Nammude Arogyam
Maternity

ഗർഭിണിയുടെ വയറിന്റെ വലിപ്പമാണോ കുഞ്ഞിന്റെ വളര്‍ച്ച നിർണ്ണയിക്കുന്നത്?

ഗര്‍ഭിണിയാണെന്ന് അറിയുന്ന നിമിഷം മുതല്‍ പല സ്ത്രീകളും അവരുടെ വയറിനെക്കുറിച്ചും വയറിന്റെ വലിപ്പത്തെ കുറിച്ചും ആണ് ചിന്തിക്കുന്നത്. പലപ്പോഴും ഗര്‍ഭാവസ്ഥയില്‍ പല സ്ത്രീകളിലും ഉണ്ടാവുന്ന ആശങ്കയാണ് എപ്പോള്‍ മുതലാണ് വയറ് കാണപ്പെടുന്നത് എന്ന കാര്യം. ആദ്യത്തെ ഗര്‍ഭമാണെങ്കിലും രണ്ടാമത്തെ ഗര്‍ഭമാണെങ്കിലും അമ്മമാര്‍ വളരെ ആകാംഷയോടെ കാത്തിരിക്കുന്നതാണ് വയറ് എപ്പോള്‍ വലുതാവുന്നു എന്നത്. എന്നാല്‍ ഏത് ആഴ്ചയിലാണ് വയറ് കാണപ്പെടുന്നത്, ഓരോ ആഴ്ചയിലും എന്തൊക്കെയാണ് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്നതിനെക്കുറിച്ച് നോക്കാവുന്നതാണ്.

ഗര്‍ഭധാരണം വിജയകരമായി ആരോഗ്യകരമായി മുന്നേറുന്നു എന്നതിന്റെ ലക്ഷണം തന്നെയാണ് എപ്പോഴും വലുതായിക്കൊണ്ടിരിക്കുന്ന വയറ്. ഇരട്ടക്കുട്ടികളാണോ അതോ ഒരു കുട്ടിയാണോ എന്ന കാര്യമെല്ലാം തന്നെ വയറ് നോക്കി മനസ്സിലാക്കാന്‍ സാധിക്കും. വയറിന്റെ വലിപ്പം തുടക്കത്തിലേ കൂടുതലാണെങ്കില്‍ അത് എന്താണ് സൂചിപ്പിക്കുന്നത് എന്ന് അറിയാന്‍ പലര്‍ക്കും ആഗ്രഹം കാണും.

ഗര്‍ഭധാരണം എത്ര ആഴ്ച പിന്നിട്ടു അല്ലെങ്കില്‍ ഏത് ട്രൈമസ്റ്ററില്‍ ആണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് വയറിന്റെ വലുപ്പം കാണപ്പെടുന്നത്. നല്ലൊരു ശതമാനം സ്ത്രീകളിലും അവരുടെ രണ്ടാമത്തെ ട്രൈമസ്റ്ററിലേക്ക് കടക്കുന്ന അവസ്ഥയില്‍ ആണ് വയറ് കാണപ്പെടുന്നത്. മൂന്നാമത്തെ ട്രൈമസ്റ്ററില്‍ വയറ് നല്ലതുപോലെ വികസിക്കുന്നു. എപ്പോഴൊക്കെയാണ് വയറിന്റെ വികാസം മനസ്സിലാവുന്നത് എന്ന് നോക്കാം.

ആര്‍ത്തവ സമയത്ത് ചില സ്ത്രീകളില്‍ വയറ് വലുതായി വീര്‍ത്ത പോലെ അനുഭവപ്പെടുന്നു. ഇത് തന്നെ പലരിലും ഗര്‍ഭസമയത്തും തോന്നാറുണ്ട്. നല്ലതുപോലെ ഇറുകിയ അവസ്ഥയും ഉണ്ടാവുന്നു. ആര്‍ത്തവം തെറ്റി ആദ്യത്തെ സമയം തന്നെ ഇത്തരം മാറ്റങ്ങള്‍ പല സ്ത്രീകളും ശ്രദ്ധിച്ച് തുടങ്ങും. ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കി ഏതാനും ആഴ്ചകള്‍ കഴിഞ്ഞാല്‍ തന്നെ നമുക്ക് വയറ് വീര്‍ത്തതായി കാണപ്പെടുന്നു. ഇത് പക്ഷേ ഗര്‍ഭകാലത്തെ വയറിന്റെ വലിപ്പം പോലെ ആയിരിക്കില്ല എന്നത് മനസ്സിലാക്കണം.

ആദ്യമായി ഗര്‍ഭിണിയാവുന്ന വ്യക്തിയാണെങ്കില്‍ ഗര്‍ഭത്തിന്റെ 16-20 ആഴ്ചകള്‍ക്കുള്ളിലാണ് കാര്യമായ പ്രകടമായ മാറ്റം കാണാന്‍ സാധിക്കുന്നത്. എന്നാല്‍ ആദ്യമായല്ല ഗര്‍ഭിണിയാവുന്നത് എന്നുണ്ടെങ്കില്‍ ഇവരില്‍ ഗര്‍ഭത്തിന്റെ ആദ്യ സമയം മുതല്‍ തന്നെ വയറിന്റെ വലിപ്പം കാണിച്ച് തുടങ്ങുന്നു. കാരണം നേരത്തെ തന്നെ ഗര്‍ഭധാരണം സംഭവിച്ചിട്ടുള്ള വ്യക്തിയായതിനാല്‍ ഗര്‍ഭപാത്രത്തിലേയും അതിന് ചുറ്റുമുള്ള ഭാഗത്തേയും പേശികളില്‍ ഇതിനകം തന്നെ സ്‌ട്രെച്ചിംങ് സംഭവിച്ചിരിക്കാം. അതുകൊണ്ടാണ് ഇത്തരത്തില്‍ വ്യത്യാസം അനുഭവപ്പെടുന്നത്.

