മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ആരോഗ്യ രീതിയും ഭക്ഷണ രീതിയും എല്ലാമാണ് പലപ്പോഴും നമ്മുടെ ഉറക്കം കെടുത്തുന്ന പല രോഗങ്ങള്‍ക്കും കാരണമാകുന്നത്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്നുള്ളതാണ് പലരേയും പ്രതിസന്ധിയില്‍ ആക്കുന്നത്. പ്രമേഹം ഇത്തരത്തില്‍ ജീവിത ശൈലിയുടെ ഭാഗമായി വരുന്ന ഒന്നാണ്. എന്നാല്‍ ഇതില്‍ ടൈപ്പ് 2 പ്രമേഹം പ്രായഭേദമന്യേ വരുന്ന ഒന്നാണ്.
ഇതിനെക്കുറിച്ച് അറിവില്ലാത്തതും ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാത്തതും എല്ലാം പലപ്പോഴും നിങ്ങളുടെ ഉറക്കം കെടുത്തുന്നവയാണ്. എന്നാല്‍ രോഗത്തെക്കുറിച്ച് ആദ്യം അറിഞ്ഞിരിക്കേണ്ടതും ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്കും ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ തന്നെ ഏത് രോഗമാണ് എന്ത് ലക്ഷണമാണ് എന്ന് ഉറപ്പാക്കാന്‍ സാധിക്കുന്നുണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ ടൈപ്പ് ടു പ്രമേഹത്തില്‍ ശ്രദ്ധിക്കേണ്ടത് എന്നും എങ്ങനെ ആരോഗ്യകരമായി ജീവിക്കാം എന്നും നമുക്ക് നോക്കാവുന്നതാണ്.
അമിത ദാഹം
ടൈപ്പ് 2 ഡയബറ്റിസ് നിങ്ങളില്‍ പിടിമുറുക്കിയിട്ടുണ്ട് എന്നുണ്ടെങ്കില്‍ അമിത ദാഹം പലപ്പോഴും നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ട്. എന്നാല്‍ ഇത് കൊണ്ട് മാത്രം പ്രമേഹം ഉണ്ട് എന്ന് പറയാന്‍ സാധിക്കുകയില്ല. ദാഹം കൂടുന്നതോടൊപ്പം തന്നെ ഇടക്കിടെയുള്ള മൂത്രശങ്കയും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതിനൊടൊപ്പം അമിതമായി വിശപ്പ്,തൊണ്ട് വരണ്ടതാവുക, അമിതമായി ഭാരം കൂടുക എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്.
ഇടക്കിടെ തലവേദന
തലവേദന പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. ഇത് അമിതമാവുമ്പോള്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുമ്പോള്‍ പലരിലും അമിതമായി അതികഠിനമായ രീതിയില്‍ തലവേദനക്കുള്ള സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കാഴ്ച മങ്ങല്‍, തലചുറ്റുന്നതു പോലെ അനുഭവപ്പെടല്‍ എന്നിവയുണ്ടാവാനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
മുറിവിലെ അണുബാധ
മുറിവിലെ അണുബാധ പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. എന്നാല്‍ ഇത് മാറാതെ കുറേ ദിവസം നില്‍ക്കുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ടൈപ്പ് 2 പ്രമേഹം ഉള്ളവരില്‍ പലപ്പോഴും മുറിവുണങ്ങുന്നതിന് കാലതാമസം എടുക്കുന്നുണ്ട്. മാത്രമല്ല മൂത്രനാളത്തിലെ ത്വക്കിന് ചൊറിച്ചിലും മറ്റും തോന്നുന്നതും ഇതിന്റെ ലക്ഷണം തന്നെയാണ്.
