Nammude Arogyam
Covid-19General

കോവിഡ് സമയത്തെ ഡെങ്കി ഭയക്കേണ്ടതുണ്ടോ?

കോവിഡ് കേസുകളിൽ ഇന്ത്യ അതിവേഗം കുതിച്ചുയരുന്നതിനിടെ, ഡെങ്കിപ്പനി കൂടി ബാധിക്കുന്നത് ആളുകളെ കൂടുതൽ ആശങ്കപ്പെടുത്തുന്നു. കൊറോണ വൈറസ് രോഗം കണ്ടെത്തിയ ഡെൽഹി ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോഡിയക്ക് ഡെങ്കി പോസിറ്റീവ് ആണെന്ന് കൂടി പരിശോധിച്ചതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ഇന്ത്യയിൽ ഡെങ്കിപ്പനി ഒരു സാധാരണ സീസണൽ അണുബാധയാണെങ്കിലും, കൊതുക് പരത്തുന്ന രോഗം പിടിപെടുന്നതിന്റെ ആശങ്കകൾ, ഈ പകർച്ചവ്യാധിയുടെ കാലഘട്ടത്തിൽ ആളുകളെ കൂടുതൽ വിഷമിപ്പിക്കുന്നു. കോവിഡിനും, ഡെങ്കിക്കും സമാനമായ ലക്ഷണങ്ങളായതിനാലും, കോവിഡിന് ഇതുവരെ ഫലപ്രദമായ ചികിത്സ കണ്ടെത്താതതിനാലും ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന് ഇരട്ടി അപകടമുണ്ടാകുമെന്നും വിദഗ്ദ്ധർ പറയുന്നു.

കോവിഡും, ഡെങ്കിയും എങ്ങനെ സമാനകുന്നു?

ഡെങ്കിയും, കോവിഡും വൈറൽ രോഗങ്ങളാണ്, മാത്രമല്ല ഒരു വ്യക്തിയിൽ ഒരേ രീതിയിലുള്ള രോഗലക്ഷണങ്ങളാണ് ഉണ്ടാകുന്നത്. സാർസ്-കോവ്-2 വൈറസ് മൂലമാണ് കോവിഡ് ഉണ്ടാകുന്നത്, ഈഡീസ് ഈജിപ്റ്റി കൊതുകാണ് ഡെങ്കിപ്പനി പരത്തുന്നത്, ഇത് മനുഷ്യരിലേക്ക് വൈറസ് പകരാനുള്ള പ്രധാന വെക്റ്ററായി പ്രവർത്തിക്കുന്നു. കോവിഡ്- 19 ഒരാളുടെ ശ്വസനേന്ദ്രിയങ്ങളിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നു. എന്നാൽ പെൺ ഈഡീസ് ഈജിപ്റ്റി കൊതുക് ഒരു വ്യക്തിയുടെ ശരീരത്തിൽ കടിക്കുന്നത്‌ വഴിയാണ് ഡെങ്കി ശരീരത്തിലേക്ക് പ്രവേശിക്കുന്നു.

കോവിഡും, ഡെങ്കിയും തമ്മിലുള്ള വ്യത്യാസങ്ങൾ

പ്ലേറ്റ്‌ലെറ്റിന്റെ എണ്ണത്തിൽ പെട്ടെന്ന് ഉണ്ടാകുന്ന കുറവ് കാരണം ഡെങ്കിപ്പനിയെ തിരിച്ചറിയാൻ കഴിയും. ഇത് കോവിഡ് പോസിറ്റീവ് രോഗികളിൽ കണ്ടിട്ടില്ല. അതുപോലെ, ഡെങ്കിപ്പനി രോഗികൾക്ക് ‘തൊണ്ടവേദന,’ മണം അല്ലെങ്കിൽ രുചി നഷ്ടപ്പെടൽ ‘എന്നിവ ഉണ്ടാകാറില്ല. എന്നാൽ ഇത് രണ്ടും സാധാരണ കോവിഡ് അടയാളങ്ങളാണെന്നും ഡോക്ടർമാർ വിശദീകരിക്കുന്നു. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളും, കഠിനമായ കേസുകളിൽ കാണപ്പെടുന്ന കൂടുതൽ സങ്കീർണതകളും ഒരു COVID കേസിനെ ഡെങ്കിപ്പനിയിൽ നിന്ന് വേർതിരിച്ചറിയാൻ കഴിയും.

