Nammude Arogyam
General

ദുര്‍ഗന്ധം വമിക്കുന്ന മൂത്രമാണോ? എങ്കിൽ അപകടം പിന്നിൽ

മൂത്രത്തിന് അതിന്റേതായ അസുഖകരമായ ദുര്‍ഗന്ധം എപ്പോഴും ഉണ്ട്. എന്നാല്‍ അതിനേക്കാള്‍ മോശമായ ദുര്‍ഗന്ധം ഉണ്ടാവുകയാണെങ്കിൽ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം അതിന് പിന്നില്‍ നിരവധി അനാരോഗ്യപരമായ കാരണങ്ങള്‍ ഉണ്ട്. ചിലപ്പോള്‍ എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ നിന്നാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. മറ്റ് ചിലപ്പോള്‍ ശരീരം നല്‍കുന്ന ചില സൂചനകളും ആയിരിക്കാം. എന്നാല്‍ അത് എന്താണ് എന്നത് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ചില വിറ്റാമിനുകള്‍, ചില മരുന്നുകള്‍ എന്നിവ മൂത്രത്തിന് അസുഖകരമായ ദുര്‍ഗന്ധം നല്‍കും. എന്നാല്‍ ദുര്‍ഗന്ധം വമിക്കുന്ന മൂത്രത്തിന്റെ സാധാരണ കാരണങ്ങള്‍ എന്തൊക്കെയെന്നും, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നോക്കാം.

മൂത്രത്തില്‍ വെള്ളത്തിന്റെ അളവ് കുറവും, കൂടുതല്‍ അമോണിയയും ഉണ്ടെങ്കില്‍ അത് പലപ്പോഴും ഇത്തരം ദുര്‍ഗന്ധത്തിന് കാരണമാകുന്നുണ്ട്. ഇത് കൂടാതെ നിര്‍ജ്ജലീകരണം ഉണ്ടാവുമ്പോള്‍ മൂത്രം കൂടുതല്‍ ദുര്‍ഗന്ധമുള്ളതായി മാറുന്നു. പ്രഭാതത്തില്‍ അല്ലെങ്കില്‍ ഒരു വ്യക്തി ദിവസം മുഴുവന്‍ ആവശ്യത്തിന് വെള്ളം കുടിക്കാത്തപ്പോഴും ഇങ്ങനെ സംഭവിക്കാറുണ്ട്.

വരണ്ട വായ, അലസത, പേശി ബലഹീനത, തലവേദന, തലകറക്കം എന്നിവയാണ് നിര്‍ജ്ജലീകരണത്തിന്റെ പ്രധാന കാരണങ്ങള്‍. ഇത് കൂടാതെ ഒരാള്‍ ധാരാളം വെള്ളം കുടിച്ചതിന് ശേഷം നിര്‍ജ്ജലീകരണത്തിന്റെ ഏതെങ്കിലും ലക്ഷണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഉടനേ തന്നെ ഒരു ഡോക്ടറെ കാണണം. അടിസ്ഥാന പ്രശ്നം വൃക്ക അണുബാധയാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ദഹന സമയത്ത് ഉണ്ടാകുന്ന പദാര്‍ത്ഥങ്ങളാണ് മെറ്റബോളിറ്റുകള്‍. ശരീരം അവയെ മൂത്രത്തില്‍ നിന്ന് പുറന്തള്ളുന്നതിനാല്‍, ഇത്തരത്തിലുള്ള അവസ്ഥയില്‍ മൂത്രത്തില്‍ ദുര്‍ഗന്ധം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഉദാഹരണത്തിന്, ശതാവരി കഴിക്കുന്ന വ്യക്തിയാണെങ്കില്‍ അത് പലപ്പോഴും മൂത്രത്തിന് ഒരു ദുര്‍ഗന്ധം നല്‍കുന്നു. അതുകൊണ്ട് ഈ കാരണത്തെ തള്ളിക്കളയാന്‍ സാധിക്കുകയില്ല.

മൂത്രത്തിന്റെ ദുര്‍ഗന്ധത്തില്‍ മാറ്റം വരുത്തുന്ന ചില മരുന്നുകളും അനുബന്ധങ്ങളും ഉണ്ട്. ബി വിറ്റാമിനുകളുടെ തയാമിന്‍, കോളിന്‍ എന്നിവയുടെ ഉയര്‍ന്ന ഡോസുകള്‍, ചില ആന്റിബയോട്ടിക്കുകള്‍, ചില പ്രമേഹ മരുന്നുകള്‍, കീമോതെറാപ്പി, മെഡിക്കല്‍ അവസ്ഥ എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം പലപ്പോഴും മൂത്രത്തിന് ദുര്‍ഗന്ധം ഉണ്ടാക്കുന്നുണ്ട്.

