Nammude Arogyam
General

മമ്മൂക്ക-പ്രായം കൂടുന്തോറും കൂടുതൽ ചെറുപ്പം-ആ രഹസ്യമറിയാം

മമ്മൂക്ക എന്ന മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി, നമ്മള്‍ മലയാളികളുടെ സ്വന്തമായിട്ട് പതിറ്റാണ്ടുകളായി. പ്രായം 69 ആയി, എങ്കിലും ചെറുപ്പമായി കൊണ്ടിരിക്കുകയാണ് നമ്മുടെ മമ്മൂക്ക. ഈയടുത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ ചെയ്ത അദ്ദേഹത്തിൻ്റെ ഒരു ഫോട്ടോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. യുവതാരങ്ങളുടെ ഫോട്ടോകളെല്ലാം മറികടന്ന് ലക്ഷകണക്കിന് ലൈക്കുകളും ഷെയറുകളുമാണ് മമ്മൂട്ടിയുടെ ആ ഫോട്ടോയ്ക്ക് ലഭിച്ചത്. അതിന് കാരണം മറ്റൊന്നുമല്ല, പ്രായം പോലും തോറ്റ് പോകുന്ന അദ്ദേഹത്തിൻ്റെ സൗന്ദര്യം തന്നെയാണ് . 80കളുടെ തുടക്കത്തിലാണ് മമ്മൂട്ടിയുടെ സിനിമാ ജീവിതം ആരംഭിക്കുന്നത്. അന്ന് സൗന്ദര്യം കുറവായിരുന്ന മമ്മൂട്ടി ഇപ്പോഴത്തെ മമ്മൂട്ടി ആയിട്ടുണ്ടെങ്കിൽ അതിന് പ്രധാന കാരണം, അദേഹത്തിൻ്റെ ചിട്ടയായ ജീവിതശൈലി തന്നെയാണ്. എന്തൊക്കെയാണ് നമ്മുടെ പ്രിയതാരത്തിന്റെ ജീവിതശൈലി രഹസ്യമെന്ന് നോക്കാം.

ഡയറ്റ്

പ്രായമാകുന്തോറും നമ്മുടെ ശരീരത്തിലെ കലോറി കുറയ്ക്കണമെന്ന കാര്യം മമ്മൂക്കയ്ക്ക് അറിയാം. അതുകൊണ്ട് തന്നെ തന്റെ ഡയറ്റിനെ കുറിച്ച് കൃത്യമായ ധാരണ മമ്മൂട്ടിയ്ക്കുണ്ട്. ഓട്സ് കഞ്ഞി, പപ്പായയുടെ കഷണങ്ങൾ, മുട്ടയുടെ വെള്ള, തലേ ദിവസം വെള്ളത്തിലിട്ട വെച്ച് തൊലികളഞ്ഞ പത്ത് ബദാം തുടങ്ങിയവയാണ് മമ്മൂട്ടിയുടെ പ്രാതൽ ഭക്ഷണം. മത്സ്യം ഇഷ്ടപെട്ട ആഹാരമായതിനാൽ ഉച്ചയ്ക്ക് ചോറിന് പകരം കഴിക്കുന്ന അരക്കുറ്റി ഓട്സ് പുട്ടിൻ്റെ കൂടെ തേങ്ങ ചേർത്ത മീൻ കറി കഴിക്കും. കൂടാതെ കുരുമുളക് വിതറിയ വെജിറ്റബിൾ സാലഡും കഴിക്കും. നാലു മണിക്ക് കാര്യമായിട്ട് ഒന്നും കഴിക്കില്ല. രാത്രി ഗോതമ്പിൻ്റെയോ, ഓട്സിൻ്റെയോ ദോശ അതും 3 എണ്ണം മാത്രം തേങ്ങാപ്പാൽ ചേർത്ത അധികം മസാലയിടാത്ത നാടൻ ചിക്കൻകറി കൂട്ടി കഴിക്കും. അതിന് ശേഷം ഒരു മഷ്റൂം സൂപ്പ് കൂടി കുടിക്കും. മമ്മുക്ക എവിടെ പോയാലും തന്റെ പാചകക്കാരനേയും ഒപ്പം കൂട്ടും, അതുകൊണ്ട് തന്നെ പുറമേ നിന്ന് കഴിക്കാറില്ല. ജങ്ക്ഫുഡ് രുചിച്ചു നോക്കുക പോലുമില്ല.

