പകർച്ചപ്പനികളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതല്‍ വില്ലനാവുന്ന ഒന്നാണ് ഡെങ്കിപ്പനി. മഴക്കാലത്ത് ഏറ്റവും കൂടുതൽ ഭയക്കേണ്ട ഒന്നാണ് ഡെങ്കിപ്പനി. ഇത് പെട്ടെന്ന് പടർന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ നമ്മൾ അൽപം ശ്രദ്ധിച്ചാൽ അത്കൂടുതൽ മാരകമാവാതെ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. ആരംഭത്തിൽ തന്നെ ചികിത്സ തേടിയാൽ ഡെങ്കിപ്പനിയെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. കൃത്യസമയത്ത് രോഗനിർണയം നടത്തിയില്ലെങ്കിൽ, അത് പലപ്പോഴും മരണത്തിലേക്ക് വരെ എത്തിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നതാണ്.
മഴക്കാലത്ത് വില്ലനാവുന്ന ഡെങ്കിപ്പനി Can dengue happen in the rainy season?
ഡെങ്കിപ്പനി പരത്തുന്നത് ഈഡിസ് ഈജിപ്തി വിഭാഗത്തിൽ പെട്ട പെൺകൊതുകുകളാണ്. രോഗവാഹകരായ കൊതുകുകൾ കടിക്കുമ്പോഴാണ് രോഗം പകരുന്നത്. പകൽ സമയങ്ങളിലാണ് ഈ കൊതുകുകൾ കടിക്കുന്നത്. രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ എഴ് ദിവസത്തിനുള്ളിൽ തന്നെ രോഗ ലക്ഷണങ്ങൾ എല്ലാം തന്നെ പ്രകടമാവുന്നുണ്ട്. പ്രധാനമായും നാലു തരത്തിലുള്ള അണുക്കളാണ് കൊതുക് പരത്തുന്നത്. ഡെങ്കി 1, ഡെങ്കി 2, ഡെങ്കി 3, ഡെങ്കി 4 എന്ന അണുക്കളാണ് ഉള്ളത്. ഇതിൽ തന്നെ ഡെങ്കി 1, ഡെങ്കി 3 അണുക്കളാണ് മറ്റുള്ളവയെ അപേക്ഷിച്ച് അപകടം കുറഞ്ഞവ.
മഴക്കാലത്ത് വില്ലനാവുന്ന ഡെങ്കിപ്പനി Can dengue happen in the rainy season?
രണ്ട് തരം ഡെങ്കിപ്പനികള്‍
രണ്ട് തരത്തിലാണ് ഡെങ്കിപ്പനികൾ ഉള്ളത്. ഡെങ്കി ഹെമറാജിക് ഫീവറും, ഡെങ്കിഷോക് സിൻഡ്രോമും. ഡെങ്കിപ്പനിയുള്ളവർക്ക് രക്തത്തിലെ പ്ലേറ്റ്ലറ്റുകൾ ക്രമാതീതമായ അളവിൽ കുറയുകയും ഗുരുതര അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. ഈ അവസ്ഥയില്‍ പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ‘ഡെങ്കി ഹെമറാജിക് ഫീവര്‍’ എങ്കിൽ വായിൽ നിന്നും മൂക്കിൽ നിന്നും ഒക്കെ രക്തസ്രാവം സംഭവിക്കുന്നുണ്ട്. ഈ അവസ്ഥയിൽ ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ അത് മരണത്തിലേക്ക് വരെ എത്തുന്നതിനുള്ള സാധ്യതയുണ്ട്.
മഴക്കാലത്ത് വില്ലനാവുന്ന ഡെങ്കിപ്പനി Can dengue happen in the rainy season?
‘ഡെങ്കി ഷോക്ക് സിൻഡ്രോം’ എന്ന അവസ്ഥയിൽ രക്തസമ്മർദ്ദം വളരെയധികം കുറയുന്നുണ്ട്. ആദ്യത്തെ തവണ ഡെങ്കിപ്പനി വന്നെങ്കിലും പിന്നീട് അത് വീണ്ടും വരാനുള്ള സാധ്യതയുള്ളവരിലാണ് ഈ അവസ്ഥ ഗുരുതരമായി ബാധിക്കുന്നത്. ഡെങ്കിപ്പനിക്ക് പ്രത്യേക വാക്സിനില്ല. രോഗം പരത്തുന്നകൊതുകുകളെ നശിപ്പിക്കുകയാണ് ഏറ്റവും പ്രധാനമായും രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള വഴി.
മഴക്കാലത്ത് വില്ലനാവുന്ന ഡെങ്കിപ്പനി Can dengue happen in the rainy season?
