Nammude Arogyam
Fungal diseases

ഒരേ മാസ്ക് 2,3 ആഴ്ച്ച ഉപയോഗിച്ചാൽ…..ബ്ലാക്ക് ഫംഗസ് അറിയേണ്ടതെല്ലാം

കോവിഡ് അതി ഭീകരമായിക്കൊണ്ടിരിക്കുന്ന ഈ ഒരു സാഹചര്യത്തിനിടയില് ഭീതി പരത്തി കൊണ്ട് നമുക്കിടയിലേക്ക് കടന്ന് വന്ന ഒരു അസുഖമാണ് ബ്ലാക്ക് ഫംഗസ്. പ്രേമേഹ രോഗികളിലും, സ്റ്റിറോയ്ഡ് ഉപയോഗിക്കുന്നവരിലുമാണ് ഈ അസുഖം കൂടുതലായും കാണപ്പെടുന്നത് എന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്താണ് ബ്ലാക്ക് ഫംഗസ് എന്നും, അത് എങ്ങനെയാണ് നമ്മളിലേക്ക് എത്തുന്നത് എന്നും നമുക്ക് നോക്കാം.

കുളിച്ചു തോർത്താൻ നമ്മൾ ഉപയോഗിക്കുന്ന തോർത്തോ, നനഞ്ഞ തുണികളോ കുറച്ചു ദിവസം ഉപയോഗിക്കാതെ വച്ചിരുന്നാൽ അതിൽ കറുത്ത പാടുകൾ കാണാറില്ലേ ? കരിമ്പൻ അടിച്ചു എന്ന് നമ്മൾ പറയും. ഈ അണുബാധയാണ് ബ്ലാക്ക് ഫംഗസ് അല്ലെങ്കിൽ മ്യുകർമൈക്കോസിസ്. അത് ഭൂമിയിൽ പണ്ടും, ഇപ്പോഴും ഒരേ അളവിൽ ഉണ്ട്. ഇനി ഭാവിയിലും ഉണ്ടായിരിക്കും. നമുക്ക് സുപരിചിതമായ ഫംഗസ് തന്നെയാണിത്.

മനുഷ്യരിൽ സാധാരണ ബ്ലാക്ക് ഫംഗസ് അണുബാധ ഉണ്ടാവാറില്ല. നമ്മുടെ രോഗപ്രതിരോധശേഷിയിൽ സ്വാഭാവികമായി അവ നശിച്ചുപോകും. എന്നാൽ വളരെയധികം പ്രതിരോധശേഷി കുറയുന്ന അസുഖങ്ങൾ ബാധിച്ചാൽ നശിക്കാതെ നമ്മുടെ ശരീരത്തിൽ ഇവ വളരാം. പക്ഷെ പേടിക്കേണ്ട. രോഗ പ്രതിരോധ ശേഷി വളരെ കുറയുന്ന തീവ്രമായ ഷുഗർ കംപ്ലൈന്റോ, എയ്‌ഡ്‌സോ, അതുപോലെ അല്ലെങ്കിൽ ക്യാൻസറിന്റെ ദീർഘകാല ചികിത്സയിൽ സ്റ്റിറോയ്‌ഡ്‌സുകൾ ഉപയോഗിച്ച് പ്രതിരോധശേഷി നശിക്കുകയോ ഒക്കെ ചെയ്‌താൽ മാത്രമേ മനുഷ്യരിൽ ഇവ വളരൂ എന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്.

എന്നാൽ ഇപ്പോൾ ബ്ലാക്ക് ഫംഗസിനെ കുറിച്ച് പുതിയൊരു വസ്തുതയാണ് എയിംസിലെ ന്യൂറോസർജറി വിഭാഗം ഡോ:പി.ശരത് ചന്ദ്ര പറയുന്നത്. ഒരേ മാസ്ക് 2,3 ആഴ്ച്ച ഉപയോഗിച്ചാൽ അത് ബ്ലാക്ക് ഫംഗസിന്റെ വളർച്ചക്ക് കാരണമാകുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. അതിനാൽ കഴിവതും ഒരു മാസ്ക് ഒരാഴ്ച്ചയിൽ കൂടുതൽ ഉപയോഗിക്കാതിരിക്കുക.

പ്രത്യേകിച്ച് ഒരു മുൻകരുതലും ഈ രോഗത്തിന് എടുക്കണ്ട. മുൻകരുതലുകൾ നമ്മളെ ചികിൽസിക്കുന്ന ഡോക്ടർ ആണ് എടുക്കേണ്ടത്. കാരണം ആവശ്യത്തിന് ആരോഗ്യത്തോടെ ഇരിക്കുന്ന മനുഷ്യരിൽ ഈ അണുബാധ ഉണ്ടാവാറില്ല. നമ്മൾ അത്യാസന്ന നിലയിൽ ആയിരിക്കുമ്പോൾ മാത്രമേ ബ്ളാക് ഫങ്കസ് അണുബാധ നമ്മളിൽ വരാൻ സാധ്യത ഉള്ളൂ.

കണ്ണ്, മൂക്ക്, വായ, കവിൾ എന്നിവിടങ്ങളിൽ തുടങ്ങി പിന്നീട് ശ്വാസകോശം, തലച്ചോർ എന്നിവടങ്ങളിലേക്കും ഈ ഫങ്കസ് പടരാം.ആദ്യ സ്റ്റേജിൽ കണ്ടെത്തി ആ പ്രത്യേക ശരീരഭാഗം മുറിച്ചു കളയുകയാണ് പ്രതിവിധി. കൂടാതെ ആന്റി ഫങ്കൽ മരുന്നുകളും ഒപ്പം കഴിക്കണം.പക്ഷെ അതൊന്നും ഓർത്തു നമ്മൾ വേവലാതി പെടേണ്ട. സമീകൃതാഹാരം കഴിച്ചു കാര്യമായ അസുഖങ്ങൾ ഒന്നും വരാതെ നോക്കിയാൽ മതി.

ഇപ്പോൾ പ്രധാനമായും ശ്രദ്ധിക്കാനുള്ളത് കൊറോണയെ ആണ്. കാരണം കൊറോണ ബാധിച്ചു ആരോഗ്യസ്ഥിതി മോശമായാൽ ഉപയോഗിക്കുന്ന മരുന്നുകൾ നമ്മുടെ പ്രതിരോധ ശേഷിയെ വീണ്ടും നശിപ്പിച്ചേക്കാം. അതുകൊണ്ട് തന്നെ ഈ മഹാമാരിയില്‍ നിന്ന് നാം മോചിതരാവുന്നത് വരെ സുരക്ഷിതരായി വീടുകളില്‍ തന്നെ കഴിയുന്നതിന് ശ്രദ്ധിക്കുക.

Related posts