Nammude Arogyam
General

തൈറോയിഡ് ? കഴുത്ത് എങ്ങനെ സ്വയം പരിശോധിക്കാം !

1- ഒരു കണ്ണാടി എടുക്കുക. എന്നിട്ട് കഴുത്തിന്റെ താഴെ ഭാഗം കണ്ണാടിയിൽ കേന്ദ്രീകരിക്കുക.

( collar bones ന്റെ മുകളിലും larynx ന്റെ താഴെയും ). അവിടെയാണ് തൈറോയ്ഡ് ഗ്ലാൻഡ് സ്ഥിതി ചെയ്യുന്നത്.

2-കഴുത്ത് കണ്ണാടിയിൽ കേന്ദ്രീകരിക്കുമ്പോൾ തല അല്പം പുറകോട്ട് പിടിക്കുക.

3-കുറച്ച് വെള്ളം കുടിച്ച് അത് വിഴുങ്ങുക.

4-വെള്ളം വിഴുങ്ങുമ്പോൾ കഴുത്തിന്റെ ഭാഗം ശ്രദ്ധിക്കുക, അപ്പോൾ മുഴ പോലെ എന്തെങ്കിലും ഉണ്ടോ എന്ന് വീക്ഷിക്കുക.

(* note:തൈറോയ്ഡ് ഗ്ലാന്റുമായി adam’s appile നെ confuse ചെയ്യരുത്.തൈറോയ്ഡ് ഗ്ലാൻഡ് കഴുത്തിന്റെ താഴ്ഭാഗത്താണ് )

5- ഈ പ്രക്രിയ ആവർത്തിക്കുക.

എന്തെങ്കിലും മുഴ ഉള്ളത് പോലെ ശ്രദ്ധയിൽ പെട്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക.

self neck check

Related posts