Nammude Arogyam
Covid-19

ഡെല്‍റ്റപ്ലസ് വകഭേദം കൂടാതെ കൊവിഡിന്റെ പുതിയൊരു വകഭേദം കൂടി

ഉത്തര്‍പ്രദേശില്‍ രണ്ട് പേര്‍ക്ക് കൊവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ വകഭേദത്തിന് കാപ്പ വേരിയന്റ് എന്നാണ് പറയുന്നത്. ജീനോം സ്വീകന്‍സിംങ് പരിശോധനയിലൂടെയാണ് ഇവരില്‍ രോഗബാധ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. കൊവിഡ് എന്ന മഹാമാരി വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ പുതിയ വകഭേദങ്ങള്‍ വളരെയധികം ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. യുപിയില്‍ കാപ്പ വകഭേദം ബാധിച്ച് 66-കാരനായ വ്യക്തിയാണ് മരണപ്പെട്ടത്.

ഡെല്‍റ്റപ്ലസ് വകഭേദം കൂടാതെ കാപ്പ വകഭേദം വളരെയധികം വെല്ലുവിളികള്‍ ആണ് ഉണ്ടാക്കുന്നത്. കോവിഡിന്റെ എ.1.617.1 ഇനമാണ് കാപ്പ (Kappa) എന്നപേരില്‍ അറിയപ്പെടുന്നത്. B.1.617.2 എന്ന വകഭേദമാണ് ഡെല്‍റ്റപ്ലസ് വകഭേദം. കൊവിഡിന്റെ ഡെല്‍റ്റ, ആല്‍ഫ, കാപ്പ വകഭേദങ്ങള്‍ കൂടുതല്‍ വ്യാപന ശേഷിയുള്ളതാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇപ്പോള്‍ പുതിയ വകഭേദം സൃഷ്ടിക്കപ്പെടുന്നത് കൂടുതല്‍ ആശങ്കയാണ് ഉണ്ടാക്കുന്നത്.

കൊവിഡ് മഹാമാരിയെ ലോകത്ത് നിന്നും ഇല്ലാതാക്കുന്നതിന് വേണ്ടി നാം എല്ലാവരും ഒത്തു ചേര്‍ന്ന് പരിശ്രമിക്കേണ്ടതുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കൊവിഡ് പ്രതിരോധം തീര്‍ക്കുന്നതിന് ലോകം മുഴുവന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ട ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് ഇന്ന് നമ്മള്‍.

എന്താണ് കാപ്പ വേരിയന്റ്, ഇതൊരു പുതിയ വകഭേദമാണോ എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. എന്നാല്‍ പഠനങ്ങള്‍ പറയുന്നത് ഇതൊരു പുതിയ വേരിയന്റല്ല എന്നാണ്. ലോകാരോഗ്യ സംഘടനകളുടെ SARS-Cov-2 വിനെക്കുറിച്ച് പഠിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കാപ്പ വേരിയന്റ് ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയത് 2020 ഒക്ടോബറിലാണ്. പുതിയ കാപ്പ വേരിയന്റിനെ B.1.617.1 എന്നും ഡെല്‍റ്റയെ B.1.617.2 എന്നുമാണ് പറയുന്നത്. ഇതാകട്ടെ വളരെധികം വ്യാപന ശേഷി ഉള്ളതാണ് എന്നതാണ് ഇപ്പോള്‍ രാജ്യത്തെ ആശങ്കയില്‍ ആക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ അതീവ ശ്രദ്ധ കൊടുക്കേണ്ട ഒരു ഘട്ടത്തില്‍ തന്നെയാണ് നമ്മുടെ രാജ്യം.

കാപ്പ വകഭേദം ഇപ്പോള്‍ ആശങ്കയുണ്ടാക്കുന്ന വകഭേദമാണ് എന്നുള്ളതാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുന്നത്. എന്നാല്‍ ലോകാരോഗ്യസംഘടനയുടെ അഭിപ്രായത്തില്‍ നിലവില്‍ ഈ വകഭേദം ആശങ്കയുടെ ഒരു വകഭേദമായി തരംതിരിച്ചിട്ടില്ല. ഇതിനകം ലോകമെമ്പാടുമുള്ള 30 രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ലാംഡയെപ്പോലെ, കാപ്പയും ഒരു വകഭേദമാണ് എന്നുള്ളതാണ് സത്യം. എന്നാല്‍ രോഗവ്യാപന ശേഷി കൂടുതലുള്ളത് തന്നെയാണ് ഈ വകഭേദവും എന്നത് ആശങ്കക്ക് വഴിയൊരുക്കുന്നുണ്ട്.

ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസായിരുന്നു ഡെല്‍റ്റ വകഭേദം. ഇത് പിന്നീട് ഡെല്‍റ്റ പ്ലസ് ആയി മാറുകയായിരുന്നു. ഡെല്‍റ്റയെപ്പോലെ, EE484Q, L452R എന്നീ രണ്ട് മ്യൂട്ടേഷനുകള്‍ ഉള്ളതിനാല്‍ കാപ്പയെ ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസ് എന്ന് പറയുന്നു. കൊവിഡ് വൈറസ് തുടക്ക കാലങ്ങളില്‍ വ്യാപന ശേഷി കുറവുള്ള അവസ്ഥയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതി തീവ്ര വ്യാപന ശേഷിയാണ് ഉള്ളത് എന്നുള്ളതാണ് സത്യം. ഇരട്ട ജനിതക വ്യതിയാനം സംഭവിക്കുന്ന അവസ്ഥയിലേക്ക് വൈറസ് എത്തുമ്പോള്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ്.

ഈ വേരിയന്റ് രോഗപ്രതിരോധശേഷിയെ ബാധിക്കുന്നത് എങ്ങനെയെന്ന് നോക്കാവുന്നതാണ്. ഇത് പലപ്പോഴും ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധ ശേഷിയില്‍ നിന്ന് രക്ഷപ്പെടുന്ന വ്യതിയാനമാണ് എന്നാണ് പറയുന്നത്. L452R എന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയുടെ പ്രതിരോധത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് സഹായിക്കുന്നുവെന്നാണ് പറയപ്പെടുന്നത്. എന്ത് തന്നെയായാലും രോഗപ്രതിരോധ ശേഷിയുടെ കാര്യത്തില്‍ നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഇത് കൂടുതല്‍ അപകടത്തിലേക്ക് എത്തിക്കും.

ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഇന്ത്യയിലെ ആദ്യത്തെ കാപ്പ കേസുകളാണോ എന്നുള്ളത് പലരേയും ആശങ്കയിലാക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ആദ്യത്തെ കാപ്പ വകഭേദമല്ല. 2020 ഒക്ടോബറില്‍ കാപ്പ വകഭേദം ഇന്ത്യയില്‍ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്ന ഇവ വേരിയന്റിന്റെ ആദ്യ സംഭവങ്ങളല്ലെന്നത് വ്യക്തം. കൂടാതെ ഈ വകഭേദം രാജ്യത്തെ പല സംസ്ഥാനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.

ബി .1.617 ന്റെ അതേ ഗണത്തില്‍പ്പെട്ട രണ്ട് വകഭേദങ്ങളും 2020 ഒക്ടോബറിലാണ് ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയത്. 2021 ഏപ്രിലില്‍ കൊവിഡിന്റെ മറ്റൊരു വകഭേദമായ ഡെല്‍റ്റ 2021 മെയ് മാസത്തില്‍ ആശങ്കയുണ്ടാക്കുന്ന ഒരു വകഭേദമായി മാറിയിരുന്നു. ലോകത്തെ നിലവിലുള്ള കോവിഡ് -19 കേസുകളില്‍ ഭൂരിഭാഗവും ഡെല്‍റ്റ വേരിയന്റായതിനാല്‍ ഇപ്പോള്‍ ലോകമാകെ ഡെല്‍റ്റ വകഭേദം വെല്ലുവിളിയിയിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ മഹാമാരിയുടെ രണ്ടാമത്തെ തരംഗത്തിന് തുടക്കമിട്ടതും ഡെല്‍റ്റ വകഭേദമായിരുന്നു. ഡെല്‍റ്റ പ്ലസ് എന്നറിയപ്പെടുന്ന ഡെല്‍റ്റയുടെ മറ്റൊരു പരിവര്‍ത്തനവും ഇപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളിലും പ്രതിസന്ധി ഉയര്‍ത്തുന്നുണ്ട്.

ലോകത്തില്‍ നിന്ന് കൊവിഡ് എന്ന മഹാമാരിയെ എന്നെന്നേക്കുമായി ഇല്ലാതാക്കുന്നതിന് നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ സാമൂഹിക അകലം പാലിക്കുകയും, മാസ്‌ക് ധരിക്കുകയും, ഇടക്കിടക്ക് കൈകള്‍ കഴുകുകയും, കൃത്യ സമയത്ത് വാക്‌സിന്‍ എടുക്കുകയും ചെയ്യേണ്ടതാണ്.

Related posts