Nammude Arogyam
Healthy Foods

ഏത്തപ്പഴത്തിൻ്റെ അതിശയിപ്പിക്കും ആരോഗ്യ ഗുണങ്ങൾ

വർഷം മുഴുവനും ലഭ്യമായ ഒരു പഴമാണ് ഏത്തപ്പഴം. പൊട്ടാസ്യം ധാരാളമായി അടങ്ങിയ ഈ പഴത്തിൽ ഫൈബർ, വിറ്റാമിൻ ബി 6, വിറ്റാമിൻ സി, മഗ്നീഷ്യം, ചെമ്പ്, മാംഗനീസ്, പ്രോട്ടീൻ എന്നിവയും അടങ്ങിയിട്ടുണ്ട്. ഏത്തപ്പഴത്തിൽ അടങ്ങിയ ഒരു തരം നാരുകളാണ് പെക്റ്റിൻ, ഇത് ഇവയിൽ ഒരു മാർദ്ധവമുള്ള ഘടന നൽകുന്നു. പഴുക്കാത്ത ഏത്തപ്പഴത്തിൽ പ്രതിരോധശേഷിയുള്ള അന്നജം അടങ്ങിയിട്ടുണ്ട്, ഇത് ലയിക്കുന്ന നാരുകൾ പോലെ പ്രവർത്തിക്കുകയും ദഹനത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നു. ഏത്തപ്പഴത്തിലെ പെക്റ്റിൻ, പ്രതിരോധശേഷിയുള്ള അന്നജം എന്നിവ ഭക്ഷണത്തിനു ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കും. ഇത് ശരീരഭാരം കുറയ്ക്കാനും ഉപകരിക്കുന്നതാണ്.

ഏത്തപ്പഴത്തിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം ഉയർന്ന രക്തസമ്മർദ്ദമുള്ള രോഗികൾക്ക് ഗുണം ചെയ്യും. ഏത്തപ്പഴത്തിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിൽ ഇവ ഉൾപ്പെടുത്താം. വ്യായാമത്തിന് മുൻപ് കഴിക്കാവുന്ന ഫലപ്രദമായ ലഘുഭക്ഷണമായി ഏത്തപ്പഴത്തെ നമുക്ക് കണക്കാക്കാം. രാവിലെ പ്രഭാതഭക്ഷണത്തിന്റെ കൂടെയോ, അല്ലെങ്കിൽ രണ്ട് നേരത്തെ ഭക്ഷണങ്ങൾക്കിടയിലുള്ള സമയത്തോ വിശപ്പകറ്റുന്നതിനിനായി ലഘുഭക്ഷണമായിട്ട് ഇത് കഴിക്കാം. ഇവ കൂടാതെ ഏത്തപ്പഴത്തിൻ്റെ മറ്റ് പ്രത്യേകതകൾ എന്തൊക്കെയെന്ന് നോക്കാം.

1.നല്ല മൂഡു നല്‍കുവാന്‍

ഇതിലെ ട്രിപ്‌റ്റോഫാന്‍ എന്ന വസ്തു നല്ല മൂഡിനു സഹായിക്കുന്ന സെറാട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തിനു സഹായിക്കുന്നു.. ട്രിപ്‌റ്റോഫാന്‍ രക്തക്കുഴലുകള്‍ വികസിയ്ക്കുന്നതു തടഞ്ഞ് ബിപിയെ നിയന്ത്രണത്തില്‍ നിര്‍ത്തുന്നു. ഇതു വഴി ഹൃദയാരോഗ്യത്തിനു ഗുണകരമാണ്. സ്‌ട്രോക്ക്, അറ്റാക് സാധ്യതകള്‍ കുറയ്ക്കുന്നു. ഡോഫ് ആകുന്ന സമയത്ത് നല്ലപോലെ പഴുത്ത നേന്ത്രപ്പഴം കഴിയ്ക്കുന്നത് പെട്ടെന്നു തന്നെ നല്ല മൂഡു നല്‍കുവാന്‍ സഹായിക്കുന്നു.

