Nammude Arogyam
അടുക്കും ചിട്ടയും ഉള്ള വീട് നല്ല മാനസികാവസ്ഥയുടെ ലക്ഷണമോ ! Is a tidy and organized home a sign of a good mood?
General

അടുക്കും ചിട്ടയും ഉള്ള വീട് നല്ല മാനസികാവസ്ഥയുടെ ലക്ഷണമോ ! Is a tidy and organized home a sign of a good mood?

വീട്ടിലെ വൃത്തിയും ക്രമവുമാണ് നമ്മളെ കൂടുതൽ ശാന്തരും സന്തുഷ്ടരുമാക്കുന്നത്. എന്നാൽ പലപ്പോഴും ജീവിതത്തിന്റെ തിരക്കിനിടയിൽ വീട് അലങ്കോലമായി കിടക്കുന്നത് സ്വാഭാവികമാണ്. എന്നാൽ, ഇതുപോലുള്ള ഒതുക്കിയിടാത്ത മുറി നമ്മുടെ മനസ്സിനും ആരോഗ്യത്തിനും ഏതെങ്കിലും രീതിയിൽ ബാധിക്കുന്നുണ്ടോ എന്നതാണ് പലർക്കും മനസ്സിലാകാത്തത്.

ഒരു മുറിയിൽ പ്രവേശിക്കുമ്പോൾ തന്നെ അവിടെയുള്ള അന്തരീക്ഷം നമ്മുടെ മനസ്സിനെ സ്വാധീനിക്കും. വൃത്തിയായി ക്രമപ്പെടുത്തി വച്ചിട്ടുള്ള മുറിയിൽ കയറുമ്പോൾ മനസ്സിന് ശാന്തതയും സുരക്ഷിതത്വവും ലഭിക്കും. അതേസമയം, സാധനങ്ങൾ നിറഞ്ഞ് അലങ്കോലമായ മുറി കാണുമ്പോൾ, അത് മനസ്സിൽ സമ്മർദ്ദവും ആശങ്കയും ഉണ്ടാക്കും. ചില പഠനങ്ങൾ പറയുന്നത്, വീടിന്റെ അഴുക്കും സ്ട്രെസ്  ഹോർമോൺ  ആയ കോർട്ടിസോൾ ഉയരുന്നതും ആയി ബന്ധമുണ്ടെന്നാണ്.

അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം

അഴുക്കും ക്രമക്കേടുമുള്ള വീടിൽ താമസിക്കുന്നവർക്ക്, ദിനംപ്രതി ചെയ്യുന്ന കാര്യങ്ങളിലും തീരുമാനം ഇംടുക്കുന്നതിലും  ഏതെങ്കിലും പ്രവൃത്തിയിൽ ഏകാഗ്രത കുറവും വരാൻ സാധ്യതയുണ്ട്. ഒരേസമയം നിരവധി സാധനങ്ങൾ കണ്ണിൽപ്പെടുമ്പോൾ, തലച്ചോറിന് അധികഭാരം അനുഭവപ്പെടും. ഇതുമൂലം മാനസ്സികമായ തളർച്ച ഉണ്ടാകും. പലർക്കും ചെറിയ കാര്യങ്ങൾ പോലും ഭാരമായി തോന്നാൻ തുടങ്ങും.

അതോടൊപ്പം, അലങ്കോലമായ ഈ വീടിന്റെ സ്വാധീനം ഉറക്കത്തിലും കാണാം. അലങ്കോലമായ മുറിയിൽ ഉറങ്ങുന്നവർക്ക് ആഴമുള്ള ഉറക്കം ലഭിക്കാതെ, ഉറങ്ങിയിട്ടും ഒരു വിശ്രമം ഇല്ലായ്ക കൂടുതലായിരിക്കും. ഒരു ദിവസം, രണ്ടു ദിവസം മാത്രം അല്ല, വർഷങ്ങളോളം വീട്ടിലെ അലങ്കോലം തുടർന്നാൽ, അത് വിഷാദ രോഗത്തിലേക്കും, ഡിപ്രെഷൻ പോലുള്ള അവസ്ഥകളെ പോലും വഷളാക്കാൻ ഇടയാക്കും.

എന്നാൽ നല്ല വാർത്ത എന്തെന്നാൽ, വീടിന്റെ വൃത്തിയും ക്രമവും മെച്ചപ്പെടുത്തുന്നത് കൊണ്ട് മനസ്സിന് വലിയൊരു ആശ്വാസം നൽകാനാകും. ചെറിയ കാര്യങ്ങളിൽ നിന്ന് തുടങ്ങാം – ദിവസവും ഉറങ്ങുന്നതിന് മുമ്പ് 5–10 മിനിറ്റ് മാറ്റി വച്ച്, വസ്ത്രങ്ങൾ മടക്കി വയ്ക്കുക, മേശപ്പുറത്ത് അലങ്കോലമായി കിടക്കുന്ന സാധനങ്ങൾ ക്രമപ്പെടുത്തുക, വേണ്ടാത്തവ ഡോണറ്റ് ചെയ്യുക അല്ലെങ്കിൽ മാറ്റി വയ്ക്കുക തുടങ്ങിയ ചെറിയ ശീലങ്ങൾ തന്നെ പതിയെ വലിയ മാറ്റങ്ങൾ കൊണ്ടുവരും.

ശുചിത്വമുള്ള വീടുകൾ നമ്മെ കൂടുതൽ ക്രീയേറ്റീവ്  ആക്കുകയും പോസിറ്റീവ്  എനർജി  നൽകുകയും ചെയ്യും. പ്രത്യേകിച്ച് ജോലി ചെയ്യുന്നവർക്കും പഠിക്കുന്നവർക്കും, ക്രമപ്പെടുത്തിയ സ്റ്റഡി /വർക്ക് സ്ഥലങ്ങൾഉത്പാദന ക്ഷമത മെച്ചപ്പെടുത്തും.

ആകെ പറഞ്ഞാൽ, വീടിന്റെ അഴുക്കും ക്രമക്കേടും വെറും കാണാൻ മോശമായ ഒന്നല്ല — അത് നമ്മുടെ മനസ്സിന്റെ ആരോഗ്യം തന്നെ ബാധിക്കും. അതിനാൽ, വീട് വൃത്തിയായി സൂക്ഷിക്കുന്നത് “ലക്ഷ്വറി” അല്ല, മറിച്ച് മനസ്സിനും ശരീരത്തിനും ആവശ്യമായ “തെറാപ്പി ” തന്നെയാണ്.

Related posts