Nammude Arogyam
General

ഇയര്‍ ബാലന്‍സ് നഷ്ടപ്പെടുന്നുവോ, ഈ വീട്ടുവൈദ്യം പരീക്ഷിയ്ക്കാം

വെര്‍ട്ടിഗോ എന്ന അവസ്ഥ പലരേയും അലട്ടുന്ന ഒന്നാണ്. ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുന്ന ഒരു അവസ്ഥയാണിത്. ചെവിയിലെ വെസ്റ്റിബുലാര്‍ സിസ്റ്റത്തിലെ തകരാറുകളാണ് വെര്‍ട്ടിഗോ എന്ന അവസ്ഥയ്ക്ക് കാരണമാകുന്നത്. ഇത് തല ചുറ്റല്‍ പോലുള്ള അവസ്ഥകളിലേക്ക് എത്തിയ്ക്കുകയും ചെയ്യുന്നു. ഇയര്‍ ബാലന്‍സ് നഷ്ടപ്പെടുന്നുവെന്നാണ് നാം പൊതുവേ വെര്‍ട്ടിഗോയെ പറയാറ്. തല കറക്കത്തിനൊപ്പം ശരീരത്തിന്റെ ബാലന്‍സ് കൂടി നഷ്ടപ്പെടുന്ന അവസ്ഥയാണിത്. തലചുറ്റല്‍, ബാലന്‍സ് കിട്ടാതെ വരിക, ഒരു വശത്തേക്ക് വീഴുക, ഓക്കാനം, ഛര്‍ദ്ദി, കണ്ണിന് മങ്ങല്‍, ചെവിയില്‍ ഒരു തരം മുഴക്കം, തലവേദന എന്നിവയെല്ലാം തന്നെ ഇതിനൊപ്പം ഉണ്ടാകാം. നിശ്ചിത ഇടവേളകളില്‍ തുടര്‍ച്ചയായി അനുഭവപ്പെടുന്നുവെങ്കില്‍ അത് വെര്‍ടിഗോയുടെ ലക്ഷണമാണ്. വെര്‍ട്ടിഗോ തീരെ നിസാരമായി എടുക്കേണ്ട ഒന്നല്ല. കൃത്യമായി മെഡിക്കല്‍ ശ്രദ്ധ വേണം. ഇതിന് പരിഹാരമായി നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാര വഴികളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

1.ഇഞ്ചി

വെര്‍ട്ടിഗോ തടയാന്‍ ഇഞ്ചി ഉപയോഗിച്ചുള്ള ചായ ഏറ്റവും ഫലപ്രദമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇഞ്ചി രക്തപ്രവാഹത്തെ നല്ല രീതിയിലാക്കുന്നു. അല്പം വെള്ളത്തില്‍ ഇഞ്ചി ചതച്ച് ചേര്‍ത്ത് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. ഇതിന്‍റെ ചവര്‍പ്പ് ഒഴിവാക്കാനായി അല്പം തേന്‍ ചേര്‍ത്തിളക്കുന്നത് നല്ലതാണ്. ദിവസത്തില്‍ രണ്ട് നേരം ഇഞ്ചി ചേര്‍ത്ത് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് തലകറക്കം, ക്ഷീണം, അസ്വസ്ഥത തുടങ്ങിയവ ഒഴിവാക്കാന്‍ സഹായിക്കും. ഈ പ്രശ്‌നമെങ്കില്‍ ഭക്ഷണത്തില്‍ ഇഞ്ചി ചേര്‍ക്കുന്നതും നല്ലതാണ്.

