഭധാരണത്തിന് ഹാഷിമോട്ടോ തടസം നില്‍ക്കുന്നു. ഇതു പോലെ ഗര്‍ഭകാലത്ത് ഭ്രൂണ വളര്‍ച്ചയ്ക്ക് ആവശ്യമായ തോതില്‍ തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനം നടക്കേണ്ടത് അത്യാവശ്യമാണ്. ഹൈപ്പോയെങ്കില്‍ ഇത് നടക്കില്ല. ഇത് അബോര്‍ഷന്‍ സാധ്യതയും കുഞ്ഞിന്റെ വളര്‍ച്ചയുമെല്ലാം തടസപ്പെടുത്തുന്ന ഒന്നാണ്.
തൈറോയ്ഡ് ഉള്ളവർക്ക് ഗർഭധാരണ പ്രശ്നങ്ങൾ ഉണ്ടാകുമോ?
തൈറോയ്ഡ് ചില ചില്ലറ പ്രശ്‌നങ്ങളുണ്ടാക്കുമെങ്കിലും തൈറോയ്ഡുള്ളവര്‍ക്ക് ഗര്‍ഭം ധരിയ്ക്കാനാകില്ലെന്നോ കുഞ്ഞുണ്ടാകില്ലെന്നോ അബോര്‍ഷന്‍ സംഭവിയ്ക്കുമെന്നോ വിലയിരുത്താനാകില്ല. തൈറോയ്ഡുണ്ടെങ്കിലും ആരോഗ്യമുള്ള കുഞ്ഞിനെനേടാവുന്നതേയുള്ളൂ. എന്നാല്‍ മെഡിക്കല്‍ സഹായം നേരത്തെ തേടണം എന്നു മാത്രം. ഗര്‍ഭകാലത്ത് ടിഎസ്എച്ച് ഹോര്‍മോണ്‍ തോത് 2.5-3 വരെ നില നിര്‍ത്തിക്കൊണ്ടു പോകുന്നത് ആരോഗ്യകരമായ ഗര്‍ഭധാരണത്തിനും ആരോഗ്യമുള്ള കുഞ്ഞിനും സഹായിക്കും.
തൈറോയ്ഡ് ഹോര്‍മോണ്‍ അളവ് ഗര്‍ഭിണിയാകാന്‍ ഒരുങ്ങുന്നതിനു മുന്‍പു തന്നെ കൃത്യമായി ചെക്ക് ചെയ്യുക. പ്രത്യേകിച്ചും കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഈ പ്രശ്‌നമുണ്ടെങ്കില്‍. ഹൈപ്പോയില്‍ ടിഎസ്എച്ച് അഥവാ തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ 10.0 mlU/L എന്ന അളവില്‍ കൂടുതലെങ്കില്‍ മരുന്ന് ആവശ്യമായി വരും. തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ ഡോസ് ഡോക്ടറെ കണ്ടു നിശ്ചയിക്കുക. അളവു മാറുന്നതിന് അനുസരിച്ച് ചിലപ്പോള്‍ ഡോസിലും വ്യത്യാസം വന്നേക്കാം.
തൈറോയ്ഡ് ഉള്ളവർക്ക് ഗർഭധാരണ പ്രശ്നങ്ങൾ ഉണ്ടാകുമോ?
ഹൈപ്പോതൈറോയ്ഡ് വേണ്ട രീതിയില്‍ നിയന്ത്രിച്ചില്ലെങ്കില്‍ ആദ്യ ആഴ്ചകളില്‍ തന്നെ അബോര്‍ഷന്‍ സാധ്യതകള്‍ കൂടുതലാണ്. മാസം തികയാതെയുള്ള പ്രസവം, അബോര്‍ഷന്‍, കുഞ്ഞിന് ഹൃദയ സംബന്ധമായ തകരാറുകള്‍, സ്റ്റില്‍ബര്‍ത്ത് അഥവാ ഗര്‍ഭാവസ്ഥയില്‍ തന്നെ മരിച്ച കുഞ്ഞിനെ പ്രസവിയ്ക്കുക തുടങ്ങിയ അവസ്ഥകള്‍ക്ക് ഇത് കാരണമാകും. ഇതൊഴിവാക്കാനാണിത്. ഇത്തരം സന്ദര്‍ഭങ്ങളിലും ഗര്‍ഭകാലത്തുമെല്ലാം ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം മരുന്നു കഴിയ്ക്കുക. നേരത്തെ തൈറോയ്ഡിന് മരുന്നു കഴിയ്ക്കുന്നവരാണെങ്കിലും ഗര്‍ഭധാരണം നടന്നു കഴിഞ്ഞാല്‍ മെഡിക്കല്‍ നിര്‍ദേശ പ്രകാരം മാത്രം മരുന്നെടുക്കുക.
സാധാരണ ഗതിയില്‍ ഗര്‍ഭകാലത്ത് തൈറോയ്ഡ് മരുന്നുകള്‍ ഉപയോഗിയ്ക്കില്ല. എന്നാല്‍ തൈറോയ്ഡ് വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ ഗര്‍ഭകാലത്ത് ഇത് ഭ്രൂണത്തിന് പ്രശ്‌നങ്ങളുണ്ടാക്കും. തൈറോയ്ഡ് ലെവല്‍ 5.0 mlU/Lആണെങ്കില്‍ ഗര്‍ഭകാലത്തും തൈറോയ്ഡ് ചികിത്സ അത്യാവശ്യമായി വരും. ടി3, ടി4 ലെവല്‍ കൃത്യമായി നില നിര്‍ത്താന്‍ ചെറിയ തോതില്‍ മരുന്നും ആവശ്യമായി വരും.
തൈറോയ്ഡ് ഉള്ളവർക്ക് ഗർഭധാരണ പ്രശ്നങ്ങൾ ഉണ്ടാകുമോ?
ഐവിഎഫ് പോലുള്ള കൃത്രിമ ഗര്‍ഭധാരണ വഴികള്‍ പരീക്ഷിയ്ക്കുന്നവര്‍ക്ക്, നേരത്തെ തന്നെ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കു ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.തൈറോയ്ഡിന് ഏറ്റവും അനുകൂലമായ വളമാണ് സ്‌ട്രെസ്. ഇത് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സൃഷ്ടിയ്ക്കുന്ന ഒന്നാണ്. സ്വാഭാവികമായും തൈറോയ്ഡ് ഹോര്‍മോണിനേയും ബാധിയ്ക്കും.ഇതു കൊണ്ടു തന്നെ കഴിവതും സ്‌ട്രെസ് ഒഴിവാക്കാനുള്ള വഴികള്‍ തേടുക. പ്രത്യേകിച്ചും ഗര്‍ഭധാരണത്തിന് ഒരുങ്ങുന്നുവെങ്കിലും ഗര്‍ഭാവസ്ഥയിലും.