ചിലരില്‍ ആദ്യ ഗര്‍ഭധാരണമാണെങ്കിലും ആദ്യ ട്രൈമസ്റ്ററില്‍ തന്നെ വയറിന്റെ വലിപ്പം കൂടുതലായി കാണപ്പെടുന്നു. എന്നാല്‍ ഇതൊരിക്കലും കുഞ്ഞിന്റെ വളര്‍ച്ചയെ അല്ല സൂചിപ്പിക്കുന്നത്. പലപ്പോഴും ഗര്‍ഭകാലത്തുണ്ടാവുന്ന ഗ്യാസ്, മറ്റ് അസ്വസ്ഥതകള്‍, മലബന്ധം എന്നിവയാണ് ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഇതെല്ലാം ഗര്‍ഭാവസ്ഥയുടെ സാധാരണ ലക്ഷണങ്ങളില്‍ പെടുന്നതാണ്. ഇതെല്ലാം ഗര്‍ഭകാലത്ത് ആദ്യത്തെ ട്രൈമസ്റ്ററില്‍ വയറ് കൂടുതല്‍ കാണിക്കുന്നതിന് കാരണമാകാം.

ഗര്‍ഭകാലത്തിന്റെ ആദ്യത്തെ ട്രൈമസ്റ്ററില്‍ തന്നെ വയറ് കാണിച്ച് തുടങ്ങുന്നത് പലപ്പോഴും ഇരട്ടക്കുട്ടികള്‍ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളത് കൊണ്ടാണ്. എന്നാല്‍ ഒരു കുഞ്ഞാണ് ഗര്‍ഭത്തിലുള്ളത് എന്നുണ്ടെങ്കില്‍ ഇവരില്‍ വയറിന്റെ വലിപ്പം താരതമ്യേന കുറവാണ്. ഇത്തരം കാര്യങ്ങള്‍ ആദ്യത്തെ സ്‌കാനിംഗില്‍ തന്നെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇതെല്ലാം വയറിന്റെ വലിപ്പത്തെ ആശ്രയിച്ചിരിക്കുന്നു.

12 ആഴ്ച വരെ നിങ്ങളുടെ വയറിന്റെ സ്ഥിതി സാധാരണ പോലെ തന്നെയായിരിക്കും. ഈ സമയം അതായത് ആദ്യത്തെ ട്രൈമസ്റ്ററില്‍ 12 ആഴ്ചക്ക് ശേഷമാണ് സാധാരണ അവസ്ഥയില്‍ അതായത് സെക്കന്റ് ട്രൈമസ്റ്ററില്‍ വയറ് കാണപ്പെടുന്നത്. ഈ സമയം മുതല്‍ ഗര്‍ഭപാത്രം വികസിക്കുന്നു. കുഞ്ഞിന്റെ ശരീരത്തില്‍ ഓരോ അവയവങ്ങളും വികസിക്കുന്നത് ഈ സമയത്ത് ആയതിനാല്‍ കുഞ്ഞിന്റെ വലിപ്പവും വര്‍ദ്ധിക്കുന്നു. ഇത് ഗര്‍ഭപാത്രത്തിന്റെ വലിപ്പവും വര്‍ദ്ധിപ്പിക്കുന്നു. ഏകദേശം 16 ആഴ്ചക്ക് ശേഷം വയറിന്റെ വലിപ്പം വളരെയധികം പുറത്തേക്ക് കാണപ്പെടുന്നു. പിന്നീടങ്ങോട്ട് മുന്നോട്ട് പോവുന്ന ഓരോ ഘട്ടത്തിലും വയറ് വലുതായിക്കൊണ്ടിരിക്കുന്നു.

വയറ്റിലുള്ള കുഞ്ഞിന്റെ വലിപ്പം വയറിന്റെ വലിപ്പത്തെ കാണിക്കുന്നു. ഇത് കുഞ്ഞിന്റെ വളര്‍ച്ചക്കുറവിനെയല്ല ഒരിക്കലും സൂചിപ്പിക്കുന്നത്. ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന്റെ വലിപ്പം വയറിന്റെ വലിപ്പത്തെ ബാധിക്കുന്നു എന്നതാണ് സത്യം. അത് മാത്രമല്ല ഗര്‍ഭിണികളുടെ ശാരീരിക പ്രത്യേകതകളും ഇത്തരത്തില്‍ വയറിന്റെ വലിപ്പം കാണിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വയറിന്റെ വലിപ്പത്തേയും ബാധിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടല്ല എന്നത് ഡോക്ടറെ കണ്ട് ഉറപ്പ് വരുത്തേണ്ടതാണ്.

Related posts