മൗത്ത് അള്‍സള്‍ അഥവാ വായ്പ്പുണ്ണ് പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്‌നമാണ്. വായിലുണ്ടാകുന്ന ഏറെ വേദനിപ്പിയ്ക്കുന്ന പുണ്ണുകളാണിവ. ഇതിന് കാരണങ്ങള്‍ പലതുണ്ട്. വൈറ്റമിന്‍ ബി12 കുറവ് പൊതുവേ ഇതിന് കാരണമായി വരാറുണ്ട്. ഇതു പോലെ പാരമ്പര്യമായും ഈ പ്രശ്‌നം വരാം. വായില്‍ മുറിവുകളോ മറ്റോ ഉണ്ടെങ്കിലും ഈ പ്രശ്‌നം നേരിടേണ്ടി വന്നേക്കാം. ഹോർമോൺ മാറ്റങ്ങൾ ചില സന്ദർഭങ്ങളിൽ വായ്പുണ്ണ് ഉണ്ടാകുവാൻ കാരണമാകും. ചില സമയങ്ങളിൽ, ചില ആരോഗ്യ പ്രശ്നങ്ങളും വായ്പുണ്ണ് വരുന്നതിലേക്ക് നയിച്ചേക്കാം. ഉദാഹരണത്തിന്, വൈറൽ അണുബാധകൾ അല്ലെങ്കിൽ സീലിയാക് രോഗം പോലുള്ളവ, ഒരു വ്യക്തിയുടെ ദഹനവ്യവസ്ഥ ഗ്ലൂറ്റനെതിരെ പ്രതികരിക്കുന്ന ഒരു അവസ്ഥയാണ് ഈ രോഗം. എല്ലാറ്റിനുമുപരിയായി, മസാലയും എണ്ണമയമുള്ള ഭക്ഷണവും കഴിച്ചാൽ പതിവായി വായ്പുണ്ണ് വരാം. മൗത്ത് അള്‍സര്‍ പരിഹാരമായി ചെയ്യാവുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
1.ഗ്രാമ്പൂ
വായയിൽ ഉണ്ടാകുന്ന പഴുപ്പിന് ഒരു ലളിതമായ വീട്ടുവൈദ്യമാണ് ഗ്രാമ്പൂ. ബാക്ടീരിയകളെ ഇല്ലാതാക്കാൻ ഫലപ്രദമെന്ന് അറിയപ്പെടുന്ന ഇവ വയറ്റിലെ അൾസർ കുറയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. ഒരു ഗ്രാമ്പൂ കൈയിൽ സൂക്ഷിക്കുക മാത്രമാണ് ഇതിനായി ചെയ്യേണ്ടത്. ഗ്രാമ്പൂ വായിലിട്ട് വെറുതെ ചവച്ചരച്ചാൽ മാത്രം മതി, വ്യത്യാസം കാണുവാൻ സാധിക്കും.
2.വെളുത്തുള്ളി
വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള അല്ലിസിൻ ധാരാളം അപകടകരമായ സൂക്ഷ്മാണുക്കൾക്കെതിരെ ഫലപ്രദമായി പ്രവർത്തിക്കും. ഒരു വെളുത്തുള്ളി അല്ലി എടുത്ത് പകുതിയായി മുറിച്ച് പഴുപ്പുള്ള ഭാഗത്ത് സൗമ്യമായി തടവുക. ഒരു മണിക്കൂർ കാത്തിരുന്ന ശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. വേദന കുറയുന്നതുവരെ ഇത് പ്രയോഗിക്കുന്നത് തുടരുക.
നെയ്യ് വീക്കം കുറയ്ക്കുകയും അതുവഴി വായ്പുണ്ണിനെതിരെ വളരെയധികം ഗുണം ചെയ്യുന്ന പരിഹാരമാവുകയും ചെയ്യുന്നു.
3.നെയ്യ്
വിരലിൽ അൽപം ശുദ്ധമായ നെയ്യ് എടുത്ത് പഴുപ്പുള്ള ഭാഗത്ത് പുരട്ടുക. ഇത് കുറച്ച് നേരം വച്ചതിനു ശേഷം വെറും വെള്ളത്തിൽ വായ കഴുകുക. ദിവസത്തിൽ ഒരിക്കലെങ്കിലും ഇത് ചെയ്യുക.
4.ഉപ്പ്
ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ അല്പം ഉപ്പ് ചേർത്ത് വായിലേക്ക് ഒഴിച്ച്, വായുടെ ഓരോ കോണിലും എത്തുന്ന വിധത്തിൽ കുൽക്കുഴിയുക. രണ്ട് മിനിറ്റ് നേരം ഇങ്ങനെ ചെയ്യുന്നത് തുടരുക. തുടർന്ന് വെറും വെള്ളത്തിൽ വായ കഴുകുക. ഒരു ദിവസം കഴിയുന്നത്ര തവണ ഇത് ചെയ്യുക. വായ്പുണ്ണിന് കാരണമാകുന്ന അണുക്കൾക്കും ബാക്ടീരിയകൾക്കുമെതിരെ ഉപ്പുവെള്ളം വളരെ ഫലപ്രദമാണ്.. വായ്പുണ്ണിനെതിരെ പരീക്ഷിച്ച് വിജയിച്ച ഫലപ്രദമായ ഒരു പ്രകൃതിദത്ത പരിഹാരമാണിത്.
5.തേൻ
തേനിന് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. കൂടാതെ ഇത് ഒരു നല്ല പ്രകൃതിദത്ത വേദന സംഹരി മരുന്നും ആണ്. അതിനാൽ, വായയിൽ പഴുപ്പും പുണ്ണും ഉണ്ടാകുമ്പോൾ, അല്പം പഞ്ഞി എടുത്ത് അതിൽ തേൻ ഒഴിച്ച്, ഇത് പഴുപ്പുള്ള ഭാഗത്ത് പുരട്ടുക. വീക്കം കുറയുന്നുവെന്നും വേദന കുറയുന്നുവെന്നും തോന്നുന്നതുവരെ ഇത് എല്ലാ ദിവസവും ചെയ്യുക.
ഈ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചിട്ടും അസ്സഹനീയമാണെങ്കിൽ ഒരു ഡോക്ടറുടെ ഉപദേശം തേടുന്നതാണ് നല്ലത്.