Nammude Arogyam
MaternityWoman

ഗർഭകാലത്തെ കാണുന്ന ഫൈബ്രോമയാല്‍ജിയ എന്ന രോഗത്തെക്കുറിച്ചറിയാം

ഗര്‍ഭധാരണം എന്നത് ഏതൊരു സ്ത്രീയെയും സംബന്ധിച്ച് ഏറെ ശ്രദ്ധ വേണ്ട കാലമാണ്. കാരണം നിരവധി ആരോഗ്യപരമായ അസ്വസ്ഥതകള്‍ ഇക്കാലത്ത് സ്ത്രീകളില്‍ കണ്ടുവരുന്നു. അത്തരം അവസ്ഥകളിലൊന്നാണ് ഫൈബ്രോമയാല്‍ജിയ. ഫൈബ്രോമയാല്‍ജിയ ഉള്ള ഗര്‍ഭിണികള്‍ക്ക് കാര്യമായ വേദനയും ക്ഷീണവും മാനസിക സമ്മര്‍ദ്ദവും അനുഭവപ്പെടുന്നു, പ്രത്യേകിച്ച് ഗര്‍ഭകാലത്തിന്റെ ആദ്യ മൂന്ന് മാസങ്ങളില്‍. എന്താണ് ഗര്‍ഭിണികളിലെ ഫൈബ്രോമയാല്‍ജിയ എന്നും, അതിനുള്ള ചികിത്സ എന്താണെന്നും നോക്കാവുന്നതാണ്.

ക്ഷീണം, ഉറക്ക തകരാറുകള്‍, മാനസികാവസ്ഥയുമായി ബന്ധപ്പെട്ട തകരാറുകള്‍, ഓര്‍മ്മ പ്രശ്നങ്ങള്‍ എന്നിവയും വ്യാപകമായ പേശി വേദനയുമുള്ള ഒരു അവസ്ഥയാണ് ഫൈബ്രോമയാല്‍ജിയ. ഫൈബ്രോമയാല്‍ജിയയുടെ ലക്ഷണങ്ങള്‍ സന്ധിവേദനയുടേത് പോലെയാകുമെങ്കിലും, ആര്‍ത്രൈറ്റിസ് പോലെ അത്ര കഠിനമായിരിക്കില്ല. ഇത് മൃദുവായ ടിഷ്യുവിനെ മാത്രമേ ബാധിക്കുകയുള്ളൂ, സന്ധികളെ ബാധിക്കില്ല.

ഗര്‍ഭധാരണം ഫൈബ്രോമയാല്‍ജിയക്ക് കാരണമാകുമെന്ന് വിശ്വസിക്കാന്‍ കാരണങ്ങളില്ല. എന്നിരുന്നാലും, ഗര്‍ഭധാരണം പരിഗണിക്കാതെ തന്നെ ഏതൊരു സ്ത്രീയിലും ശാരീരികമോ മാനസികമോ ആയ സമ്മര്‍ദ്ദം മൂലം ഈ രോഗം ഉണ്ടാകാം. ഗര്‍ഭധാരണം, പ്രസവം എന്നിവ കണക്കിലെടുക്കുമ്പോള്‍, ഇത് വൈകാരികമായും ശാരീരികമായും സ്ത്രീകളെ ക്ഷീണിപ്പിക്കുന്ന ഒരു ഘട്ടമാണ്. ഈസ്ട്രജന്‍, പ്രോജസ്റ്ററോണ്‍, മറ്റ് ഹോര്‍മോണുകളുടെ അളവ് എന്നിവയില്‍ ഗര്‍ഭാവസ്ഥയില്‍ ഉടനീളം ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നു.

ഗര്‍ഭകാലത്തുടനീളം ശരീരം ഹോര്‍മോണുകളുടെ ഒരു വര്‍ധനവ് സൃഷ്ടിക്കുന്നു. മിക്ക ഗര്‍ഭിണികള്‍ക്കും ഓക്കാനം, ക്ഷീണം എന്നിവ അനുഭവപ്പെടുന്നു, പ്രത്യേകിച്ച് ആദ്യത്തെ മൂന്ന് മാസങ്ങളില്‍. ഫൈബ്രോമയാല്‍ജിയ ഗര്‍ഭധാരണത്തെ എങ്ങനെ ബാധിക്കുന്നു എന്നത് ഒരു സാധാരണ ചോദ്യമാണ്. ഫൈബ്രോമയാല്‍ജിയ ഉള്ള ഗര്‍ഭിണികള്‍ക്ക് കഠിനമായ ശാരീരിക വേദന, ക്ഷീണം, ഉത്കണ്ഠ എന്നിവ പതിവായി അനുഭവപ്പെടുന്നു, പ്രത്യേകിച്ച് ഗര്‍ഭത്തിന്റെ ആദ്യ മൂന്ന് മാസങ്ങളില്‍.