2.മല്ലി

മല്ലി, നെല്ലിക്ക പൊടിച്ചത്, തേന്‍ എന്നിവയിലൂടെ വെര്‍ട്ടിഗോ പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ കഴിയും. ഇവയെല്ലാം കൂടി നല്ലതു പോലെ മിക്‌സ് ചെയ്ത് കഴിക്കാം. ഒരു ടേബിള്‍ സ്പൂണ്‍ മല്ലി വെള്ളത്തില്‍ ഇട്ട് വെച്ച് അതില്‍ അല്‍പം തേനും നെല്ലിക്കപ്പൊടിയും മിക്‌സ് ചെയ്ത് പിറ്റേ ദിവസം രാവിലെ കഴിക്കാവുന്നതാണ്. ഇങ്ങനെ തുടര്‍ച്ചയായ ദിവസങ്ങളില്‍ ചെയ്യുന്നത്,

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നത് തുടങ്ങിയവ ഈ പ്രശ്നം പരിഹരിയ്ക്കാന്‍ ഏറെ ഉപകാരപ്രദമാകും. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നത് വെര്‍ട്ടിഗോ ഇല്ലാതാക്കും എന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ വെര്‍ട്ടിഗോ എന്ന പ്രശനം അനുഭവിയ്ക്കുന്നവര്‍ സ്‌ട്രോബെറി, നാരങ്ങ, ഓറഞ്ച്, ബ്രോക്കോളി, മധുരക്കിഴങ്ങ് തുടങ്ങിയവയെല്ലാം ശീലമാക്കാം.

3.ബദാം

പോഷകഗുണങ്ങള്‍ അടങ്ങിയ ബദാം വെര്‍ട്ടിഗോക്ക് മറ്റൊരു മരുന്നാണ്. ഇതിലടങ്ങിയ ഫാറ്റി ആസിഡ്, വൈറ്റമിന്‍, മിനറല്‍സ് എന്നിവ ഇതിനു സഹായിക്കും. lശരീരത്തിന് ഏറെ ആവശ്യമായ വിറ്റാമിനുകളായ എ,ബി,ഇ എന്നിവയാല്‍ സമ്പുഷ്ടമാണ് ബദാം. ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് വെര്‍ട്ടിഗോ തടയാന്‍ സഹായിക്കും. നാല് ബദാം വെള്ളത്തില്‍ കുതിര്‍ത്ത് അത് രാവിലെ പാലില്‍ അരച്ച് കഴിക്കാവുന്നതാണ്.

4.തേൻ

മസ്തിഷ്കത്തിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിയ്ക്കുന്നതില്‍ മുന്‍പന്തിയിലാണ് തേനും ആപ്പിള്‍ സിഡര്‍ വിനീഗറും. വെര്‍ട്ടിഗോ പ്രശ്നം തോന്നുന്ന സമയത്ത് ഉടനടി ആശ്വാസം ലഭിയ്ക്കാന്‍ ഇവ യോജിപ്പിച്ച് കഴിയ്ക്കുന്നത് നല്ലതാണ്.

5.വെള്ളം

നിര്‍ജ്ജലീകരണം വെര്‍ട്ടിഗോയിലേക്ക് നയിക്കുന്ന കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. നിര്‍ജലീകരണം തടയാനുള്ള ഏക വഴി ധാരാളം വെള്ളം കുടിയ്ക്കുക എന്നതാണ്. തളര്‍ച്ച, ശരീരത്തിന് ബാലന്‍സ് നഷ്ടപ്പെടുന്നത് തുടങ്ങിയവ ഉണ്ടാകുന്നത് ജലാംശം കുറഞ്ഞിട്ടുമാകാം. ദിവസം രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും നിര്‍ബന്ധമായും കുടിയ്ക്കണം. വെള്ളത്തിന്‍റെ അളവില്‍ നേരിയ കുറവ് വരുന്നത് പോലും ഇത്തരം പ്രശ്നങ്ങള്‍ അനുഭവിയ്ക്കുന്നവരെ ദോഷകരമായി ബാധിയ്ക്കും.തലകറക്കം തോന്നുമ്പോള്‍ വെള്ളം കുടിക്കുക.

മുകളിൽ പറഞ്ഞവയെല്ലാം തന്നെ വീട്ടുവൈദ്യങ്ങളാണ്. എന്നാൽ കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ വൈദ്യ സഹായം ഉറപ്പാക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതൽ അപകടത്തിലേക്കെത്തിക്കും.

Related posts