ചൈനയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇന്ന് ലോകത്തെ വിഴുങ്ങുന്ന അവസ്ഥയിലാണ്. ഇന്ത്യയാണെങ്കിൽ അധിരൂക്ഷ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇതുവരെ ലക്ഷക്കണക്കിന് സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളാണ് ഇന്ത്യയിലുള്ളത്. കുറച്ച് ദിവസങ്ങളായിട്ട് കേരളത്തിലെ അവസ്ഥയും വളരെ ഗുരുതരമാണ്. ജലദോഷം അല്ലെങ്കില്‍ പനി എന്നിവയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ ഈ രോഗം പ്രകടിപ്പിക്കുന്നതിനാല്‍ വളരെയധികം പരിഭ്രാന്തിയും പരക്കുന്നുണ്ട്. അതിനാല്‍ സാധാരണ പനിയോ ജലദോഷമോ ഉള്ളവര്‍ വരെ ഭയക്കേണ്ട സ്ഥിതിയാണ്. കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍, അണുബാധയുടെ വ്യാപനം തടയാന്‍ ആളുകളെ എത്രയും വേഗം രോഗനിര്‍ണയം നടത്തുക എന്നതാണ് ചെയ്യേണ്ട പ്രധാന കാര്യം.
രോഗനിര്‍ണയ നടപടിക്രമം എങ്ങനെ?
കൊറോണ വൈറസ് അപകടത്തില്‍ നിന്ന് പരിരക്ഷിക്കുന്നതിനുള്ള പ്രതിരോധത്തിന്റെ ആദ്യ പടിയാണ് ക്വാറന്റൈനും ഐസൊലേഷനും. കൊറോണ വൈറസ് ഉയര്‍ന്ന അപകടസാധ്യതയുള്ള അണുബാധയായതിനാല്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) നിര്‍ദ്ദേശിക്കുന്നത് കോവിഡ്-19 ബാധിത രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവരെയും അല്ലെങ്കില്‍ ഇവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരെയും സ്‌ക്രീനിംഗ് ചെയ്യണം എന്നാണ്.
കൊവിഡ് 19 പരിശോധനയ്ക്ക് വിധേയരാകേണ്ടവര്‍
1.കൊറോണ ബാധിത രാജ്യങ്ങളിലേക്ക് സഞ്ചരിച്ച വ്യക്തികള്‍
2.കൊവിഡ് 19 അണുബാധ സ്ഥിരീകരിച്ച വ്യക്തികളുമായി ഇടപഴകിയവര്‍
കൊവിഡ് 19 പരിശോധനാ പ്രക്രിയ
‘നോവല്‍’ കൊറോണ വൈറസ് ബാധ ഒരു വ്യക്തിക്ക് യഥാര്‍ത്ഥത്തില്‍ ബാധിച്ചിട്ടുണ്ടോ എന്നറിയാന്‍, ആരോഗ്യ വിദഗ്ധര്‍ മൂന്ന് പ്രത്യേക പരിശോധനകള്‍ ഉള്‍ക്കൊള്ളുന്ന വിശകലനം നടത്തുന്നു.
1.തൊണ്ടയ്ക്കുള്ളിലോ മൂക്കിനുള്ളിലോ ഒരു കോട്ടണ്‍ തുണി തിരുകി പരിശോധിക്കുന്നു.
2.മൂക്കിനുള്ളില്‍ ഒരു സലൈന്‍ ലായനി ഒഴിച്ച ശേഷം പരിശോധിക്കുന്നു. *
3.ബ്രാങ്കോസ്‌കോപ്പ് ഉപയോഗിച്ച് പരിശോധന.
4.വൈറല്‍ അണുബാധയ്‌ക്കൊപ്പം ഉണ്ടാകാനിടയുള്ള പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തുന്നതിന് ആന്റിബോഡികളുടെ പരിശോധന നടത്താനും ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു.
ശേഖരിച്ച സാമ്പിളുകള്‍ വൈറസ് സാധ്യത കണ്ടെത്തുന്നതിനായി പരിശോധനക്ക് അയക്കുന്നു. കൊറോണ വൈറസ് ബാധ കണ്ടെത്താനാകുന്ന നിര്‍ദ്ദിഷ്ട ജീന്‍ സീക്വന്‍സുകള്‍ വൈറോളജി ലാബുകളില്‍ ഇന്ത്യയിലുണ്ട്. അത്തരത്തിലുള്ള ഒന്നാണ് പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി(എന്‍.ഐ.വി).
പരിശോധനാ ഫലം വരാന്‍ എത്ര സമയമെടുക്കും?
വൈറസ് ഇന്‍കുബേഷനും അതിന്റെ ജീന്‍ സീക്വന്‍സും കണ്ടെത്തുന്നതിനായി പരിശോധനകള്‍ നടത്തുന്നതിനാല്‍, പരിശോധന പ്രക്രിയയ്ക്ക് കുറച്ച് സമയമെടുക്കും. ചില ലാബുകള്‍ക്ക് 10 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ടുകള്‍ അയയ്ക്കാന്‍ കഴിയുമെങ്കിലും ഫലങ്ങള്‍ കാണുന്നതിന് സാധാരണയായി കൂടുതല്‍ സമയമെടുക്കും.
ഇത് മഴക്കാലമാണ്, ഒപ്പം അസുഖങ്ങളുടെ കൂടി കാലമാണ്. അത്കൊണ്ട് തന്നെ കൊറോണ രോഗിയുമായി അടുത്ത് ഇടപഴകിയാലും ഇല്ലെങ്കിലും കൂടി അസാധാരണമായി എന്തെങ്കിലും ദേഹാസ്വസ്ഥത (മറ്റ് ഏത് രോഗത്തിൻ്റേത് ആയാലും) തോന്നിയാൽ ഉടനെ ആരോഗ്യ അധികൃതരുടെ സഹായം തേടേണ്ടതാണ്.