Nammude Arogyam
ആൺകുട്ടികൾക്കും സുരക്ഷ വേണം – പീഡനം ഒരു യാഥാർത്ഥ്യം ആണ്.. Boys need safety too – bullying is a reality
General

ആൺകുട്ടികൾക്കും സുരക്ഷ വേണം – പീഡനം ഒരു യാഥാർത്ഥ്യം ആണ്.. Boys need safety too – bullying is a reality


പെൺകുട്ടികളെ പോലെ തന്നെ ആൺകുട്ടികൾക്കും ലൈംഗിക പീഡനം സംഭവിക്കാറുണ്ട്.

പക്ഷേ, അതിനെക്കുറിച്ച് നമ്മളിൽ പലരും സംസാരിക്കാറില്ല.

“ഇതൊക്കെ ആൺകുട്ടികൾക്ക് സംഭവിക്കുമോ?” എന്ന് പലരും ചിന്തിക്കാറുണ്ട്.

പക്ഷേ, അങ്ങനെ സംഭവിച്ചാൽ, അവരാണ് കൂടുതൽ മൗനം പാലിക്കുന്നവർ.

പീഡനം എന്താണ്?

പീഡനം എന്നത് കുട്ടിയുടെ ഇഷ്ടമില്ലാതെ അവന്റെ ശരീരത്തിൽ ആരെങ്കിലും സ്പർശിക്കുന്നതാണ്.അവന് നേരെ ആക്രോശിക്കുന്നതോ, ഭയപ്പെടുത്തുകയോ തോന്നുന്ന രീതിയിലുള്ള പെരുമാറ്റങ്ങൾ പിഡനമായി കണക്കാക്കാം.അവനെ കളിപ്പാട്ടം നൽകിയോ മിഠായി നൽകിയോ അവനെ ചൂഷണം ചെയ്യുക എങ്കിൽ അത് പീഡനമാണ്.

അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം.

എന്തുകൊണ്ട് ആൺകുട്ടികളെ ബോധവത്കരിക്കണം?

നീ ആൺകുട്ടിയാണ് എന്നുള്ള സംസാരം,

ആൺകുട്ടികൾക്ക് “ഭയപ്പെടരുത്”, “കരയല്ല ഡാ”, “നീ ഒക്കെ ആണല്ല ഡാ” തുടങ്ങിയവ അവരെ ചെറുതിലെ എല്ലാം മറച്ചു പിടക്കാനുള്ള സ്വഭാവം കൈവരിക്കും.

അതുകൊണ്ടാണ് പലരും അവരുടെ കഷ്ടത ആരോടും പറയാതെ പോവുന്നത്.

പലപ്പോഴും അവർക്ക് പീഡനമെന്ന് പോലും തിരിച്ചറിയാനാവില്ല.

അവർക്ക് എങ്ങനെ ബോധവത്കരണം നൽകാം?

1. ശരീരഭാഗങ്ങളുടെ പേര് പഠിപ്പിക്കുക

ലൈംഗിക അവയവങ്ങളുടെ ശരിയായ പേര് കുട്ടിയോട് പറയാൻ മടിക്കേണ്ട. ആരും അനുമതിയില്ലാതെ തൊടരുത് എന്നു പഠിപ്പിക്കണം. നമ്മുടെ സ്വകാര്യ ഭാഗങ്ങളിൽ അന്യർ തൊടുന്നത് കുറ്റമാണ് എന്ന് അവരെ പഠിപ്പിക്കുക. അമ്മ, അച്ഛൻ ഡോക്ടർ എന്നിവരോടാണ് നമ്മുടെ പ്രശ്നങ്ങൾ പറയേണ്ടത് എന്ന് പഠിപ്പിക്കുക.

2. നല്ല സ്പർശം, മോശം സ്പർശം കാണിച്ചു കൊടുക്കുക

സ്നേഹത്തോടെയുള്ള സ്പർശം അസ്വസ്ഥത തോന്നുന്ന സ്പർശനവും അവന് നേരിട്ടറിയുവാൻ അച്ഛനും അമ്മയും അവരോട് നല്ല രീതിയിൽ ആശയവിനമയം നടത്തേണ്ടത് ആവശ്യമാണ്.

3. രഹസ്യങ്ങൾ പറയരുത് എന്നുള്ളതിൽ സൂക്ഷ്മത വേണം

ഇത് അച്ഛനോടോ അമ്മയോടോ പറയരുത് എന്ന് പറയുന്നവരെ സൂക്ഷിക്കാൻ മക്കളോട് പറയണം. അവ പറഞ്ഞ് ഭീഷണിപ്പെടുത്തുന്നവരുടെ പേര് നിർബന്ധമായും അമ്മയോടോ അച്ചനോടോ പറയുന്നത് നല്ലതാണ് എന്ന് അവരെ മനസിലാക്കേണ്ടതാണ്.

4. അവൻ പറയുമ്പോൾ ശ്രദ്ധിക്കണം

കുട്ടി ആരെയെങ്കിലും കുറിച്ച് മോശമായി പറയുന്നു എങ്കിൽ അവ ശ്രദ്ധിക്കുക. അവൻ പറയുന്നത് പൂർണ്ണമായി തള്ളികളായാതിരിക്കുക. അവൻ്റെ ഭയം പൂർണ്ണമായും തള്ളി കളയാതിരിക്കുക.

പെൺകുട്ടികൾക്ക് മാത്രം അല്ല, ആൺകുട്ടികൾക്കും സംരക്ഷണം വേണം

പീഡനം പെൺകുട്ടികളെയോ ആൺകുട്ടികളെയോ മാത്രം ബാധിക്കുന്ന വിഷയമല്ല – ഇത് കുട്ടികളെ ബാധിക്കുന്നതാണ്.

അതിനാൽ, ആൺകുട്ടികളോട് തുറന്നും സ്‌നേഹത്തോടെയും സംസാരിക്കാൻ അമ്മമാരും അച്ഛന്മാരും തയ്യാറാകണം.

അവർക്ക് സംശയങ്ങൾ ചോദിക്കാനും പ്രശ്നങ്ങൾ തുറന്ന് പറയാനും തൈര്യം വളർത്തേണ്ടത് നമ്മളാണ്.

Related posts