പലരുടെയും ഇഷ്ട വിഭവമാണ് ചിക്കൻ. പല നോൺ വെജിറ്റേറിയൻസിൻ്റെയും മെയിൻ വിഭവം. മിക്ക പരിപാടികളുടെയും മുൻപന്തിയിൽ തന്നെയുണ്ടാകും ഈ മാംസം. എന്നാലും ചിക്കൻ കഴിക്കരുത്ട്ടാ, അത് കഴിച്ചാൽ നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടാകും എന്ന് വാദിക്കുന്ന ആളുകളുമുണ്ട്. സത്യത്തിൽ ഈ ചിക്കൻ പ്രശ്നക്കാരനാണോ ? വാസ്തവത്തില്‍ ചിക്കന്‍ ആരോഗ്യകരമാണ്. എന്നാല്‍ മിതമായി കഴിയ്ക്കണം എന്നു മാത്രം. ഇറച്ചി വിഭവങ്ങളുടെ കൂട്ടത്തില്‍ ഏററവും ആരോഗ്യകരമായത് ചിക്കന്‍ തന്നെയെന്നു പറയാം. എന്നാലും ഇത് വറുത്തു കഴിക്കുന്നതിനേക്കാൾ നല്ലത് കറി വെച്ച് കഴിക്കുന്നതാണ്. ചിക്കന്‍ മിതമായി കഴിയ്ക്കുന്നത് കൊണ്ട് ഗുണങ്ങള്‍ പലതാന്നെന്ന് വിവിധ പoനങ്ങളിൽ പറയുന്നു.
ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് ചിക്കൻ വിഭവങ്ങളെല്ലാം. ഇവയിൽ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, പലതരം മിനറലുകൾ എന്നിവയെല്ലാം ഉൾക്കൊണ്ടിരിക്കുന്നു. ചുവന്ന മാംസങ്ങളായ ബീഫിനെയും, മട്ടനെയും അപേക്ഷിച്ച് ഇത് ആരോഗ്യകരമെന്നാണ് വിവിധ പoനങ്ങളിൽ പറയുന്നത്.
പോഷകങ്ങൾ നിറഞ്ഞ ചിക്കൻ ഊർജ്ജത്തിന്റെ ശക്തി കേന്ദ്രമാണെന്നാണ് അറിയപ്പെടുന്നത്. 100 ഗ്രാം ചിക്കനിൽ 124 കിലോ കലോറി, 20 ഗ്രാം പ്രോട്ടീൻ, 3 ഗ്രാം കൊഴുപ്പ് എന്നീ പോഷക മൂല്യങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിലെ കൊഴുപ്പും പൊതുവേ കുറവാണ്. കാരണം സാച്വറേറ്റഡ് കൊഴുപ്പ് ഇതില്‍ കുറവാണ്. ഇതില്‍ ഒമേഗ 6 ഫാറ്റി ആസിഡുകള്‍, സിങ്ക് കോപ്പര്‍, വൈറ്റമിന്‍ ബി 6, 12 എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ചിക്കൻ്റെ മറ്റ് സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം
സെറാട്ടനിന്‍
സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നവയാണ് സെറാട്ടനിന്‍. ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡിന്റെ മികച്ച ഉറവിടമാണ് ചിക്കൻ. ഇത് നമ്മുടെ ശരീരത്തിന് വിശ്രമവും ആശ്വാസവും പകരാൻ സഹായിക്കുന്നു. ചിക്കൻ കഴിക്കുന്നത് വഴി നമ്മുടെ തലച്ചോറിലെ സെറാട്ടനിന്റെ അളവ് വർദ്ധിക്കുകയും മാനസികാവസ്ഥയെ മികച്ചതാക്കി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
പ്രോട്ടീന്‍
നമ്മുടെ പേശികൾക്ക് കരുത്ത് പകരുന്നത് ശരീരത്തിലെ അമിനോ ആസിഡുകളും പ്രോട്ടീനുകളും ആണ്. ഇവയുടെ ഏറ്റവും മികച്ച സ്രോതസ്സാണ് ചിക്കൻ. ശരീരത്തിലെ കോശങ്ങളും അസ്ഥികളുമെല്ലാം ആരോഗ്യത്തോടെ കാത്തു പരിപാലിക്കുന്നതിൽ ചിക്കനിലെ പോഷകങ്ങൾ പ്രധാന പങ്കുണ്ട്. ശരീരത്തിലെ വിഷവസ്തുക്കളെ പുറത്താക്കുന്നതിനും ഇത് മികച്ച രീതിയിൽ സഹായിക്കും. മസിലുകള്‍ക്കുള്ള മികച്ചൊരു വഴി കൂടിയാണ് ചിക്കന്‍.
