ഈ കാലത്ത് കുട്ടികള്‍ക്ക് ജങ്ക് ഫുഡിനോടാണ് താല്‍പര്യം കൂടുതല്‍. നൂഡില്‍സും ബര്‍ഗറും ചിപ്‌സുകളുമെല്ലാം ഇതില്‍ പെടുന്നു. ഇതില്‍ തന്നെ മിക്കവാറും കുട്ടികള്‍ക്ക് പ്രിയമാണ് നൂഡില്‍സ്. ഇന്‍സ്റ്റന്റ് നൂഡില്‍സ് ആണ് കൂടുതല്‍ പ്രചാരത്തിലുള്ളതും പ്രിയപ്പെട്ടതും. തയ്യാറാക്കാന്‍ എളുപ്പവും രുചികരവുമായതിനാല്‍ തന്നെയാണ് ഇതിന് കൂടുതല്‍ പ്രചാരവും. എന്നാല്‍ ഇത്തരം നൂഡില്‍സ് വരുത്തുന്ന അപകടത്തെ കുറിച്ചറിയാം. കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഇത് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു.
ദഹനക്കേടും അസിഡിറ്റിയും വരുത്തുന്ന ഒന്നാണ് നൂഡില്‍സ്. ഇതില്‍ ആസിഡിറ്റി ഉണ്ടാകാനിടയുള്ള പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ നൂഡില്‍സ് കഴിയ്ക്കുമ്പോള്‍ ഇത് അസിഡിറ്റി പ്രശ്‌നങ്ങളുണ്ടാകുന്നു. ഇതു വയറിന്റെ ലൈനിംഗിന് കേടു വരുത്തുന്നു. ഗ്യാസ്, അസിഡിറ്റി, വയര്‍ വന്ന് വീര്‍ക്കുക തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ഇത് ഇടയാക്കുന്നു.
ഇന്നത്തെ കാലത്ത് കുട്ടികളില്‍ പോലും കണ്ടുവരുന്ന ഒന്നാണ് അമിതവണ്ണമെന്നത്. ഇത് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ അപകടമാണ്. നൂഡില്‍സില്‍ ട്രാന്‍സ്ഫാറ്റ് അടങ്ങിയിട്ടുണ്ട്. ഇത് അമിതവണ്ണത്തിനും കൊളസ്‌ട്രോള്‍ പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നു. ദഹന പ്രശ്‌നങ്ങളും ഒപ്പം ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും പോഷകക്കുറവുമെല്ലാം ഇത് വരുത്തുന്നു.
ബിപി വര്‍ദ്ധിപ്പിയ്ക്കുന്നത് മൂലം ഹൈപ്പര്‍ടെന്‍ഷന്‍ എന്ന അവസ്ഥയിലെത്തുന്നു. റിഫൈന്‍ഡ് മാവ് കൊണ്ടാണ് ഇത് തയ്യാറാക്കുന്നത്. ഇത് വയറിന് ദഹിപ്പിയ്ക്കാന്‍ ഏറെ ബുദ്ധിമുട്ടുമാണ്. ഇതുപോലെ ഇത് പ്രിസര്‍വേറ്റീവുകളും ധാരാളം സോഡിയം അടങ്ങിയതുമാണ്. 46 ശതമാനം സോഡിയമാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. ഇതെല്ലാം തന്നെ ബിപിയ്ക്കുള്ള മതിയായ കാരണങ്ങളാണ്. മൈദ പോലുള്ളവയാണ് ഇതുണ്ടാക്കാന്‍ ഉപയോഗിയ്ക്കുന്നത്. ഇത്തരം മാവ് കലോറി കൂടുതല്‍ ഉള്ളതാണ്.
വിശപ്പ് മാറും, വയര്‍ നിറയും എന്നുണ്ടെങ്കിലും പോഷകങ്ങള്‍ തീരെയില്ലാത്ത ഒന്നാണ് ഇന്‍സ്റ്റന്റ് നൂഡില്‍സ് എന്നത്. അതയാത് ശരീരത്തിന് ആവശ്യമായവ ഇതില്‍ നിന്നും ലഭിയ്ക്കുന്നില്ലെന്നര്‍ത്ഥം. ഇതിനാല്‍ തന്നെ ഇത് കൂടുതലായി കഴിയ്ക്കുന്നവര്‍ക്കും സ്ഥിരമായി കഴിയ്ക്കുന്നവര്‍ക്കും ന്യൂട്രീഷണല്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുമുണ്ട്. റിഫൈന്‍ഡ് മാവ് മാത്രമല്ല, റിഫൈന്‍ഡ് എണ്ണയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് കഴിയ്ക്കുന്നുവെങ്കില്‍ തന്നെ ഇതില്‍ പച്ചക്കറികളും മറ്റും ചേര്‍ത്ത് പോഷകസമൃദ്ധമായി കഴിയ്ക്കുന്നതാണ് നല്ലത്.