ലക്ഷണങ്ങൾ

ഉയർന്ന പനി, തലവേദന, പേശി വേദന, തണുപ്പ്, ക്ഷീണം, ഓക്കാനം, ഛർദ്ദി, വിശപ്പ് കുറയൽ, നേത്ര അണുബാധ എന്നിവ കോവിഡ്, ഡെങ്കി രോഗികളിൽ കാണപ്പെടുന്ന ചില സാധാരണ ലക്ഷണങ്ങളാണ്. രോഗലക്ഷണങ്ങളുടെയും അവസ്ഥകളുടെയും തീവ്രത മാത്രമാണ് വ്യത്യാസം. ചില വ്യക്തികൾക്ക് മിതമായ രീതിയിൽ കോവിഡ് ഉണ്ടാകാം, എന്നാൽ ചിലരിൽ കോവിഡ് ജീവൻ വരെ അപകടത്തിൽപ്പെടുന്ന രീതിയിൽ ഉണ്ടായേക്കാം. പക്ഷെ ഡെങ്കി ഒരു പോലെ അപകടം ചെയ്യുന്നതാണ്.

രോഗലക്ഷണങ്ങൾ വളരെയധികം സാമ്യമുള്ളതാണെങ്കിലും, ഒരു രോഗിയുടെ അവസ്ഥ കൃത്യമായി നിർണ്ണയിക്കാനും ശരിയായ പരിചരണം നൽകാനും ഡോക്ടർമാർക്കും വിദഗ്ധർക്കും വളരെ പ്രയാസം സൃഷ്ടിക്കുന്നു. അതിനാൽ, ഇതുപോലുള്ള ഇരട്ട പ്രതിസന്ധി ഘട്ടങ്ങളിൽ, ഡോക്ടർമാർ വ്യക്തിഗത മുൻകരുതലുകൾ പിന്തുടരുകയും അതിനനുസരിച്ച് ചികിത്സ തീരുമാനിക്കുകയും ചെയ്യുന്നു.

കോവിഡ് തടയാൻ ഡെങ്കി വാക്സിൻ ഉപയോഗപ്പെടുത്താമോ?

സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയ ഒരു ഡെങ്കി വാക്സിൻ ഭാവിയിൽ കോവിഡ്-19 നിയന്ത്രിക്കാനും ദീർഘകാല പ്രതിരോധശേഷി നൽകാനും സഹായിക്കുമെന്ന് പഠനങ്ങളിൽ പറയുന്നു. പരീക്ഷണമെന്നോണം കോവിഡിന് ഒരു വാക്സിന് കണ്ടെത്തുന്നത് വരെ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഡെങ്കി വാക്സിൻ ഉപയോഗപ്പെടുത്താമെന്നും വിവിധ പഠനങ്ങളിൽ പറയുന്നു. ഇസ്രായേൽ ആസ്ഥാനമായുള്ള ആരോഗ്യ സംഘടനയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരും, കൊൽക്കത്തയിലെ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ബയോളജി (സി‌എസ്‌ഐആർ-ഐഐസിബി)യും സമാനമായ പഠനങ്ങൾ നിരീക്ഷിച്ചിട്ടുണ്ട്.

മുൻകരുതലുകൾ

കോവിഡും, ഡെങ്കിപ്പനിയും ഏതൊരു രാജ്യത്തിനും, പ്രത്യേകിച്ച് നമ്മുടേതു പോലുള്ള രാജ്യത്തിന് കടുത്ത വെല്ലുവിളികളാണ്. അതിനാൽ, മുൻകരുതലുകളും സുരക്ഷാ നടപടികളും എന്തുവില കൊടുത്തും ശ്രദ്ധിക്കണം. സാമൂഹിക അകലം പാലിക്കുന്നതിനും, അണുവിമുക്തമാക്കുന്നതിനും പുറമേ അവലംബിക്കേണ്ട മറ്റ് ചില നടപടികൾ കൂടിയുണ്ട്.

1. മരങ്ങൾ, ചട്ടികൾ, എയർ കൂളറുകൾ എന്നിവയിൽ വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്.

2. വീടുകൾ വൃത്തിയായി അണുവിമുക്തമാക്കുക. ഒപ്പം തന്നെ കൊതുകുകളെ നിർമാർജനം ചെയ്യുകയും ചെയ്യുക.

3. കൊതുക് കടി തടയാൻ ശരീരം മുഴുവൻ മൂടുന്ന രീതിയിലുള്ള വസ്ത്രം ധരിക്കുക.

4. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക.

5. അണുനാശിനികളും സ്പ്രേകളും പതിവായി ഉപയോഗിക്കുക.

Related posts