ഇന്ന് മാർക്കറ്റിൽ നിരവധി “intimate wash” അല്ലെങ്കിൽ “vaginal cleaning solution” എന്ന പേരിൽ നിരവധി ഉൽപ്പന്നങ്ങൾ ലഭ്യമാണ്. “fresh feel”, “odour free” അല്ലെങ്കിൽ “pH balanced” എന്നൊക്കെ പറഞ്ഞ് സ്ത്രീകളെ ആകർഷിക്കുന്ന ഈ ഉൽപ്പന്നങ്ങൾ എല്ലാം വജൈനൽ ഹെൽത്തിനായി ശരിക്കും ആവശ്യമാണോ എന്നതാണ് പ്രധാന ചോദ്യം.
സ്ത്രീകളുടെ വജൈനയ്ക്ക് തന്നെ ഒരു സ്വാഭാവിക ക്ലീനിംഗ് സിസ്റ്റം ഉണ്ട്. അവിടെ നല്ല ബാക്ടീരിയകൾ (Lactobacillus) ഉണ്ടാകും, ഇവയാണ് വജൈനയുടെ ആസിഡിറ്റി നിലനിർത്തി ഇൻഫെക്ഷനിൽ നിന്ന് സംരക്ഷിക്കുന്നത്. ഈ ബാക്ടീരിയകളുടെ ബാലൻസ് തകരുമ്പോഴാണ് ദുർഗന്ധം, ഇറിറ്റേഷൻ, വൈറ്റ് ഡിസ്ചാർജ് പോലുള്ള പ്രശ്നങ്ങൾ തുടങ്ങുന്നത്.
അതായത് — വജൈനയെ അധികമായി ക്ലീൻ ചെയ്യാനുള്ള ശ്രമം അതിന്റെ നാച്ചുറൽ ബാക്ടീരിയകൾ ഇല്ലാതാക്കുകയും പ്രശ്നങ്ങൾ സൃഷ്ടിക്കാനും ഇടയാക്കും.

ക്ലീനിംഗ് സൊല്യൂഷൻ ഉപയോഗിക്കുമ്പോൾ ഉണ്ടാകാവുന്ന അപകടങ്ങൾ
- വജൈനയുടെ സ്വാഭാവിക pH 3.8 മുതൽ 4.5 വരെയാണ്. സൊല്യൂഷനുകൾ ഉപയോഗിക്കുമ്പോൾ ഈ ബാലൻസ് തകരാം.
- കൃത്രിമ സുഗന്ധം, കെമിക്കൽസ്, ആൽക്കഹോൾ എന്നിവ മൂലം ചൊറിച്ചിൽ ഉണ്ടാകാം.
- നല്ല ബാക്ടീരിയകൾ ഇല്ലാതായാൽ ബാക്ടീരിയൽ വജിനോസിസ് അല്ലെങ്കിൽ ഫംഗൽ ഇൻഫെക്ഷൻ ഉണ്ടാകാനുള്ള സാധ്യത കൂടും.
- ചില സൊല്യൂഷനുകൾ വജൈനയെ അധികം ഉണക്കുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.
ശരിയായ ശുചിത്വ മാർഗങ്ങൾ
- അധിക സോപ്പ്, പെർഫ്യൂം ഉള്ള ഉൽപ്പന്നങ്ങൾ ഒഴിവാക്കുക.
- ഡോക്ടറുടെ നിർദ്ദേശപ്രകാരം ഡെയ്‌ലി വാഷിനായി ഗുണമേൻമയുള്ള മൃദുവായ, pH ബാലൻസ്ഡ് ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കുക.
- കഴുകിയതിന് ശേഷം ഭാഗം ഉണക്കുക, ചൂടുള്ള വെള്ളം ഉപയോഗിക്കരുത്.
- കോട്ടൺ അണ്ടർവെയർ ധരിക്കുക, അതിലൂടെ എയർ സർക്കുലേഷൻ നിലനിർത്താം.
- ഇറിറ്റേഷൻ, ദുർഗന്ധം, ഡിസ്ചാർജ് എന്നിവ ഉണ്ടെങ്കിൽ, സ്വയം മരുന്ന് കഴിക്കാതെ ഡോക്ടറെ കാണുക.
വജൈനൽ ക്ലീനിംഗ് സൊല്യൂഷൻ എല്ലാ സ്ത്രീകൾക്കും ആവശ്യമില്ല. ശരിയായ ശുചിത്വം പാലിക്കുമ്പോൾ നമ്മുടെ ശരീരത്തിന് തന്നെ സംരക്ഷണ ശേഷിയുണ്ട്. അനാവശ്യമായ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ, ശരിയായ ഹിജീൻ പ്രാക്ടീസുകൾ പിന്തുടരുക അതാണ് മികച്ച മാർഗം.

