കാലില്‍ ആണികയറിയാല്‍, അല്ലെങ്കില്‍ എന്തെങ്കിലും ജീവി കടിച്ചാല്‍, മുറിവ് സംഭവിച്ചാലെല്ലാം എടുക്കുന്ന ഇഞ്ചക്ഷനാണ് ടി ടി. പോയ്‌സണ്‍ വരാതിരിക്കുവാനായിട്ടാണ് ടി ടി എടുക്കുന്നത് എന്നു മാത്രമാണ് പലരുടെയും ധാരണ. പലര്‍ക്കും. ടി ടിയുടെ പൂര്‍ണ്ണരൂപം എന്താണെന്നു പോലും അറിയുകയും ഇല്ല എന്നതാണ് സത്യാവസ്ഥ.
ടെറ്റനസ് നമ്മളുടെ ശരീരത്തില്‍ കയറിയാല്‍ ഏകദേശം 10 ദിവസമെങ്കിലും എടുക്കും ഇതിന്റെ ലക്ഷണങ്ങള്‍ കാണിക്കുവാന്‍. ചിലപ്പോള്‍ മൂന്ന് മുതല്‍ 21 ദിവസത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ആകാം. പൊതുവില്‍ ഇന്നേവരെ കൂടുതലും കണ്ടുവന്നിട്ടുള്ളത് ജെനെറലൈസ്ഡ് ടെറ്റനസ് ആണ്. ഈ അസുഖം വന്നു കഴിഞ്ഞാല്‍ ഇതിന്റെ ലക്ഷണങ്ങള്‍ ആദ്യം പ്രകടമാവുക താടിയെല്ലിലായിരിക്കും. പിന്നീട് ശരീരമാസകലം ഇത് വ്യാപിക്കും. ഇതിന്റെ മറ്റു ലക്ഷണങ്ങള്‍ എന്താണെന്ന് നോക്കാം.
ടെറ്റനസ് നമ്മളുടെ ശരീരത്തില്‍ കയറിയാല്‍ ഏകദേശം 10 ദിവസമെങ്കിലും എടുക്കും ഇതിന്റെ ലക്ഷണങ്ങള്‍ കാണിക്കുവാന്‍. ചിലപ്പോള്‍ മൂന്ന് മുതല്‍ 21 ദിവസത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ആകാം. പൊതുവില്‍ ഇന്നേവരെ കൂടുതലും കണ്ടുവന്നിട്ടുള്ളത് ജെനെറലൈസ്ഡ് ടെറ്റനസ് ആണ്. ഈ അസുഖം വന്നുകഴിഞ്ഞാല്‍ ഇതിന്റെ ലക്ഷണങ്ങള്‍ ആദ്യം പ്രകടമാവുക താടിയെല്ലിലായിരിക്കും. പിന്നീട് ശരീരമാസകലം ഇത് വ്യാപിക്കും. ഇതിന്റെ മറ്റു ലക്ഷണങ്ങള്‍ എന്താണെന്ന് നോക്കാം.
നല്ല വേദനയോടെ പേശികളില്‍ കോച്ചിപ്പിടുത്തവും വലിച്ചിലും അനുഭവപ്പെടുന്നു. പിന്നീട്, അനക്കുവാന്‍ പറ്റാത്ത അവസ്ഥ അനുഭവപ്പെടുന്നത്. അതായത്, വായ തുറന്നാല്‍ അടയ്ക്കുവാന്‍ സാധിക്കുകയില്ല. തുറന്നോണം തന്നെ ഇരിക്കും. ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാകുന്നത്. അതേപോലെ ചുണ്ടുകള്‍ കോടിപോകുന്നത് മറ്റൊരു ലക്ഷണമാണ്. ഇതുകാരണം ചുണ്ടുകളില്‍ കൃത്യമായ ചലനം സാധ്യമാകാതിരിക്കുകയും ചെയ്യും. ചുണ്ടുകള്‍ക്ക് മാത്രമല്ല കഴുത്ത് അനക്കുവാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടാവുകയും വേദന അനുഭവപ്പെടുകയും ചെയ്യും. ശരിയായ രീതിയില്‍ ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും സാധിക്കാത്ത അവസ്ഥയായിരിക്കും ഇതുമൂലം സംഭവിക്കുന്നത്. ഭക്ഷണം ചവച്ചരയ്ക്കുവാന്‍ പോലും ഇവര്‍ക്ക് സാധിക്കുകയില്ല. അതേപോലെ വയറ്റില്‍ വേദനയും വേശികള്‍ വലിഞ്ഞ് മുറുകുന്ന അവസ്ഥ തോന്നുകയും ചെയ്യും.
