കൊറോണവൈറസ് വ്യാപനത്തിനിടക്ക് ഏറ്റവും അധികം നമ്മള്‍ കേട്ടിട്ടുള്ള ഒന്നാണ് ഇടക്കിടക്ക് കൈകള്‍ കഴുകണം എന്നുള്ളത്. എന്നാല്‍ കൈകള്‍ കഴുകുന്നതും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും എത്ര സമയം നമുക്ക് അണുബാധയില്‍ നിന്ന് സുരക്ഷിതത്വം നല്‍കും എന്നുള്ളത് പലര്‍ക്കും അറിയില്ല. എന്നാല്‍ സാധാരണ സാനിറ്റൈസറുകള്‍ ഉപയോഗിക്കുമ്പോള്‍ അത് എത്ര സമയം നിങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കുന്നുണ്ട് എന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്. കൈകള്‍ ശുചിയാക്കാന്‍ ഉപയോഗിക്കുന്ന നിലക്ക് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. സാനിറ്റൈസര്‍ ഏതെങ്കിലും ഉപയോഗിച്ചാല്‍ കാര്യമില്ല.
ആല്‍ക്കഹോളലിന്റെ അളവ് അല്‍പം കൂടുതലാണെങ്കില്‍ അത് നിങ്ങളില്‍ കൂടുതല്‍ സമയം സുരക്ഷിതത്വം നല്‍കുന്നുണ്ട്. 60% ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ആണ് ഉപയോഗിക്കേണ്ടത്. ഇതാണ് വൈറസ് വ്യാപനം തടയുന്നതിന് സഹായിക്കുന്നതും. എന്നാല്‍ എത്ര സമയം ഇത് വൈറസിനെതിരേ പൊരുതുന്നുണ്ട് എന്നുള്ള കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി നമുക്ക് വായിക്കാവുന്നതാണ്.
സാനിറൈസറിന്റെ ഗുണങ്ങള്‍
ബാക്ടീരിയ, ഫംഗസ് തുടങ്ങിയവയുടെ വ്യാപനത്തെ തടയുന്നതിന് ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിക്കാവുന്നതാണ്. രോഗാണുക്കളെ വേരോടെ നശിപ്പിക്കാന്‍ ഇതിന് സാധിക്കുന്നുണ്ട്. എന്നാല്‍ ഇത് എത്ര സമയം ഇവയില്‍ നിന്ന് നമുക്ക് സംരക്ഷണം നല്‍കും എന്നുള്ളത് ശ്രദ്ധേയമായത് തന്നെയാണ്. രോഗാണുക്കളെ വിഘടിപ്പിച്ച് ഇവയെ നശിപ്പിക്കുകയാണ് സാനിറ്റൈസര്‍ ചെയ്യുന്നത്. രോഗാണുക്കളെ പുറംഭാഗത്തെ മാത്രമേ ആല്‍ക്കഹോള്‍ ഇല്ലാത്ത സാനിറ്റൈസറുകള്‍ നശിപ്പിക്കുകയുള്ളൂ.
എത്ര സമയം
എത്ര സമയമാണ് ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറിന്റെ ഉപയോഗം നിങ്ങളുടെ കൈകളെ ബാക്ടീരിയകളില്‍ നിന്നും വൈറസുകളില്‍ നിന്നും സംരക്ഷിക്കുക എന്നുള്ളത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. ആല്‍ക്കഹോളിന്റെ അംശം കൂടുതല്‍ ഉള്ളവക്ക് കുറച്ച് കൂടുതല്‍ നേരം വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. എങ്കിലും എപ്പോഴും പ്രതിരോധം തീര്‍ക്കുന്നതിന് ഇത്തരത്തിലുള്ള സാനിറ്റൈസറുകള്‍ക്ക് സാധിക്കുന്നില്ല എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ഇടക്കിടക്ക് കൈകള്‍ ശുചിയാക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടാണ് കൈകള്‍ പത്തു മിനിറ്റ് ഇടവേളയില്‍ ക്ലീന്‍ ചെയ്യണം എന്ന് ഡോക്ടര്‍മാര്‍ പറയുന്നതും
കൈകഴുകുമ്പോള്‍ ശ്രദ്ധിക്കാന്‍
കൈകഴുകുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. ഇതില്‍ 20 സെക്കന്റ് നേരം എടുത്ത് വേണം കൈകള്‍ കഴുകേണ്ടത് എന്നുള്ളതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. കൈകള്‍ കഴുകുമ്പോള്‍ കൈപ്പത്തിയിലും പുറംഭാഗത്തും വിരലുകളും നഖങ്ങള്‍ക്കുള്ളിലും എല്ലാം വൃത്തിയാക്കുന്നതിന് സഹായിക്കുന്നുണ്ട്. നഖത്തിനിടക്ക് സോപ്പുപയോഗിച്ച് ബ്രഷോ മറ്റോ ഉപയോഗിച്ച് ക്ലീന്‍ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ കൈകള്‍ വൃത്തിയാക്കുന്നതിനും വളരെയധികം സഹായിക്കുന്നുണ്ട്.
അഴുക്കുള്ള കൈകളില്‍
അഴുക്കുള്ള കൈകളാണ് എന്നുണ്ടെങ്കില്‍ അത്തരത്തിലുള്ള കൈകളില്‍ സൈനിറ്റൈസര്‍ ഉപയോഗിക്കാന്‍ പാടില്ല. ഈ അവസ്ഥയില്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വേണം കൈകള്‍ കഴുകുന്നതിന്. അല്ലെങ്കില്‍ അത് കൂടുതല്‍ അപകടാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് ഈ അവസ്ഥയില്‍ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അത് വൈറസ് സാന്നിധ്യത്തെ പൂര്‍ണമായും ഇല്ലാതാക്കില്ല എന്നുള്ളതാണ് സത്യം.
ലോകാരോഗ്യ സംഘടന
കൊറോണ വ്യാപനം നിയന്ത്രണാതീതമായതോടെ എല്ലാവരും കൈ വൃത്തിയാക്കുന്നതിന് വേണ്ടി ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കണം എന്നുള്ളത് ലോകാരോഗ്യസംഘടന തന്നെ വ്യക്തമാക്കുന്നുണ്ട്. വൈറസിനെ തുരത്തുന്നതിനും വ്യക്തിശുചിത്വത്തിനും വേണ്ടി ഹാന്‍ഡ്സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിന് എല്ലാവരും ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് കൈ വൃത്തിയാക്കുന്നത് പോലെ തന്നെ ഇടക്കിടക്ക് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. സാനിറ്റൈസര്‍ ഉപയോഗിക്കാന്‍ സാധിക്കാത്തവര്‍ക്ക് പെട്ടെന്ന് തന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകാന്‍ ശ്രദ്ധിക്കണം.