ലക്ഷണങ്ങൾ
സാധാരണ ഡെങ്കിപ്പനിയെങ്കിൽ അതിന്‍റേതായ ചില ലക്ഷണങ്ങൾ ഉണ്ട്. ഇത്തരം ലക്ഷണങ്ങൾ ആദ്യം തിരിച്ചറിയേണ്ടതാണ്. അതിന് വേണ്ടി എന്തൊക്കെയാണ് ലക്ഷണങ്ങൾ എന്ന് മനസ്സിലാക്കണം. തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദ്ദിയും എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങളില്‍ ചിലത് ഫ്‌ളൂ ആണെന്ന് എളുപ്പത്തില്‍ തെറ്റിദ്ധരിക്കപ്പെടാം, അതിനാല്‍ ഡെങ്കിപ്പനി ചികിത്സ വൈകിയെന്നും വരാം. ഇങ്ങനെ ചികിത്സ വൈകുന്നതിലൂടെ കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇടയാകുന്നു. എന്നാൽ ഇവയിൽ നിന്നെല്ലാം അൽപം ഗുരുതരമാവുന്ന ലക്ഷണങ്ങളുമുണ്ട്.
മഴക്കാലത്ത് വില്ലനാവുന്ന ഡെങ്കിപ്പനി Can dengue happen in the rainy season?
തീവ്രമായ ഡെങ്കിപ്പനിയുടെ ചില ലക്ഷണങ്ങളാണ് വിട്ടുമാറാത്ത അസഹനീയമായ വയറു വേദന, മൂക്കിൽ നിന്നും കണ്ണിൽ നിന്നും വായിൽ നിന്നും രക്തസ്രാവം, രക്തത്തിന്റെ അംശം ഛർദ്ദിക്കുന്നതിൽ കാണപ്പെടുന്നത്, മലത്തിൻ്റെ നിറത്തിൽ വ്യത്യാസം, എപ്പോഴും ദാഹിക്കുന്നത്, നാഡിമിടിപ്പ് കുറയുന്നത്, വിളറിയ ചർമ്മം, ഈർപ്പമേറിയ ചര്‍മ്മം, അസ്വസ്ഥത, ബോധക്ഷയം എന്നിവ.
മഴക്കാലത്ത് വില്ലനാവുന്ന ഡെങ്കിപ്പനി Can dengue happen in the rainy season?
രണ്ട് തരം ഡെങ്കിപ്പനികള്‍
രണ്ട് തരത്തിലാണ് ഡെങ്കിപ്പനികൾ ഉള്ളത്. ഡെങ്കി ഹെമറാജിക് ഫീവറും, ഡെങ്കിഷോക് സിൻഡ്രോമും. ഡെങ്കിപ്പനിയുള്ളവർക്ക് രക്തത്തിലെ പ്ലേറ്റ്ലറ്റുകൾ ക്രമാതീതമായ അളവിൽ കുറയുകയും ഗുരുതര അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. ഈ അവസ്ഥയില്‍ പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ‘ഡെങ്കി ഹെമറാജിക് ഫീവര്‍’ എങ്കിൽ വായിൽ നിന്നും മൂക്കിൽ നിന്നും ഒക്കെ രക്തസ്രാവം സംഭവിക്കുന്നുണ്ട്. ഈ അവസ്ഥയിൽ ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ അത് മരണത്തിലേക്ക് വരെ എത്തുന്നതിനുള്ള സാധ്യതയുണ്ട്.
മഴക്കാലത്ത് വില്ലനാവുന്ന ഡെങ്കിപ്പനി Can dengue happen in the rainy season?
‘ഡെങ്കി ഷോക്ക് സിൻഡ്രോം’ എന്ന അവസ്ഥയിൽ രക്തസമ്മർദ്ദം വളരെയധികം കുറയുന്നുണ്ട്. ആദ്യത്തെ തവണ ഡെങ്കിപ്പനി വന്നെങ്കിലും പിന്നീട് അത് വീണ്ടും വരാനുള്ള സാധ്യതയുള്ളവരിലാണ് ഈ അവസ്ഥ ഗുരുതരമായി ബാധിക്കുന്നത്. ഡെങ്കിപ്പനിക്ക് പ്രത്യേക വാക്സിനില്ല. രോഗം പരത്തുന്നകൊതുകുകളെ നശിപ്പിക്കുകയാണ് ഏറ്റവും പ്രധാനമായും രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള വഴി.
മഴക്കാലത്ത് വില്ലനാവുന്ന ഡെങ്കിപ്പനി Can dengue happen in the rainy season?
