Nammude Arogyam
Health & WellnessHealthy Foods

ഒന്നിച്ച് കഴിച്ചാൽ പണി തരുന്ന ചില പഴങ്ങൾ

ചില ഭക്ഷണങ്ങള്‍ ഒന്നിച്ചു കഴിക്കുന്നത് ഉദരസംബന്ധമായ പല പ്രശ്‌നങ്ങളും ഉണ്ടാകാൻ ഇടയാക്കുന്നു. അതുപോലെ തന്നെ ചില പഴങ്ങള്‍ ഒന്നിച്ചു കഴിക്കുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന അറിവ് ഒരുപക്ഷേ നിങ്ങള്‍ക്ക് പുതിയതാകും. പക്ഷെ ഇത് സത്യമാണ് ചില പഴങ്ങള്‍ ഒരേസമയം കഴിക്കുന്നത് ശരീരത്തിനു കേടാണ്. ഉദര പ്രശ്‌നങ്ങള്‍, ദഹനക്കേട് എന്നിവയ്ക്ക് ഇത് വഴിവയ്ക്കും. വിവിധതരം പഴങ്ങളും പച്ചക്കറികളും മിക്‌സ് ചെയ്ത് കഴിക്കുന്നതും ആരോഗ്യകരമല്ല. ഒരിക്കലും ഒന്നിച്ച് കഴിക്കാന്‍ പാടില്ലാത്ത ചില കൂട്ടുകള്‍ ഇതാ. പഴങ്ങള്‍ കഴിക്കുന്നതിനുമുമ്പ്, ഒരുമിച്ച് കഴിച്ചാല്‍ അപകടം വരുന്ന ഈ ഫ്രൂട്ട് കോമ്പിനേഷനുകള്‍ ശ്രദ്ധിക്കുക.

1.പച്ചക്കറികളും പഴങ്ങളും

മിക്ക സാലഡുകളിലും ധാരാളം പഴങ്ങളും പച്ചക്കറികളും അടങ്ങിയിട്ടുണ്ട്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഇവ ഒന്നിച്ചു കഴിക്കുന്നത് ദഹനവ്യവസ്ഥയ്ക്ക് നല്ലതല്ല. പഴങ്ങളും പച്ചക്കറികളും വ്യത്യസ്തമായി ആഗിരണം ചെയ്യപ്പെടുന്നു. പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തില്‍, കുടലില്‍ എത്തുന്നതുവരെ അവ ഭാഗികമായി ആഗിരണം ചെയ്യുന്നു. ഉദാഹരണത്തിന്, കാരറ്റും ഓറഞ്ചും ഒരുമിച്ച് കഴിക്കുന്നത് നല്ലതല്ല, കാരണം ഈ കോമ്പിനേഷന്‍ അമിത പിത്തരസം ഉത്പാദിപ്പിക്കുകയും നെഞ്ചെരിച്ചിലിന് കാരണമാവുകയും ചെയ്യുന്നു.

2.മധുരമുള്ള പഴങ്ങളും ആസിഡിക് പഴങ്ങളും

സ്‌ട്രോബെറി, മുന്തിരി തുടങ്ങിയ അസിഡിറ്റി ഉള്ള പഴങ്ങളോ പീച്ച്, ആപ്പിള്‍, മാതളനാരങ്ങ തുടങ്ങിയ സബ് ആസിഡിക് പഴങ്ങളോ ഒറ്റയ്ക്കു വേണം കഴിക്കാന്‍. ഇത്തരം പഴങ്ങള്‍ വാഴപ്പഴം പോലുള്ള മധുരമുള്ള പഴങ്ങളുമായി കലര്‍ത്തുന്നത് ദഹനത്തെ തടസ്സപ്പെടുത്തും. ഇവ ഒരുമിച്ച് കഴിക്കുന്നത് തലവേദന, ഓക്കാനം, അസിഡോസിസ് എന്നിവയ്ക്കും കാരണമാകുന്നു

3.ഉയര്‍ന്ന പ്രോട്ടീന്‍ പഴങ്ങളും അന്നജമുള്ള പഴങ്ങളും

അന്നജം അടങ്ങിയ വാഴപ്പഴം പോലുള്ള ചില പഴങ്ങളുണ്ട്. എന്നാല്‍ ഉരുളക്കിഴങ്ങ്, വാട്ടര്‍ ചെസ്റ്റ്‌നട്ട് മുതലായ ധാരാളം പച്ചക്കറികളില്‍ അന്നജം ഉണ്ട്. അന്നജം അടങ്ങിയ ഭക്ഷണസാധനങ്ങളും ചീര, പേര, ബ്രൊക്കോളി തുടങ്ങിയ ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണങ്ങളും ഒന്നിച്ച് കഴിക്കരുത്.