ലൈംഗിക സംബന്ധമായ പ്രശ്‌നങ്ങള്‍
ടൈപ്പ് 2 പ്രമേഹം ലൈംഗിക പ്രശ്നങ്ങള്‍ക്കും വഴി തെളിക്കാറുണ്ട്. ലൈംഗിക അവയവങ്ങളിലെ രക്ത ധമനികളെയും നാഡികളെയും നശിപ്പിക്കാന്‍ പ്രമേഹത്തിന് കഴിയുന്നതിനാല്‍ സംവേദന ശേഷി കുറഞ്ഞു വരികയും രതിമൂര്‍ച്ഛയിലേക്ക് എത്താന്‍ വിഷമമുണ്ടാകുകയും ചെയ്യും. സ്ത്രീകളില്‍ യോനി വരള്‍ച്ചക്കും പുരുഷന്‍മാരില്‍ വന്ധ്യതയ്ക്കും ഇത് കാരണമാകാം. പ്രമേഹമുള്ള 35 മുതല്‍ 70 ശതമാനം വരെയുള്ള പുരുഷന്‍മാരെയും വന്ധ്യത ബാധിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. സ്ത്രീകളില്‍ മൂന്നിലൊന്ന് പേര്‍ക്കും ലൈംഗിക പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്.
പ്രമേഹ സാധ്യത ആര്‍ക്കൊക്കെ?
സ്പെയിന്‍ വാസികള്‍ , അമേരിക്കക്കാര്‍ , ഏഷ്യക്കാര്‍ , ആഫ്രിക്കന്‍ അമേരിക്കന്‍സ് എന്നിവര്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത ശരാശരിക്കും മുകളിലാണ്. കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും പ്രമേഹം ഉണ്ടെന്നുള്ള ചരിത്രം ഉണ്ടെങ്കിലും പ്രമേഹം വരാനുള്ള സാധ്യത കൂടുതലായിരിക്കും എന്നാല്‍ ടൈപ്പ് ടു ഡയബറ്റിസ് ചെറുപ്പക്കാരിലാണ് ഏറ്റവും കൂടുതല്‍ കണ്ട് വരുന്നത്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.
ടൈപ്പ് 2 പ്രമേഹം കണ്ടെത്താം
എങ്ങനെ ടൈപ്പ് 2 പ്രമേഹം കണ്ടെത്താം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. ഹീമോഗ്ലോബിന്‍ എ1സി ടെസ്റ്റിലൂടെ രക്തത്തിലെ ഗ്ലൈക്കോസിലേറ്റഡ് ഹീമോഗ്ലോബിന്റെ അളവ് കണ്ടെത്താന്‍ കഴിയും. 2 മുതല്‍ 3 മാസം വരെയുള്ള കാലയളവിലെ രക്തത്തിലെ ശരാശരി ഗ്ലൂക്കോസിന്റെ അളവ് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇത് കൂടാതെ ഹീമോഗ്ലോബിന്‍ എ1സിയുടെ അളവ് 6.5 ശതമാനത്തിന് മുകളില്‍ ആണെങ്കില്‍ പ്രമേഹമുള്ളതായാണ് കണക്കാക്കേണ്ടത്. വെറും വയറ്റില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കുന്നതാണ് മറ്റൊരു ടെസ്റ്റ്. ആഹാരം കഴിക്കാതെയുള്ള രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് 126 ന് മുകളിലാണെങ്കില്‍ പ്രമേഹത്തിന്റെ സാന്നിദ്ധ്യം ഉറപ്പിക്കാം. പ്രമേഹമുള്ളവരില്‍ ഗ്ലൂക്കോസിന്റെ അളവ് 200 ന് മുകളില്‍ വരെ വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ സംശയം തോന്നിയാല്‍ വെച്ച് താമസിപ്പിക്കാതെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.
ശ്രദ്ധിക്കേണ്ടത്
നിങ്ങളില്‍ ടൈപ്പ് 2 പ്രമേഹമുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടത് ഭക്ഷണ ക്രമം തന്നെയാണ.് ഇത് കൂടാതെ ആഹാരത്തില്‍ മാറ്റങ്ങള്‍ വരുത്തുക. കലോറി കുറവുള്ളതും കാര്‍ബോഹൈഡ്രേറ്റ് ഉള്‍പ്പെടുത്തുന്നതിനും ശ്രദ്ധിക്കുക. കൊഴുപ്പിന്റേയും പ്രോട്ടീന്റേയും ഉപയോഗം ശ്രദ്ധിക്കേണ്ടതാണ്.വ്യായാമം സ്ഥിരമാക്കുന്നതിന് ശ്രദ്ധിക്കണം. ഇത് രക്തസമ്മര്‍ദ്ദം കുറക്കുന്നതിനും മറ്റ് രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. മരുന്ന് കഴിക്കുകയാണ് മറ്റൊന്ന്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നുകള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. ഇത് രോഗത്തെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്.