Nammude Arogyam
Healthy Foods

വെണ്ടയ്ക്കയിലെ എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങൾ

പ്രമേഹരോഗത്തെ നിയന്ത്രിച്ചുനിർത്താനായി പെടാപ്പാട് പെടുന്ന ബഹുഭൂരിപക്ഷം ആളുകളുണ്ട് നമുക്കിടയിൽ. രോഗമുള്ള ആളുകൾ എല്ലായ്പ്പോഴും അവരുടെ ഭക്ഷണശീലത്തിൽ ശ്രദ്ധ നൽകികൊണ്ട് ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്തേണ്ടത് ഏറ്റവും ആവശ്യകമാണ്. മരുന്നുകൾ കഴിച്ചുകൊണ്ടാണ് രോഗത്തെ പലരും രോഗത്തെ നിയന്ത്രിച്ചു നിർത്താൻ ശ്രമിക്കുന്നത്. എന്നാൽ മരുന്നുകളുടെ ഉപയോഗം തീർച്ചയായും നിങ്ങളുടെ ശരീരത്തിൽ മറ്റ് പാർശ്വഫലങ്ങൾക്ക് കാരണമായി മാറിയേക്കാം. അതിനാൽ ഭക്ഷണനിയന്ത്രണവും ജീവിതക്രമങ്ങളിലെ ചിട്ടപ്പെടുത്തലുകളും ഒക്കെ ഏറ്റവും അത്യാവശ്യമാണ്. ഇതിന് സഹായിക്കുന്ന നിരവധി ഭക്ഷണങ്ങൾ പ്രകൃതി തന്നെ നമുക്ക് നൽകിയിട്ടുണ്ട്. അത്തരത്തിലൊന്നാണ് വെണ്ടയ്ക്ക.

വെണ്ടയ്ക്കയുടെ രുചി പോലെ തന്നെ അതിലെ ഗുണങ്ങളും എണ്ണിയാലൊടുങ്ങാത്തതാണ്. ഫോളേറ്റ്, വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ, വിറ്റാമിൻ എ, ഫൈബർ, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ തുടങ്ങി ഒട്ടനവധി പോഷകങ്ങളെല്ലാം വെണ്ടക്കയിൽ നിറഞ്ഞിരിക്കുന്നു. അത്കൊണ്ട് തന്നെ ഈയൊരു പച്ചക്കറി പല രോഗ നിയന്ത്രണങ്ങൾക്കും ഉപയോഗിക്കാം. അവ ഏതൊക്കെയെന്ന് നോക്കാം.

​1.പ്രമേഹനിയന്ത്രണത്തിന് വെണ്ടയ്ക്ക

വെണ്ടയ്ക്കയിൽ ഏറ്റവും കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിതമാക്കി നിലനിർത്താൻ സഹായിക്കുന്നു. പ്രമേഹ നില കുറയ്ക്കാൻ സഹായിക്കുന്ന മൈറിസെറ്റിൻ എന്ന പ്രത്യേക രാസപദാർത്ഥം വെണ്ടക്കയിൽ അടങ്ങിയിരിക്കുന്നു. ഇത് പേശികളിലൂടെ പഞ്ചസാരയുടെ ആഗിരണം കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അതുകൊണ്ടുതന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ കുറയ്ക്കണമെങ്കിൽ വെണ്ടയ്ക്ക നന്നായി കഴിച്ചാൽ മതി.

2.ശരീരഭാരം കുറയ്ക്കുന്നു

വെണ്ടയ്ക്കയിൽ നല്ല അളവിൽ ഫൈബർ അടങ്ങിയിട്ടുണ്ട്, കൂടാതെ ഇവയ്ക്ക് കലോറി കുറവാണ്. അതുകൊണ്ടുതന്നെ ഇവ ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഭക്ഷണമാണ്. ഇത് കൂടുതൽ സമയം അസംതൃപ്തിയുടെ വിചാരങ്ങൾ നൽകും. അതുവഴി കൂടുതൽ ഭക്ഷണം കഴിക്കാനുള്ള തോന്നലുകളും ആസക്തിയും ലഘുഭക്ഷണ ശീലവും ഒക്കെ കുറയ്ക്കാൻ സാധിക്കും.

3.ഹൃദയരോഗങ്ങൾ കുറയ്ക്കുന്നു

ഈയൊരു പച്ചക്കറിയിൽ അടങ്ങിയിരിക്കുന്ന പെക്റ്റിൻ പോഷകങ്ങൾ, ലയിക്കുന്ന നാരുകൾ എന്നിവ കുടലിലെ പിത്തരസത്തിൻ്റെ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്നു. ഇത് ഭക്ഷണങ്ങളിലൂടെ ശരീരത്തിലേക്ക് എത്തുന്ന മോശം കൊളസ്ട്രോളുകളുടെ അളവ് കുറയ്ക്കാൻ സഹായിക്കും. അതുപോലെതന്നെ പോളിഫെനോൾസ് പോലുള്ള സംയുക്തങ്ങൾ ധമനികളിലെ കൊളസ്ട്രോൾ തടസ്സങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. ഇതെല്ലാം ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത ഒരു പരിധിവരെ കുറയ്ക്കുന്നതാണ്.