മൂത്രനാളി, മൂത്രസഞ്ചി, വൃക്ക എന്നിവയില്‍ ദോഷകരമായ ബാക്ടീരിയകള്‍ വ്യാപിക്കുമ്പോള്‍ മൂത്രനാളി അണുബാധ (യുടിഐ) സംഭവിക്കുന്നു. ഇതിന്റെ ഫലമായി പല വിധത്തിലുള്ള ലക്ഷണങ്ങളും ഉണ്ടാവുന്നുണ്ട്. മൂത്രമൊഴിക്കുമ്പോള്‍ വേദന, മൂത്രം പിടിച്ച് നിര്‍ത്താന്‍ കഴിയാത്ത അവസ്ഥ, മൂത്രസഞ്ചി പൂര്‍ണ്ണമായും ക്ലിയറാക്കുന്നതില്‍ ബുദ്ധിമുട്ട്, തെളിഞ്ഞ അല്ലെങ്കില്‍ ഇരുണ്ട മൂത്രം, മൂത്രത്തില്‍ രക്തം, പനി, അണുബാധ പടര്‍ന്നിട്ടുണ്ടെങ്കില്‍ നടുവേദന, അണുബാധ വൃക്കകളിലേക്ക് പടര്‍ന്നിട്ടുണ്ടെങ്കില്‍ ചില ബാക്ടീരിയകളുമായുള്ള അണുബാധ എന്നിവയെല്ലാം പലപ്പോഴും വളരെ ദുര്‍ഗന്ധം വമിക്കുന്ന മൂത്രത്തിന് കാരണമാവുന്നു.

യോനിയിലെ അണുബാധ ബാക്ടീരിയ വജൈനോസിസ് ഒരു പ്രത്യേക അവസ്ഥയിലേക്ക് നയിക്കുന്നു. ഇത് ബാധിച്ചവരുടെ സ്വകാര്യഭാഗം പലപ്പോഴും മത്സ്യത്തിന്റെ ഗന്ധമാണ് ഉണ്ടാവുന്നത്. ഇത് ലൈംഗികതയ്ക്ക് ശേഷം വളരെയധികം മോശമായേക്കാം. സ്വകാര്യഭാഗത്ത് വേദന, ചൊറിച്ചില്‍, മൂത്രമൊഴിക്കുമ്പോള്‍ കത്തുന്ന വേദന, വിവിധ നിറത്തിലുള്ള ഡിസ്ചാര്‍ജ് എന്നിവയെല്ലാം ഇതിന് കാരണമാകുന്നുണ്ട്. കൃത്യമായ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

പ്രമേഹ മരുന്നുകള്‍ മൂത്രത്തിന്റെ ഗന്ധം മാറ്റിയേക്കാം. പ്രത്യേകിച്ചും രക്തത്തിലെ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമായി പോയാല്‍. ചില ആളുകളുടെ മൂത്രത്തില്‍ മധുരമുള്ള ദുര്‍ഗന്ധമാണ് ഉണ്ടാക്കുന്നത്. മൂത്രത്തില്‍ ധാരാളം പഞ്ചസാര ഉള്ളപ്പോള്‍ ഇത് സംഭവിക്കുന്നു. ഇത് കൂടാതെ പതിവായി ബാത്ത്‌റൂമിലേക്ക് പോകുന്നു, പ്രത്യേകിച്ച് രാത്രിയില്‍, കടുത്ത ദാഹം, ക്ഷീണം, ശരീരഭാരം കുറയ്ക്കല്‍, ജനനേന്ദ്രിയത്തിലെ ചൊറിച്ചില്‍, സാവധാനത്തിലുള്ള മുറിവ് ഉണക്കല്‍, മങ്ങിയ കാഴ്ച, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്.

പലപ്പോഴും ഗര്‍ഭം ധരിക്കുന്ന സ്ത്രീകളുടെ മൂത്രത്തിന് ദുര്‍ഗന്ധം ഉണ്ടാവുന്നുണ്ട്. കാരണം ശരീരത്തില്‍ വരുന്ന ഹോര്‍മോണ്‍ മാറ്റം പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നുണ്ട്. എന്നാല്‍ മൂത്രാശയ അണുബാധയുള്ളവര്‍ക്ക് ഇത്തരം അവസ്ഥകള്‍ വളരെയധികം കൂടുതലായി അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

എന്തൊക്കെയാണ് പരിഹാരം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ് പ്രധാനം. ഇതിന് കാരണമാകുന്ന ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക, പ്രത്യേകിച്ച് ശതാവരി പോലുള്ളവ. ഇത് കൂടാതെ ജലാംശം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. വൃക്ക, മൂത്രനാളി എന്നിവയുടെ ആരോഗ്യത്തെ സഹായിക്കാന്‍ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. മൂത്രമൊഴിക്കാന്‍ തോന്നുമ്പോള്‍ ഉടനെ തന്നെ മൂത്രമൊഴിക്കുന്നതിന് ശ്രദ്ധിക്കണം.

മൂത്രത്തിന്റെ ഗന്ധത്തില്‍ മാറ്റം വരുന്നത് പലപ്പോഴും ഒരു മുന്നറിയിപ്പായിരിക്കാം. അത്കൊണ്ട് ഒരു ഡോക്ടറുടെ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം ഏതെങ്കിലും വിട്ടുമാറാത്ത മെഡിക്കല്‍ അവസ്ഥകള്‍ ഉണ്ടെങ്കില്‍ അതിനെ കൃത്യമായി പ്രതിരോധിക്കാന്‍ വഴികള്‍ തേടുക. ഇത് കൂടാതെ ആരോഗ്യകരമായ ജീവിതശൈലിയും ശീലിക്കുക.

Related posts