വ്യായാമം

വ്യായാമ കാര്യത്തില്‍ എല്ലാ താരങ്ങളും ശ്രദ്ധാലുക്കളായിരിക്കും. എന്നാല്‍ ജീവിതത്തില്‍ ഇത്രയേറെ കൃത്യനിഷ്ഠ പാലിക്കുന്ന മറ്റൊരു താരം ഇല്ലെന്നു തന്നെ പറയാം. ദിവസവും ചുരുങ്ങിയത് അരമണിക്കൂറെങ്കിലും തന്റെ വ്യായാമത്തിനായി ഇദ്ദേഹം നീക്കിവെയ്ക്കും. വ്യായാമം 30 മിനിട്ടാണെങ്കില്‍ അല്‍പസമയം ഓട്ടത്തിനായി മമ്മൂക്ക മാറ്റിവെയ്ക്കും. കൃത്യമായി ഇത്രയും കാര്യങ്ങള്‍ ചെയ്യുന്നതിനാല്‍ തന്റെ ആരോഗ്യകാര്യത്തില്‍ യാതൊരു ടെന്‍ഷനും നമ്മുടെ സൂപ്പര്‍ താരത്തിന് ഉണ്ടായിട്ടില്ല.

ടെന്‍ഷന്‍ഫ്രീ ജീവിതം

ടെൻഷൻ ഒരാളെ മാനസികമായും ശാരീരികമായും ബാധിക്കുമെന്നാണ് വിവിധ പഠനങ്ങളിൽ പറയുന്നത്. യാതൊരു വിധ ടെന്‍ഷനുകളും പേറിക്കൊണ്ടു നടക്കുന്ന സ്വഭാവം മമ്മൂട്ടിക്കില്ല. ജോലിയിലെ പ്രശ്‌നങ്ങളാണെങ്കില്‍ അത് ജോലിസ്ഥലത്തു തന്നെ തീര്‍ക്കുക എന്ന സ്വഭാവമാണ് ഇദ്ദേഹത്തിന്റെ. ഒരിക്കലും ഇത്തരം കാര്യങ്ങള്‍ വീട്ടിലേക്കോ മറ്റു കുടുംബ കാര്യങ്ങളിലേക്കോ വലിച്ചിഴക്കുകയില്ല. അതുകൊണ്ട് തന്നെ ടെൻഷൻ അദ്ദേഹത്തെ ബാധിക്കാറില്ല. ശരീരത്തെക്കാള്‍ പ്രാധാന്യം മനസ്സിനാണ് നല്‍കേണ്ടത്, നല്ല ജീവിത സാഹചര്യവും നന്‍മയുള്ള മനസ്സുമാണ് ആദ്യം വേണ്ടതെന്നാണ് മമ്മൂക്ക പറയുന്നത്.

ഇഷ്ടവിനോദം

തന്റെ ആരോഗ്യത്തിനും മനസ്സിനും സുഖം നുല്‍കുന്ന ഒന്നാണ് സംഗീതവും ടിവിയും. എത്ര സമയം വേണമെങ്കിലും ടി വി കാണാനും പാട്ടു കേള്‍ക്കാനും വേണ്ടി ഇദ്ദേഹം ചിലവിടും. ഇത്തരത്തിലുള്ള വിനോദങ്ങള്‍ തന്റെ മനസ്സിനെ മാത്രമല്ല ശരീരത്തേയും ചെറുപ്പമാക്കുന്നെന്നാണ് നമ്മുടെ പ്രിയ താരത്തിന്റെ അഭിപ്രായം.

നമ്മുടെ പ്രിയതാരത്തിന്റെ ജീവിതശൈലി കൊണ്ട് മാത്രമാണ് 69 എന്ന അദ്ദേഹത്തിൻ്റെ പ്രായം കേവലം രണ്ട് സംഖ്യകള്‍ മാത്രമായത്.

Related posts