Nammude Arogyam
Covid-19

ഒക്സ്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് -19 വാക്സിൻ പരാജയം ഇനി പ്രതീക്ഷ അമേരിക്കൻ വാക്‌സിൻ

ഈ വർഷം സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ ലഭിക്കുമെന്ന ഇംഗ്ലണ്ടിന്റെ പ്രതീക്ഷക്കു തിരിച്ചടി. ഒക്സ്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് -19 വാക്സിനായ ChAdOx1 nCoV-19 വാക്സിന്റെ പ്രതിരോധ കുത്തിവെപ്പ് പരീക്ഷണം പരാജയപെട്ടു. കോവിഡ് പ്രതീരോധത്തിനു മുൻനിരയിൽ ഏത്തേണ്ട ഒന്നാണ് രോഗത്തിന് എതിരെയുള്ള പ്രതിരോധ കുത്തിവെപ്പ്. എന്നാൽ മൃഗ പരീക്ഷണങ്ങളിൽ നിന്നുള്ള വിശദമായ ഫലങ്ങൾ കാണിക്കുന്നത് ChAdOx1 nCoV-19 വാക്സിൻ റിസസ് മക്കാക് കുരങ്ങുകളിൽ വൈറസ് ബാധ തടയുന്നില്ല എന്നാണ്. മാത്രമല്ല മൃഗങ്ങൾക്കും മനുഷ്യരിലും അണുബാധ പടരുന്നതും ഈ വാക്സിൻ കൊണ്ട് തടയാനാകുന്നില്ല എന്നും കണ്ടെത്തി. എന്നിരുന്നാലും, രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ വാക്സിൻ സഹായിക്കുമെന്നാണ് ഫലങ്ങൾ വ്യക്തമാക്കുന്നത്. അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ റോക്കി മൗണ്ടൻ ലബോറട്ടറിയിൽ നടന്ന പഠനത്തിന്റെ കണ്ടെത്തലുകൾ മുൻ ഹാർവാർഡ് മെഡിക്കൽ സ്‌കൂൾ പ്രൊഫസർ ഡോ. വില്യം ഹസെൽറ്റിനാണ് വെളിപ്പെടുത്തിയത്. ഫോർബ്സ് മാസികയിലെ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് ഡോ. ഹസെൽറ്റിൻ ഇപ്രകാരം വെളിപ്പെടുത്തിയത്.

ഇപ്പോഴും മനുഷ്യരിൽ ഓക്സ്ഫോർഡ് വാക്സിൻ പരീക്ഷണങ്ങൾ തുടരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം നിലനിൽക്കുകയാണ്. ഒക്സ്സ്ഫോർഡ് വാക്സിൻ ഉപയോഗിച്ച് ചികിത്സിച്ച കുരങ്ങുകളുടെ മൂക്കിലെ സ്രവങ്ങളിൽ നിന്ന് വൈറസിന്റെ ജീനോമിക് ആർഎൻഎ കണ്ടെത്തി. പ്രതിരോധമില്ലാത്ത കുരങ്ങുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വാക്സിനേഷൻ ചെയ്ത കുരങ്ങുകളിൽ കണ്ടെത്തിയ വൈറൽ ആർഎൻഎയുടെ അളവിൽ വ്യത്യാസമുണ്ടായില്ല എന്നും ഡോക്ർ ഹസെൽറ്റിൻ വ്യക്തമാക്കുന്നു. പരീക്ഷണങ്ങൾക്കായി, ആറ് റിസസ് മക്കക് കുരങ്ങുകൾക്ക് ChAdOx1 nCoV-19 വാക്സിൻ നൽകി, 28 ദിവസത്തിനുശേഷം അവ SARS-CoV-2 വൈറസിന് വിധേയമാക്കി. താരതമ്യം ചെയ്യുവാനായി വാക്‌സിൻ നൽകാത്ത മൂന്ന് കുരങ്ങുകളെയും ഗവേഷകർ നിരീക്ഷിച്ചു. പ്രതിരോധ കുത്തിവയ്പ് നൽകിയ എല്ലാ മൃഗങ്ങളുടെയും ശ്വാസകോശത്തിൽ SARS-CoV-19 ഉണ്ടെന്ന് ഗവേഷകർ നിരീക്ഷിച്ചു, എന്നാൽ അവയുടെ ശരീരത്തിൽ വൈറസിനെതിരായ ആന്റിബോഡിയും ഉണ്ടായിരുന്നു. വാക്‌സിൻ നൽകിയതും നൽകാത്തതുമായ എല്ലാ കുരങ്ങുകളിലും വൈറസ് ഒരുപോലെ പടർന്നു പിടിക്കുന്നതായാണ് ഗവേഷകർ കണ്ടെത്തിയത്. നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റിയിലെ മോളിക്യുലർ വൈറോളജി പ്രൊഫസർ ജോനാഥൻ ബോൾ പറയുന്നതനുസരിച്ച്, പ്രതിരോധ കുത്തിവയ്പ് എടുക്കാത്തതും എടുത്തതുമായ എല്ലാ മൃഗങ്ങളുടെ മൂക്കുകളിലുള്ള വൈറൽ ലോഡുകൾ വളരെ സമാനമാണ്, ഇത് മനുഷ്യരിലും സംഭവിക്കുകയാണെങ്കിൽ, വാക്സിൻ വൈറസ് പടരുന്നത് തടയുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ChAdOx1 വാക്സിൻ ഉപയോഗിച്ചുകൊണ്ട് നടന്നുകൊണ്ടിരിക്കുന്ന മനുഷ്യ പരീക്ഷണങ്ങളെക്കുറിച്ച് അടിയന്തിരമായി വിലയിരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “ലോകത്തിൽ ഒന്നിലധികം വാക്സിനുകൾ ഇപ്പോൾ പരീക്ഷണ ഘട്ടത്തിലുണ്ട്. ഈ വാക്സിനുകളിൽ ഏതെങ്കിലും അവസാന ഘട്ട പരീക്ഷണത്തിൽ വിജയകരമാവുമെന്നു നമുക്ക് പ്രതീക്ഷിക്കാം’. ഇന്ത്യയുമായി സഹകരിച്ചുള്ള വാക്‌സിൻ ഗവേഷണങ്ങൾക്ക് തയ്യാറാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് അമേരിക്കൻ പ്രഡിഡന്റ് ഇതിനിടെ പറഞ്ഞു. വാക്‌സിൻ ആക്ഷൻ പ്രോഗ്രാം (VAP) ആയിരിക്കും ഈ പങ്കാളിത്തത്തിനു നേതൃത്വം നൽകുന്നത്. യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്, ഇന്ത്യൻ ഡിപ്പാർട്ട്മെന്റ് ഓഫ് ബയോടെക്നോളജി (ഡിബിടി), ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) എന്നിവയും മറ്റ് പങ്കാളികളും തമ്മിലുള്ള 33 വർഷത്തെ സഹകരണമാണ് ഈ വാക്സിൻ ആക്ഷൻ പ്രോഗ്രാം കൊണ്ടുദേശിക്കുന്നത്.

Related posts