4.തണ്ണിമത്തന്‍

തണ്ണിമത്തന്‍ ഒറ്റയ്ക്ക് മാത്രം കഴിക്കണം. അവ മറ്റേതെങ്കിലും പഴങ്ങളോടൊപ്പം കഴിക്കാതിരിക്കുക. അങ്ങനെ കഴിച്ചാല്‍ ശരീരത്തില്‍ അവ ശരിയായി ആഗിരണം ചെയ്യപ്പെടില്ല. കാരണം തണ്ണിമത്തനില്‍ ഉയര്‍ന്ന ജലാംശം ഉള്ളതിനാല്‍ മറ്റ് പഴങ്ങളുമായി ചേരുമ്പോള്‍ അവ വേഗത്തില്‍ ആഗിരണം ചെയ്യും.

5.കാരറ്റ്-ഓറഞ്ച്

ഇവ ഒന്നിച്ച് കഴിക്കുന്നത് വളരെ അപകടകരമാണ്. ഇങ്ങനെ കഴിക്കുന്നതിലൂടെ നെഞ്ചെരിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഈ രണ്ട് വസ്തുക്കളും ഒന്നിച്ചു ചേരുന്നതിലൂടെ വൃക്കയ്ക്കും പ്രശ്‌നം സൃഷ്ടിക്കുന്നു.

6.പപ്പായ-നാരങ്ങ

ഇവ ഒന്നിച്ചു കഴിക്കുന്നത് വിളര്‍ച്ച, ഹീമോഗ്ലോബിന്‍ അസന്തുലിതാവസ്ഥ എന്നിവയ്ക്ക് കാരണമാകുന്നു. പപ്പായയും നാരങ്ങയും ഒരേസമയം കഴിക്കുന്നത് കുട്ടികള്‍ക്ക് വളരെ അപകടകരമാണ്.

7.ഓറഞ്ച്-പാല്‍

പാലും ഓറഞ്ചും ചേര്‍ന്ന മിശ്രിതം കഴിക്കുന്നത് ദഹനത്തിന് വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇത് പിന്നീട് നിരവധി ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ഓറഞ്ചിലെ ആസിഡ്, അന്നജം ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന എന്‍സൈമുകളെ നശിപ്പിക്കും. ഇവ രണ്ടും ഒന്നിച്ചു കഴിക്കുന്നത് ദഹനക്കേടിന് കാരണമാകുന്നു.

8.പേരയ്ക്ക-വാഴപ്പഴം

പേരയ്ക്കയും വാഴപ്പഴവും ഒന്നിച്ചു കഴിക്കുന്നത് അസിഡോസിസ്, ഓക്കാനം, ഗ്യാസ്, തലവേദന എന്നിവ വര്‍ദ്ധിപ്പിക്കും. അതിനാല്‍ അവ രണ്ടും ഒന്നിച്ച് കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

9.പൈനാപ്പിള്‍-പാല്‍

പൈനാപ്പിളിലെ ബ്രോമെലൈന്‍ എന്ന സംയുക്തം ശരീരത്തില്‍ ഗ്യാസ്, ഓക്കാനം, അണുബാധ, തലവേദന, വയറുവേദന എന്നിവയ്ക്ക് കാരണമാകുന്നു. പൈനാപ്പിളും പാലും ഒരിക്കലും ഒന്നിച്ച് കഴിക്കാതിരിക്കുക.

10.പഴം-പുഡ്ഡിംഗ്

വാഴപ്പഴവും പുഡ്ഡിംഗും ഒന്നിച്ച് കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ വളര്‍ത്താന്‍ കാരണമാകുന്നു. ഇവ ദഹിപ്പിക്കാന്‍ പ്രയാസമാണ്, മാത്രമല്ല ശരീരത്തിലെ വിഷവസ്തുക്കളുടെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും. അതിനാല്‍, കുട്ടികള്‍ക്ക് ഇത് കൊടുക്കുമ്പോള്‍ ശ്രദ്ധിക്കുക.

പോഷക ഗുണങ്ങളുള്ള ഭക്ഷണങ്ങൾ നമ്മുടെ ആരോഗ്യത്തിന് നല്ലതാണ്. പക്ഷെ ചില സന്ദർഭങ്ങളിൽ ചില ഭക്ഷണങ്ങൾ നമുക്ക് വിനയായിത്തീരുകയും ചെയ്യും. അതിനാൽ എപ്പോഴും വളരെ ശ്രദ്ധാപൂർവ്വം വേണം ഓരോ ഭക്ഷണവും നമ്മുടെ തീൻമേശയിൽ ഉൾപ്പെടുത്താൻ.

Related posts