Nammude Arogyam
മുഖം നിറയെ പിമ്പിള്‍സ്.... നിങ്ങളുടെ ശരീരം പറയുന്ന മുന്നറിയിപ്പുകൾ. A face full of pimples....warnings from your body.
General

മുഖം നിറയെ പിമ്പിള്‍സ്…. നിങ്ങളുടെ ശരീരം പറയുന്ന മുന്നറിയിപ്പുകൾ. A face full of pimples….warnings from your body.

ഹോർമോൺ അസന്തുലിതത്വം എന്നത് ഇന്ന് പല സ്ത്രീകളുടെയും ദൈനംദിന ജീവിതത്തിൽ ചെറുതായി കാണപ്പെടുന്നെങ്കിലും കാലക്രമേണ വലിയ പ്രഭാവം ചെലുത്തുന്ന ഒരു ആരോഗ്യപ്രശ്നമാണ്. മുഖം നിറയെ പിമ്പിള്‍സുണ്ടാകുന്നത്, അപ്രതീക്ഷിതമായ ശരീരഭാര വർധനവ്, ദഹനപ്രശ്‌നങ്ങൾ മുതലായവയെ നമ്മൾ പലപ്പോഴും സാധാരണ സംഭവങ്ങൾ എന്നാണ് കാണുന്നത്. പക്ഷേ, ഇതെല്ലാം ശരീരത്തിന്റെ ഒരു “അലാറം” സംവിധാനമാണ് – ശരിയായി പ്രവർത്തിക്കേണ്ട ഹോർമോണുകൾ വഴിതെറ്റുന്നുവെന്ന സന്ദേശം.

ഹോർമോണുകൾ ശരീരത്തിൽ എല്ലാ പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുന്ന വിശിഷ്ട പ്രവർത്തനങ്ങൾ നടത്തുന്ന ദൂതന്മാരാണ്. ഇവയാണ് നമ്മുടെ ഉറക്കം, ദഹനം, മനോഭാവം, പീരിയഡ് ചക്രം, ഫേർട്ടിലിറ്റി, ചർമത്തിന്റെ ആരോഗ്യസ്ഥിതി എന്നിവയെ നിയന്ത്രിക്കുന്നത്. എന്നാൽ ചിലപ്പോൾ ഈ ഹോർമോണുകൾ ശരിയായ തോതിൽ നിന്നും മാറുമ്പോൾ, അവയുടെ പ്രതിഫലനം എളുപ്പത്തിൽ തന്നെ മനസ്സിലാക്കാം – മുഖത്ത് നിറയുന്ന പിമ്പിള്‍സുകൾ, വളരെ വേഗത്തിൽ വരുന്ന വൈകാരിക മാറ്റങ്ങൾ, മുടി ഉള്ളു കുറയുക, അമിതമായ ക്ഷീണം, അതിവേഗത്തിൽ കൂടുന്ന ശരീരഭാര വർധന, പെരിയഡ്‌സ് സമയം തെറ്റി വരുക.

അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം

ഇതിനുള്ള പ്രധാന കാരണങ്ങൾ പലതുമുണ്ട്: ഉറക്കം കുറയുന്നത്, സ്ഥിരമായ മാനസിക സമ്മർദ്ദം, ശെരിയല്ലാത്ത ഭക്ഷണക്രമം, ബർത്ത് കണ്ട്രോൾ മരുന്നുകളുടെ അതിരുകടന്ന ഉപയോഗം, വ്യായാമം ഇല്ലായ്മ, ശരിയായ ജലപാനം ഇല്ലായ്മ, അലസത, അധ്വാനം നിറഞ്ഞ ജീവിതരീതി എന്നിവയെല്ലാം ഹോർമോൺ അസന്തുലിതത്വത്തിലേക്ക് നയിക്കുന്നു. പക്കോസ് ഉം , തൈറോയ്ഡും പോലുള്ള സ്ഥിതികളിൽ ഇതിന്റെ സ്വാധീനം കൂടുതൽ അറിയപ്പെടുന്നു.

ഈ പ്രശ്നങ്ങളെ നേരിടാൻ ഏറ്റവും ആദ്യം ചെയ്യേണ്ടത് ഡോക്ടറുടെ സഹായം തേടുന്നതാണ്. ഗൈനക്കോളജിസ്റ്റ് അല്ലെങ്കിൽ എൻഡോക്രിനോളജിസ്റ്റ് എന്നിവരിൽ ഒരാളുടെ ഗൈഡൻസിൽ ഹോർമോൺ പരിശോധനകൾ ചെയ്യുന്നതിലൂടെ ശരിയായ വിലയിരുത്തൽ സാധിക്കും. കൂടാതെ, ശരിയായ ഡയറ്റ് ഫോളോ ചെയ്യുകയും, ഉറക്കം ഉറപ്പാക്കുകയും, ശരിയായ വ്യായാമം പതിവാക്കുകയും ചെയ്യുന്നത് മാറ്റങ്ങൾക്കു വഴി വയ്ക്കും. അവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുമായി കൺസൾട്ട് ചെയ്യുന്നതിനും ശ്രമിക്കേണ്ടതാണ്.


ഹോർമോൺ അസന്തുലിതത്വം ഒരു രോഗം അല്ല. അത് ശരീരം നമ്മോട് പറയുന്ന ചെറിയൊരു ഓർമ്മിപ്പിക്കൽ മാത്രമാണ് – “നിനക്ക് വിശ്രമം വേണം”, “നിനക്ക് മനസ്സിലാക്കേണ്ട ചിലതുണ്ട്”, “നിനക്ക് ചെറിയ മാറ്റങ്ങൾ ആവശ്യമുണ്ട്.” അതിനാൽ, പ്രശ്നങ്ങളെ അവഗണിക്കാതെ മനസ്സിലാക്കി പരിഹാരങ്ങൾ തേടിയാൽ, നമ്മൾ വീണ്ടും തിരികെ പഴയ പോലെ ആകും.

Related posts