2.ഐ.ബി.എസ്

അസ്വസ്ഥത ഉളവാക്കുന്ന മലവിസർജ്ജന പ്രശ്നമായ ഐ‌ബി‌എസ് അഥവാ ഇറിറ്റബിൾ ബവൽ സിൻഡ്രോം ഉള്ളവർ കുറഞ്ഞ ‘ഫോഡ്മാപ്പ്’ (FODMAP) ഡയറ്റ് പിന്തുടരാൻ ശുപാർശ ചെയ്യുന്നു. ചിലതരം കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ ഭക്ഷണങ്ങളെ പരിമിതപ്പെടുത്തുന്നതിൽ ഈ ഭക്ഷണക്രമം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഫോഡ്മാപ്പ് എന്നത് പുളിപ്പിക്കാവുന്ന ഒലിഗോസാക്കറൈഡുകൾ, ഡിസാക്കറൈഡുകൾ, മോണോസാക്കറൈഡുകൾ, പോളിയോളുകൾ എന്നിവയാണ്. പുളിപ്പിക്കാവുന്ന, ഷോർട്ട്-ചെയിൻ കാർബോഹൈഡ്രേറ്റുകളാണ് ഇവ. ഏത്തപ്പഴം, മുന്തിരി, ബെറി, കിവി, ഓറഞ്ച്, പൈനാപ്പിൾ എന്നിവയെല്ലാം കുറഞ്ഞ ഫോഡ്മാപ്പ് പഴങ്ങളാണ്. ഇത് ഐ‌ബി‌എസ് പ്രശ്നം ഉള്ളവർക്ക് സുരക്ഷിതമായി കഴിക്കാം.

3.മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു

മറ്റെല്ലാ പഴങ്ങളെയും പോലെ ഏത്തപ്പഴവും ശക്തമായ ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഡോപാമൈൻ, കാറ്റെച്ചിനുകൾ എന്നിവ മാനസികാവസ്ഥ വർദ്ധിപ്പിക്കാൻ സഹായിക്കും. ശരീരത്തിലെ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് സംരക്ഷണം നൽകാനും ഈ ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു.

4.പ്രമേഹരോഗികൾക്ക്

ഏത്തപ്പഴത്തിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണ് (ജിഐ) ഉള്ളത്. പഴുക്കാത്ത ഏത്തപ്പഴത്തിന്റെ ജിഐ മൂല്യം 30ഉം പഴുത്ത ഏത്തപ്പഴത്തിന്റേത് 60ഉം ആണ്. ഇതിനർത്ഥം ഏത്തപ്പഴം കഴിക്കുന്നത് കൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കില്ല എന്നാണ്. ഇത് പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന സുരക്ഷിതമായ ഒരു ഭക്ഷണമായി മാറുന്നു. എന്നിരുന്നാലും, ഓരോ വ്യക്തിയും ഭക്ഷണത്തോട് വ്യത്യസ്തമായി പ്രതികരിക്കുന്നു. അതുകൊണ്ട് തന്നെ, ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന് മുൻപ് ആദ്യം ഡോക്ടറുമായി ബന്ധപ്പെടണം.

5.തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കും അധികം പഴുക്കാത്ത നേന്ത്രനാണ് ഏറെ നല്ലത്. ഇത് പതുക്കെ ദഹിയ്ക്കുള്ളൂ. വിശപ്പു കുറയാനും അമിതാഹാരം ഒഴിവാക്കാനുമെല്ലാം ഇതു നല്ലതാണ്. നാരുകള്‍ തടി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ശരീരത്തിന് അധികം തടി നല്‍കാതെ ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിയ്ക്കുന്നതാണ് ഇത്. കുട്ടികള്‍ക്കും മറ്റും നേന്ത്രപ്പഴം നെയ്യു ചേര്‍ത്തു പുഴുങ്ങി നല്‍കുന്നത് ഏറെ നല്ലതാണ്.ഇതു പോലെ നല്ലതു പോലെ പഴുത്ത ഏത്തപ്പഴത്തിനും ഗുണങ്ങളുണ്ട്. ഇത് ശരീരത്തിന് ഊര്‍ജം പ്രദാനം ചെയ്യുന്നു. ക്ഷീണം നീക്കുന്നു.

നമ്മൾ എന്നും ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരാണ്. നല്ല ആരോഗ്യം എന്നത് എല്ലാവർക്കും നിർബന്ധമുള്ള കാര്യവുമാണ്. പ്രത്യേകിച്ചും മഹാമാരിയോട് പൊരുതുന്ന ഈ കാലത്ത്. അതിന് വേണ്ടി പരമാവധി ആരോഗ്യ പൂർണ്ണമായ ഭക്ഷണങ്ങൾ നമ്മുടെ ഭക്ഷണ രീതിയിൽ ഉൾപ്പെടുത്തുക.

Related posts