ഗർഭിണി ആയിരിക്കുമ്പോൾ ബ്ലീഡിങ് ഉണ്ടാകുമോ? ( Bleeding during pregnanacy )
ഗർഭിണി ആയിരിക്കുമ്പോൾ ബ്ലീഡിങ് ഉണ്ടാകുമോ? എല്ലാവര്ക്കും സംശയം കാണും. ബ്ലീഡിങ്ന്റെ കാരണം അറിയേണ്ടത് തന്നെയാണ്. ഗര്‍ഭകാലത്തെ ബ്ലീഡിംഗ് അബോർഷന്റെ ലക്ഷണമാണെന്നാണ് മിക്കവരും ആദ്യം കരുതുക. ഗർഭാവസ്ഥയിലെ രക്തസ്രാവവും സ്പോട്ടിങ്ങും തമ്മിൽ വ്യത്യാസം ഉണ്ട്. സ്പോട്ടിങ്ങ് സമയത്ത് അടിവസ്ത്രത്തിൽ ഏതാനും തുള്ളി രക്തം മാത്രമേ ഉണ്ടാകൂ, എന്നാൽ രക്തസ്രാവത്തിൽ ആർത്തവത്തിനു സമാനമായ രക്തപ്രവാഹം ഉണ്ടാകാം. ഇളം നിറത്തില്‍ ചെറിയ സ്‌പോട്ടുകളായോ ബ്രൗണ്‍ നിറത്തിലോ ചിലപ്പോള്‍ ബ്ലീഡിംഗ് കണ്ടുവരുന്നു. ഗര്‍ഭകാല ബ്ലീഡിംഗ് ഗര്‍ഭത്തുടക്കത്തില്‍ മുതല്‍ പ്രസവം വരെയുളള ഏതു കാലഘട്ടത്തിലുമുണ്ടാകാം. ഗര്‍ഭധാരണം നടന്നാല്‍ ഗര്‍ഭാശയ ഗളത്തിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിക്കുന്നു. ഇതും ബ്ലീഡിംഗിന് കാരണമാകാറുണ്ട്. രക്തസ്രാവം ചെറിയ തോതിലാണെങ്കിലും ഈ സമയത്ത് വേദനയോ മറ്റ് അസ്വസ്ഥതകളോ ഇല്ലെങ്കിലും ഇത്തരം രക്തപ്രവാഹത്തില്‍ ഭയപ്പെടേണ്ട ഒന്നും തന്നെയില്ല.
ഗർഭിണി ആയിരിക്കുമ്പോൾ ബ്ലീഡിങ് ഉണ്ടാകുമോ? ( Bleeding during pregnanacy )
ബീജവും അണ്ഡവും സംയോജിച്ച് ഭ്രൂണമായി രൂപപ്പെട്ട് ഈ ഭ്രൂണം ഗര്‍ഭാശയ ഭിത്തിയില്‍ പറ്റിപ്പിടിയ്ക്കുന്ന പ്രക്രിയയാണ് ഇംപ്ലാന്റേഷന്‍ എന്നു പറയുന്നു. ഇങ്ങനെയാണ് ഭ്രൂണം വളര്‍ച്ചയാരംഭിയ്ക്കുന്നത്. ഈ സമയത്ത് സ്‌പോട്ടിംഗ് സാധാരണയാണ്. ആദ്യ മൂന്നു മാസങ്ങളില്‍. ഇതില്‍ പ്രധാനം ഹോര്‍മോണ്‍ മാറ്റങ്ങളാണ്. ഗര്‍ഭകാലത്തു ധാരാളം ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം ഹോര്‍മോണുകള്‍ ചിലപ്പോള്‍ ഇത്തരത്തിലെ ബ്ലീഡിംഗുണ്ടാക്കുന്നുണ്ട്.