പ്രതിരോധ ശേഷി
രോഗങ്ങളെ തടഞ്ഞു നിർത്താൻ സഹായിക്കുന്ന സെലീനിയം എന്ന ആൻറി ഓക്സിഡന്റിന്റെ ഉയർന്ന സ്രോതസ്സാണ് ചിക്കൻ. ഇത് ഹൃദയസംബന്ധമായതും കോശ സംബന്ധമായതുമായ എല്ലാത്തരം രോഗങ്ങളെയും തടഞ്ഞു നിർത്താൻ സഹായിക്കുന്നു. കോശങ്ങളെ നശിപ്പിക്കാൻ ശേഷിയുളള ഫ്രീ റാഡിക്കലുകളുമായി പോരാടിക്കൊണ്ട് ഇത് ശരീരത്തെ സംരക്ഷിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ശരീരത്തിന് പ്രതിരോധ ശേഷി നല്കുന്ന പോഷകങ്ങളില്‍ പ്രധാനപ്പെട്ടതാണ് സെലീനിയം.
ഉപാപചയ പ്രക്രിയ
ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നതിലൂടെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്ന് കൂടിയാണ് ചിക്കൻ. ചിക്കനിലെ വിറ്റാമിൻ ബി 6 അഥവാ പൈറിഡോക്സിൻ എന്ന പോഷക ഘടകത്തിന്റെ സാന്നിദ്ധ്യം കാർബോഹൈഡ്രേറ്റുകളെയും പ്രോട്ടീനുകളെയും എളുപ്പത്തിൽ വേർതിരിച്ചെടുത്തു കൊണ്ട് ഉപാപചയ പ്രക്രിയയെ മികച്ചതാക്കാൻ സഹായിക്കുന്നു. നമ്മുടെ ശരീരത്തിൽ ഈ വിറ്റാമിൻ ആവശ്യമായ അളവിൽ ലഭ്യമാകാത്ത പക്ഷം നാഡീവ്യവസ്ഥകൾ, ദഹന പ്രക്രിയ, ഉപാപചയ പ്രക്രിയ, രോഗപ്രതിരോധ ശേഷി എന്നിവയ്ക്കെല്ലാം ശരിയായി പ്രവർത്തിക്കാൻ കഴിയില്ല.
കൊളസ്ട്രോൾ
നിയാസിൻ എന്ന പേരിൽ അറിയപ്പെടുന്ന വിറ്റാമിൻ ബി 3 ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന ഒരു വിശിഷ്ട വിഭവം കൂടിയാണ് ചിക്കൻ. ഇത് കാർബോഹൈഡ്രേറ്റുകളെ ഊർജ്ജമാക്കി മാറ്റുന്നതിനു സഹായിക്കുകയും ശരീരകോശങ്ങളെ ആരോഗ്യ പൂർണ്ണമായി നിലനിർത്തുന്നതിനും മികച്ച രീതിയിൽ സഹായിക്കുന്നു. ഉയർന്ന കൊളസ്ട്രോൾ പ്രശ്നങ്ങൾ ഉള്ളവരിൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിച്ചുകൊണ്ട് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യതകളെ കുറയ്ക്കുകയും ചെയ്യുന്നു.
ബ്രോയിലര്‍ ചിക്കനുകള്‍
ചിക്കൻ ഇത്രയൊക്കെ സവിശേഷതകൾ ഉണ്ടെകിൽ കൂടിയും ബ്രോയിലര്‍ ചിക്കനുകള്‍ ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇവയില്‍ ഹോര്‍മോണുകളും മറ്റും പ്രയോഗിയ്ക്കപ്പെടുന്നതാണ് ഇതിന് കാരണം. നാടന്‍ കോഴിയാണ് ആരോഗ്യകരം. എന്നാലും ഇത് വറുത്തു കഴിയ്ക്കുന്നത് ഒഴിവാക്കണം.
ശരിയായ രീതിയിൽ ആണ് പാചകം ചെയ്തു കഴിക്കുന്നത് എന്നതും ആവശ്യമായ അളവിൽ മാത്രമാണ് കഴിക്കുന്നത് എന്നതും ഉറപ്പ് വരുത്തേണ്ടതുമുണ്ട്. കോഴിയിറച്ചിയിൽ കാണപ്പെടുന്ന സാൽമൊണെല്ല എന്ന ബാക്ടീരിയ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കാം. അതിനാൽ, എപ്പോഴും നന്നായി വേവിച്ചെടുത്ത ശേഷം മാത്രം ഉപയോഗിക്കുക. ഗ്രിൽ ചെയ്തതോ ബേക്ക് ചെയ്തതോ ആയ രീതിയിൽ കഴിക്കാൻ ശ്രദ്ധിക്കുക. ഇതു പോലെ ആഴ്ചയില്‍ എല്ലാ ദിവസവും കഴിയ്ക്കുക എന്നതും വേണ്ട. ചിക്കന്‍ തൊലിയിലാണ് കൂടുതല്‍ കൊഴുപ്പ്. സ്കിന്‍ നീക്കിയ ചിക്കന്‍ ഉപയോഗിയ്ക്കുന്നതും നല്ലതാണ്.
അധികമായാൽ അമൃതും വിഷമാകും എന്ന് പഴമക്കാർ പറയുന്നത് പോലെ മിതത്വം പാലിച്ചില്ലെങ്കില്‍ ചിക്കനും പ്രശ്നമുണ്ടാക്കും. അത്കൊണ്ട് ചിക്കനും കൂടുതൽ കഴിക്കരുത്.