Nammude Arogyam
എയർ ഫ്രയർ ഭക്ഷണം – ഹെൽത്ത് -ഫ്രണ്ട്‌ലി  ആണോ? Air Fryer Food – Is It Health-Friendly?
General

എയർ ഫ്രയർ ഭക്ഷണം – ഹെൽത്ത് -ഫ്രണ്ട്‌ലി  ആണോ? Air Fryer Food – Is It Health-Friendly?

അടുത്തിടെ മലയാളി വീടുകളിലും ഭക്ഷണശാലകളിലും ഒരുപോലെ ശ്രദ്ധ നേടുന്ന ഒരു ഉപകരണം തന്നെയാണ് എയർ ഫ്രയർ . അധികം എണ്ണ ഇല്ലാതെ തന്നെ ക്രിസ്പി സ്നാക്ക്സ്  ഉണ്ടാക്കാമെന്ന വാഗ്ദാനം തന്നെയാണ് ഇതിനെ ജനപ്രിയമാക്കിയത്. പലരും കരുതുന്നു എയർ ഫ്രയർ  ഭക്ഷണം ഡീപ് ഫ്രൈ നെക്കാൾ വളരെ ആരോഗ്യകരമാണെന്ന്. എന്നാൽ ഇതു പൂർണ്ണമായും ആരോഗ്യസൗഹൃദമാണോ, അതോ ചില മറഞ്ഞ അപകടങ്ങളും ഉണ്ടോ എന്നതാണ് അന്വേഷിക്കേണ്ടത്.

ആദ്യമായി പറയേണ്ടത്, എയർ ഫ്രയർ  ഉപയോഗിക്കുന്നതിനാൽ ഡീപ്  ഫ്രൈനെക്കാൾ എണ്ണ വളരെ കുറവാണ്. സാധാരണയായി എണ്ണയിൽ മുഴുവനായി മുക്കി വറുക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കി, വളരെ ചെറിയ അളവിൽ എണ്ണ തളിച്ചാൽ മതിയാകും. ഇതിലൂടെ അധിക കൊഴുപ്പും കലോറിയും ശരീരത്തിലേക്ക് പോകുന്നത് തടയാം. ഹൃദ്രോഗ സാധ്യത കുറയ്ക്കാനും, ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇത്തരം cooking സഹായകരമാകാം.

അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം

എന്നാൽ എയർ ഫ്രയർ ഭക്ഷണം 100% സുരക്ഷിതമാണോ? ഇതാണ് പ്രധാനമായ ചോദ്യം. ഗവേഷണങ്ങൾ കാണിക്കുന്നത് പോലെ, വളരെ ഉയർന്ന ചൂടിൽ ഭക്ഷണം വേവിക്കുമ്പോൾ അഡ്വാൻസ്ഡ്  ഗ്ലൈക്കേഷൻ  എൻഡ് പ്രോഡക്ട്  (AGEs) എന്ന രാസവസ്തുക്കൾ ഉണ്ടാകും. ഇത് ശരീരത്തിൽ കൂടുതലായാൽ പ്രമേഹം, ഹൃദ്രോഗം, അണുബാധകൾ (inflammation) എന്നിവയ്ക്ക് കാരണമാകാം. കൂടാതെ, ഉരുളക്കിഴങ്ങ്, ബ്രെഡ് പോലുള്ള ഭക്ഷണങ്ങൾ എയർ ഫ്രയറിൽ വേവിക്കുമ്പോൾ അക്രിലമൈഡ് എന്ന രാസവസ്തു രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് കാൻസർ വരെ ഉണ്ടാക്കാമെന്ന ആശങ്ക ചില പഠനങ്ങളിൽ ഉന്നയിച്ചിട്ടുണ്ട്.

മറ്റൊരു പ്രശ്നം, “എയർ  ഫ്രൈറിൽ ഉണ്ടാക്കിയതാണ്, അതിനാൽ ആരോഗ്യം തന്നെ” എന്ന് കരുതി പലരും വറുത്തവ അധികം കഴിക്കും. എന്നാൽ നഗ്ഗറ്റ്സ്, ചിപ്സ് , സമോസ  പോലുള്ള ഭക്ഷണങ്ങൾ ഡീപ്  ഫ്രൈ ചെയ്താലും, എയർ ഫ്രൈ ചെയ്താലും അത് പ്രോസെസ്സഡ്  ഫുഡ്  തന്നെയാണ്. ഭക്ഷണത്തിന്റെ സ്വഭാവം മാറില്ല.

എയർ  ഫ്രയർ  ഉപയോഗിക്കുമ്പോൾ പോഷകങ്ങൾക്കും കുറച്ച് നഷ്ടമുണ്ടാകും. പ്രത്യേകിച്ച് വിറ്റാമിൻ  സി , ചില ബി  ഗ്രൂപ്പ് വിറ്റമിൻസ് എന്നിവ ചൂടിൽ ചെയ്യപ്പെടാത്തതിനാൽ, അധിക ചൂടിൽ വേവിക്കുമ്പോൾ കുറയാം. അതിനാൽ പുതിയ പഴങ്ങൾ, ആവിഉയിൽ വേവിച്ച പച്ചക്കറികൾ, പയർ വർഗ്ഗങ്ങൾ , മീൻ , ഇറച്ചി തുടങ്ങിയവയ്ക്കു പകരം എയർ  ഫ്രയർ വറുത്തവ  സ്ഥിരമായി കഴിക്കുന്നത് ശരിയായ തിരഞ്ഞെടുപ്പ് അല്ല.

അതായത്, എയർ  ഫ്രയർ  ഡീപ്  ഫ്രൈ -നേക്കാൾ നല്ലൊരു ആൾട്ടർനേറ്റീവ്  ആണെങ്കിലും, ബാലൻസ്ഡ്  ഡൈറ്റി-ന്റെ പ്രധാനഘടകമാക്കാൻ പാടില്ല. വല്ലപ്പോഴും ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. അതും ആരോഗ്യകരമായ വസ്തുക്കൾ ഉപയോഗിച്ച്, മിതമായ ചൂടിലും സമയത്തിലും ആഹാരം പാകം ചെയ്‌താൽ മികച്ചതാണ്. ഉദാഹരണത്തിന്, എണ്ണയിൽ വറുത്ത നഗ്ഗട്സ് നു പകരം ചീര, കുമ്പളങ്ങ, മത്തങ്ങ, ചക്ക തുടങ്ങിയവ ക്രിസ്പി സ്നാക്ക്സ് ആയി പരീക്ഷിക്കാം.

Related posts