ഗർഭിണി ആയിരിക്കുമ്പോൾ ബ്ലീഡിങ് ഉണ്ടാകുമോ? ( Bleeding during pregnanacy )
നല്ല ചുവന്ന നിറത്തില്‍ വയറുവേദനയോടു കൂടി ബ്ലീഡിംഗ് സംഭവിക്കുകയാണെങ്കില്‍ ഇത് അബോര്‍ഷന്‍ ലക്ഷണവുമാകാം. ഗര്‍ഭം ധരിച്ച് 12 ആഴ്ചകള്‍ക്കുള്ളിലാണ് സ്വാഭാവിക രീതിയില്‍ അബോര്‍ഷന്‍ സംഭവിക്കാറ്. ഭ്രൂണത്തിന് എന്തെങ്കിലും തകരാറുണ്ടെങ്കില്‍ സ്വാഭാവിക രീതിയില്‍ അബോര്‍ഷന്‍ സംഭവിക്കാന്‍ സാധ്യത കൂടുതലാണ്.
ഇതല്ലാതെ മോളാര്‍ പ്രഗ്‌നന്‍സി, എക്ടോപ്പിക് പ്രഗ്നന്‍സി എന്നിവയും ഗര്‍ഭകാല ബ്ലീഡിംഗിന് കാരണമാകാറുണ്ട്. എക്ടോപിക് പ്രഗ്നന്‍സി യൂട്രസിലല്ലാതെ യൂട്രസിനു പുറത്തു ഗര്‍ഭധാരണം നടക്കുന്നതാണ്. മോളാര്‍ പ്രഗ്നന്‍സിയില്‍ ഭ്രൂണം യൂട്രസ് ഭിത്തിയില്‍ പറ്റിപ്പിടിച്ചു വളരുമെങ്കിലും ഇതു കുഞ്ഞായി മാറുന്നില്ല. ഇത്തരം ഘട്ടത്തിലും ബ്ലീഡിംഗുണ്ടാകാം. സെക്‌സ്, അണുബാധകള്‍ എന്നിവയും ഇതിനു കാരണമുണ്ടാകുന്നു. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിയ്‌ക്കേണ്ടതാണ്.
ലൈംഗികമായി പകരുന്ന അണുബാധകൾ ഗർഭകാലത്ത് രക്തസ്രാവത്തിന് കാരണമാകും. അണുബാധ കണ്ടെത്തുന്നതിന് ശാരീരിക പരിശോധന, യോനിയിലെ സ്രവം, സെർവിക്കൽ സ്വാബ്, മൂത്രപരിശോധന , രക്തപരിശോധന എന്നിവ ആവശ്യമായി വന്നേക്കാം.
പ്രസവത്തിന് മുൻപ് പ്ലാസന്റ ഗർഭാശയ പാളിയിൽ നിന്ന് വേർപെടുത്താൻ തുടങ്ങുമ്പോഴുണ്ടാകുന്ന രക്തസ്രാവത്തിനൊപ്പം കഠിനമായ വയറുവേദന, നടുവേദന എന്നിവ സംഭവിക്കും. ഇത് അമ്മയ്ക്കും കുഞ്ഞിനും ദോഷം ചെയ്യും.
ഗർഭിണി ആയിരിക്കുമ്പോൾ ബ്ലീഡിങ് ഉണ്ടാകുമോ? ( Bleeding during pregnanacy )
ഏതെങ്കിലും തരത്തിൽ ആദ്യ മൂന്നു മാസത്തിൽ രക്തസ്രാവമുണ്ടായാൽ ഡോക്ടറെ സമീപിക്കണം. സ്ത്രീകൾക്ക് നേരിയ ബ്രൗൺ പാടുകൾ മുതൽ കടും ചുവപ്പ് നിറത്തിലുള്ള രക്തസ്രാവം വരെ അനുഭവപ്പെടാം. ഇത് ആഴ്ചകൾ വരെ നീണ്ടുനിൽക്കുന്ന നടുവേദനയ്ക്കും കാരണമായേക്കാം
സെക്‌സ് കാരണം ബ്ലീഡിംഗുണ്ടെങ്കില്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.
ഇത്തരം ഘട്ടങ്ങളില്‍ റെസ്റ്റ് അഥവാ വിശ്രമമാണ് പരമ പ്രധാനമായി പറയുന്നത്. നടപ്പു പോലും ഒഴിവാക്കുക. സെക്‌സ്, ഡൗച്ചിംഗ് അതായത് യോനീഭാഗത്തേയ്ക്കു വെള്ളമൊഴിച്ചു കഴുകുന്നത്, യോനിയില്‍ ടാമ്പൂണ്‍ പോലുള്ളവ വയ്ക്കുന്നത് എന്നിവയും ഒഴിവാക്കുക.