4.ക്യാൻസർ രോഗ സാധ്യത കുറയ്ക്കുന്നു

ക്യാൻസർ വിരുദ്ധ ഗുണങ്ങളുള്ള ഒരു വിശേഷപ്പെട്ട പച്ചക്കറിയാണ് വെണ്ടയ്ക്ക. ബയോ ടെക്നോളജി ലെറ്റേഴ്സ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, വെണ്ടയ്ക്കയിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന ലെക്റ്റിനുകൾക്ക് സ്തനാർബുദ കോശങ്ങളുടെ വളർച്ച 65% വരെ കുറയ്ക്കാൻ കഴിയുമെന്ന് കണ്ടെത്തി. ദഹനനാളത്തെ എല്ലായ്പ്പോഴും ആരോഗ്യകരമായി നിലനിർത്തുന്നത് വഴി വൻകുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്ന ലയിക്കാത്ത നാരുകളും വെണ്ടയ്ക്കയിൽ നിറഞ്ഞിരിക്കുന്നു. വെണ്ടയ്ക്കയിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റുകൾ മറ്റേതൊരു പച്ചക്കറികളിൽ നിന്നും ലഭിക്കാത്ത അത്രയും വിശേഷപ്പെട്ടതാണെന്നും ന്യൂട്രിഷൻ ജേണലിൽ പ്രസിദ്ധീകരിച്ച മറ്റൊരു ഗവേഷണത്തിൽ പറയുന്നു. ഇത് ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് ശരീരത്തെ സുരക്ഷിതമായി നിലനിർത്തും. ഇത് ശരീരത്തിലെ കാൻസർ കോശങ്ങളുടെ വളർച്ചയെ ഒരുപരിധിവരെ തടഞ്ഞു നിർത്തുന്നു.

​5.ചർമപ്രശ്നങ്ങൾ അകറ്റാൻ

വെണ്ടക്കയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിൻ്റെ പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കിക്കൊണ്ട് എല്ലായ്പ്പോഴും യുവത്വമാർന്ന ചർമ്മസ്ഥിതി നൽകും. ചർമ്മ കോശങ്ങളുടെ വളർച്ചയ്ക്കും കേടുപാടുകൾ നന്നാക്കുന്നതിന് അത്യന്താപേക്ഷിതമായ ഘടകമാണ് വെണ്ടക്കയിൽ നിറഞ്ഞിരിക്കുന്ന കരോട്ടിനോയിഡുകൾ. ഇത് ചർമ്മത്തിൽ ഉണ്ടാവുന്ന മുഴുവൻ കേടുപാടുകളെല്ലാം ഒഴിവാക്കാൻ സഹായിക്കും.

6.ദഹന പ്രശ്നങ്ങൾ കുറയ്ക്കുന്നു

വെണ്ടക്കയിൽ അടങ്ങിയിരിക്കുന്ന ഡയറ്ററി ഫൈബർ ദഹനത്തെ സഹായിക്കുകയും, മെറ്റബോളിസം വർധിപ്പിച്ചുകൊണ്ട് ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വെണ്ടയ്ക്കയിലെ ലയിക്കുന്ന നാരുകൾ പ്രകൃതിദത്തമായ പോഷകമാണ്. ഇത് മലബന്ധം, വയറിളക്കം, ദഹനക്കേട് തുടങ്ങിയവയുടെ പ്രശ്നങ്ങളെ ഒരു പരിധി വരെ അകറ്റി നിർത്താൻ സഹായിക്കും.

7.ഗർഭിണികൾക്ക് ഉത്തമം

ഫോളേറ്റ് എന്നറിയപ്പെടുന്ന വിറ്റാമിൻ ബി 9 അടങ്ങിയിരിക്കുന്നതിനാൽ ഗർഭിണികൾക്ക് കഴിക്കാൻ ഏറ്റവും ഉത്തമമായ പച്ചക്കറിയാണ് വെണ്ടയ്ക്ക. ഗർഭിണികൾ തങ്ങളുടെ ഗർഭകാല നാളുകളിൽ വെണ്ടയ്ക്ക കൂടുതലായി കഴിക്കുന്നത് വഴി അവരുടെ നവജാതശിശുവിലെ ന്യൂറോളജിക്കൽ ജനന വൈകല്യങ്ങളുടെ സാധ്യത കുറയ്ക്കാൻ കഴിയുമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

8.പ്രതിരോധശേഷി ഉയർത്തുന്നു

പ്രതിരോധശേഷി ഉയർന്നതാണെങ്കിൽ മാത്രമേ എതു രോഗങ്ങളുടെയും സാധ്യതകളെ കുറയ്ക്കാൻ കഴിയുകയുള്ളൂ. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ വിറ്റാമിൻ സി അടക്കമുള്ള നിരവധി പോഷകങ്ങൾ വെണ്ടക്കയിൽ അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങളിൽ നിന്നും അണുബാധകളിൽ നിന്നും സംരക്ഷിച്ചു നിർത്താൻ ഇതിലെ പോഷകങ്ങൾക്ക് സാധിക്കും.

ഈ ഗുണങ്ങളെല്ലാം തന്നെ വെണ്ടയ്ക്കയിൽ ഉള്ളതിനാൽ, ദിവസേന ഭക്ഷണശീലത്തിൽ ഈ പച്ചക്കറി ഉൾപ്പെടുത്തി നല്ല നേട്ടങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുക.

Related posts