ഡെങ്കിപ്പനി പകരുന്നത് എങ്ങനെ
ഡെങ്കിപ്പനി പകരുന്നത് എങ്ങനെയെന്ന കാര്യം പലർക്കും അറിയുകയില്ല. കാലാവസ്ഥാ വ്യതിയാനമാണ് പലപ്പോഴും ഇത്തരം രോഗങ്ങൾ വർദ്ധിക്കുന്നതിന് കാരണമാകുന്നത്. രോഗമുള്ളവരെ കടിക്കുന്നതിലൂടെ കൊതുകിന്റെ ഉമിനീരിൽ വൈറസ് എത്തുകയും ഇത് മറ്റൊരാളെ കടിക്കുമ്പോൾ രക്തത്തില്‍ കലർന്ന് രോഗമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. കൊതുക് കടിക്കുന്നതിനേക്കാൾ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന ഡെങ്കിപ്പനിയാണ് ഏറ്റവും കൂടുതൽ. അതുകൊണ്ട് അൽപം ശ്രദ്ധിക്കണം.
മഴക്കാലത്ത് വില്ലനാവുന്ന ഡെങ്കിപ്പനി Can dengue happen in the rainy season?
ചികിത്സ
ഡെങ്കിപ്പനിയ്ക്ക് പ്രത്യേക ചികിത്സയൊന്നുമില്ല, പക്ഷേ നേരത്തെയുള്ള കണ്ടെത്തല്‍ സങ്കീര്‍ണതകള്‍ കുറയ്ക്കുന്നതിനും മരണനിരക്ക് കുറയ്ക്കുന്നതിനും സഹായിക്കും. ഡെങ്കിപ്പനിയ്ക്ക് ചികിത്സിക്കുമ്പോള്‍ ശരീരത്തിന്റെ താപനിലയിലെ ഏറ്റക്കുറച്ചിലുകള്‍ നിയന്ത്രിക്കുകയും ശരിയായ ജലാംശം നിലനിര്‍ത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം. സന്ധി വേദനയില്‍ നിന്ന് മോചനം നേടുന്നതിന് പ്രത്യേക ചികിത്സയും ഉണ്ട്. ചികിത്സയില്ലാതെ നിന്നാല്‍ ഡെങ്കിപ്പനി ശ്വാസകോശത്തിനും കരളിനും ഹൃദയത്തിനും കേടുപാടുകള്‍ വരുത്തും.
മഴക്കാലത്ത് വില്ലനാവുന്ന ഡെങ്കിപ്പനി Can dengue happen in the rainy season?ഡെങ്കി പ്രതിരോധിക്കാന്‍ മുന്‍കരുതല്‍
1.വീടും ചുറ്റുപാടുകളും വൃത്തിയായി സൂക്ഷിക്കുകയും കൊതുകുകള്‍ക്കുള്ള പ്രജനന മേഖലകള്‍ കുറയ്ക്കുന്നതിന് വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കുകയും വേണം.
2.കൊതുകുകളെ കൊല്ലാനും പ്രജനനം നടത്താതിരിക്കാനും കീടനാശിനി തളിക്കുക. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ബ്ലീച്ചിംഗ് പൗഡറും ഇടണം.
3.കൊതുകു കടിയില്‍ നിന്ന് സ്വയം രക്ഷനേടാന്‍ ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക.
4.കൊതുക് റിപ്പല്ലന്റ് ക്രീമുകള്‍, കോയിലുകള്‍, കൊതുകു വലകള്‍, വയര്‍ മെഷ് ഉള്ള ജനാലകള്‍, ഇന്‍ഡോര്‍ കൊതുക് സ്‌പ്രേകള്‍ എന്നിവ ഉപയോഗിക്കുക.
5.ടെറസ്, സണ്‍ഷേഡുകള്‍, കെട്ടിടത്തിന്റെ പരിസരം എന്നിവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ഒഴുക്കി കളയുകയും പാഴ് വസ്തുക്കള്‍ സംസ്‌കരിക്കുകയും കൊതുക് നിര്‍മ്മാര്‍ജ്ജനം ഉറപ്പുവരുത്തുകയും വേണം.
6.വീടിനുള്ളില്‍ പൂച്ചട്ടികളിലെ വെള്ളത്തിലും ഫ്രിഡ്ജിനടിയില്‍ വെള്ളം സംഭരിക്കുന്ന ട്രേയിലും കൊതുകുകള്‍ മുട്ടയിടാന്‍ സാധ്യതയുണ്ട്. ട്രേ ആഴ്ചയില്‍ ഒരിക്കല്‍ വൃത്തിയാക്കുക.
ഡെങ്കിപ്പനിക്ക് പ്രത്യേക ചികിത്സ ഇല്ലെങ്കിൽ കൂടി മുകളിൽപ്പറഞ്ഞ ഏതെങ്കിലും ലക്ഷണം കാണുകയാണെങ്കിൽ തുടക്കത്തിൽ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.