പ്രസവത്തിനു ശേഷം ശരീരം വലിയൊരു മാറ്റത്തിലൂടെയാണ് കടന്നുപോകുന്നത്. ഗർഭകാലത്ത് ഉണ്ടായ ഹോർമോൺ മാറ്റങ്ങളും പ്രസവസമയത്തെ പരിശ്രമവും മൂലം ശരീരത്തിന് വിശ്രമവും കരുതലും ആവശ്യമാണ്. പലരും പ്രസവത്തിനു ശേഷം പരിപൂർണമായി വിശ്രമിക്കുന്നതാണ് നല്ലതെന്ന് കരുതുന്നുവെങ്കിലും, ഡോക്ടറുടെ നിർദ്ദേശപ്രകാരം ചെറിയ രീതിയിൽ നടക്കൽ ആരംഭിക്കുന്നത് ശരീരത്തിന്റെ സുഖപ്പെടൽ വേഗത്തിലാക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
ഇത്തരം നടത്തം രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പ്രസവത്തിനുശേഷം രക്തയോട്ടം കുറയുന്നതും കാലുകളിൽ വീക്കം അനുഭവപ്പെടുന്നതും സാധാരണമാണ്. ദിവസേന കുറച്ച് നേരം നടന്നാൽ രക്ത ചംക്രമണം മെച്ചപ്പെടുകയും, ശരീരത്തിൽ ഓക്സിജൻ വിതരണം വർദ്ധിക്കുകയും ചെയ്യും. ഇത് വേഗത്തിൽ സുഖപ്പെടാൻ സഹായിക്കുന്നു.

പ്രസവത്തിനു ശേഷം ചിലർക്കു മലബന്ധം, വയറിലെ അസ്വസ്ഥത, അല്ലെങ്കിൽ ദഹന പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാം. ചെറിയ രീതിയിൽ നടക്കുന്നത് ഇത്തരം പ്രശ്നങ്ങൾ കുറയ്ക്കാണ് സഹായകരമാകുന്നു. പ്രസവത്തിനു ശേഷം ചില സ്ത്രീകൾക്ക് മൂഡ് സ്വിങ്സ് അല്ലെങ്കിൽ പോസ്ടനടാൽ ഡിപ്രെഷൻ അനുഭവപ്പെടാം. ഒന്ന് പുറത്തിറങ്ങി , സ്വൽപം പ്രകൃതിയോടൊപ്പം നടന്നാൽ മനസ്സിന് ശാന്തിയും ഊർജ്ജവും ലഭിക്കുന്നു. എൻഡോർഫിൻ ശെരിയായി ലഭിക്കുന്നത് മൂലം പോസിറ്റീവ് മൂഡ് നിലനിർത്താനും ഈ ചെറിയ രീതിയിലുള്ള നടക്കൽ സഹായിക്കുന്നു.
അതുപോലെ തന്നെ, ഡെലിവറിയ്ക്ക് ശേഷം ശരീരത്തിലെ പേശികൾ പതുക്കെ ശക്തിപ്പെടുന്നു. നടക്കൽ ഇതിനും സഹായകരമാണ്. exercise-ന്റെ ആദ്യപടിയായി, walking വളരെ safe ആണ് — പ്രത്യേകിച്ച് normal delivery ആയാൽ, ഡോക്ടർ അനുമതി നൽകിയ ഉടനെ ആരംഭിക്കാം. C-section-ന്റെ ശേഷം നടക്കൽ തുടങ്ങേണ്ട സമയം ഡോക്ടറുടെ നിർദ്ദേശപ്രകാരം ആയിരിക്കും.