തുടക്കത്തില്‍ ഈ ലക്ഷണങ്ങളില്‍ നിന്ന് തുടങ്ങി പിന്നീട് കൂടുംതോറും ശരീരത്തില്‍ ഇടയ്ക്കിടയ്ക്ക് വേദന അനുഭവപ്പെടുകയും ഓരോ ഭാഗത്തുണ്ടാകുന്ന കോച്ചലുകള്‍ ദീര്‍ഘനേരത്തേയ്ക്ക് നിലനില്‍ക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് കഴുത്തിലും പുറത്തും, കാലിലും ഉണ്ടാകുന്ന കോച്ചലുകള്‍ ദീര്‍ഘനേരത്തേയ്ക്ക് നിലനില്‍ക്കുന്നത് പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. കഴുത്തില്‍ ബുദ്ധിമുട്ടുണ്ടാകുന്നത് ശ്വാസം കിട്ടാതാകുന്നതിനും കാരണമാകുന്നുണ്ട്.
ഈ അസുഖം കൂടുതല്‍ വ്യാപിക്കും തോറും പ്രരംഭത്തില്‍ കാണിച്ചിരുന്ന ലക്ഷണത്തേക്കാള്‍ കൂടുതല്‍ കാണിക്കുവാന്‍ ആരംഭിക്കും. അതായത്, ശരീരത്തില്‍ അമിതമായി പ്രഷര്‍ കൂടാനും കുറയുവാനും സാധ്യതയുണ്ട്. അതേപോലെ ഹൃദയമിടിപ്പ് ക്രമാതീതമായി കൂടുന്നത്, പെട്ടെന്ന് പനിക്കുന്നത്, വല്ലാണ്ട് വിയര്‍ക്കുന്നതെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.
ജനറലൈസ്ഡ് ടെറ്റനസ് കൂടാതെ ലോക്കലൈസ്ഡ് ടെറ്റനസ്, സിഫാലിക് ടെറ്റനസ് എന്നിവയും കണ്ടുവരുന്നുണ്ട്. ലോക്കലൈസ്ഡ് ടെറ്റനസ് പൊതുവില്‍ കണ്ടുവരുന്നത് നമ്മളുടെ ശരീരത്തില്‍ ഉണ്ടായ മുറിവുകളുടെ ഭാഗത്ത് പേശികള്‍ വലിഞ്ഞ് മുറുകുന്നതായാണ്. ഇത് ജനറലൈസ്ഡ് ടെറ്റനസിന്റെ അത്രയ്ക്കും ഭീകരനല്ല എന്നതാണ് സത്യാവസ്ഥ. പക്ഷേ, ഇതും ജനറലൈസ്ഡ് ടെറ്റനസിന്റെ പോലെ പിന്നീട് ശരീരത്തില്‍ കൂടുവാന്‍ സാധ്യത കൂടുതലാണ്.
സിഫാലിക് ടെറ്റനസ് പൊതുവില്‍ വരുന്നത് തലയ്ക്കു സംഭവിച്ച മുറിവുകളിലൂടെയാണ്. ഇത് വരുന്നതുമൂലം മുഖത്തെ പേശികളെ ക്ഷയിപ്പിക്കുകയും താടി എല്ലിലെ മസിലുകക്ക് കോച്ചലും വലിച്ചിലും സംഭവിക്കുകയും ചെയ്യും. ഇതും ജനറലൈസ്ഡ് ടെറ്റനസ് പോലെ വളരുവാനുള്ള സാധ്യതയും കൂടുതലാണ്.
10 വര്‍ഷത്തിനുള്ളില്‍ ടെറ്റനസിന്റെ ഇഞ്ചക്ഷന്‍ എടുത്തിട്ടില്ലെങ്കില്‍ എന്തായാലും മുറിവ് ഉണ്ടായാല്‍ ഡോക്ടറെ കാണേണ്ടത് അനിവാര്യമാണ്. അതേപോലെ ഇത് എടുത്തിട്ടുണ്ടോ എന്ന് ഉറപ്പില്ലാത്ത അവസ്ഥയിലും ഒരു ഡോക്ടറെ കാണേണ്ടത് അനിവാര്യമാണ്. നല്ല ആഴത്തില്‍ മുറിവ് സംഭവിക്കുമ്പോള്‍, അതേ പോലെ, മൂഗങ്ങള്‍ മാന്തിയാല്‍, ഏതെങ്കിലും അറിയാത്ത സാധനം കൊണ്ട് പോറിയാലെല്ലാം ഡോക്ടറെ കാണേണ്ടത് അനിവാര്യമാണ്. അതേപോലെ, മുറിവ് കൃത്യമായി വൃത്തിയാകാതിരുന്നാലും വാക്‌സിന്‍ എടുക്കേണ്ടത് അനിവാര്യമാണ്.