ഗര്‍ഭാവസ്ഥയിലും പ്രസവത്തിലും ഫൈബ്രോമയാല്‍ജിയയുടെ സ്വാധീനം പ്രകടമാണ്. ചില ഗവേഷണങ്ങള്‍ അനുസരിച്ച്, ഈ രോഗത്തിന്റെ സാന്നിധ്യം കുഞ്ഞിന്റെ ജനനത്തെ ദോഷകരമായി ബാധിക്കും. കുഞ്ഞിന്റെ മസ്തിഷ്‌ക വളര്‍ച്ചയ്ക്ക് ചിലപ്പോള്‍ തകരാറ് ബാധിച്ചേക്കാം. ഫൈബ്രോമയാല്‍ജിയ ഉള്ള സ്ത്രീകള്‍ക്ക് പ്രസവസമയത്ത് ഈ അവസ്ഥയില്ലാത്തവരേക്കാള്‍ കൂടുതല്‍ വേദന അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഫൈബ്രോമയാല്‍ജിയ ഒരു കുഞ്ഞിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചേക്കാം.

2013-ല്‍ പുറത്തിറങ്ങിയ ഒരു പഠനമനുസരിച്ച്, പ്രസവസമയത്ത് ഫൈബ്രോമയാല്‍ജിയ ലക്ഷണങ്ങള്‍ കൂടുതലായി കാണപ്പെടുന്നു. ഈ വ്യത്യസ്ത ലക്ഷണങ്ങള്‍ ഗര്‍ഭധാരണവും ഫൈബ്രോമയാല്‍ജിയയുമായി ബന്ധപ്പെട്ടിരിക്കുന്നു.

1.അസ്വസ്ഥത

2.ക്ഷീണം, ബ്രെയിന്‍ ഫോഗ്

3.ശാരീരിക സമ്മര്‍ദ്ദം

4.ഉത്കണ്ഠ

5.വിഷാദം

6.മാനസിക സമ്മര്‍ദ്ദം

ഗര്‍ഭാവസ്ഥയിലെ ഫൈബ്രോമയാല്‍ജിയക്കുള്ള പരിഹാരങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1.നേരിയ വ്യായാമം – ഫൈബ്രോമയാള്‍ജിയ ബാധിച്ച ഏതൊരു ഗര്‍ഭിണിയായ സ്ത്രീക്കും വേണ്ടതാണ് വ്യായാമം.

2.കോഗ്‌നിറ്റീവ്-ബിഹേവിയറല്‍ തെറാപ്പി എന്നത് ഫൈബ്രോമയാല്‍ജിയക്ക് പതിവായി ഉപയോഗിക്കുന്ന ചികിത്സയാണ്. നെഗറ്റീവ് ചിന്തകളും പ്രവര്‍ത്തനങ്ങളും തിരിച്ചറിയുന്നതിനും കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും രോഗികളെ സഹായിക്കുക എന്നതാണ് ഈ ചികിത്സ ലക്ഷ്യമിടുന്നത്. നെഗറ്റീവ് ചിന്തകളില്‍ മാറ്റം വരുത്തുന്നതിലൂടെ, വേദനയെക്കുറിച്ചുള്ള ധാരണ മാറ്റാനും രോഗം നേരിടാനുള്ള കഴിവുകള്‍ വര്‍ദ്ധിപ്പിക്കാനും കഴിയും.

3.ഗര്‍ഭാവസ്ഥയില്‍ ഫൈബ്രോമയാല്‍ജിയ സമയത്ത് മതിയായ ഉറക്കം ലഭിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും അത്യാവശ്യമാണ്. എന്നാല്‍ ദിവസം മുഴുവന്‍ ദീര്‍ഘനേരം ഉറങ്ങുന്നത് ഒഴിവാക്കുക, കഫീന്‍ ഉപഭോഗം പരമാവധി കുറയ്ക്കുകയും ചെയ്യുക.

മരുന്നുകളും ജീവിതശൈലി ക്രമീകരണങ്ങളും ഉപയോഗിച്ച് ഫൈബ്രോമയാല്‍ജിയ ചികിത്സിച്ച് മാറ്റാവുന്ന രോഗമാണ്.

Related posts