Nammude Arogyam
Heart Disease

എല്ലാ നെഞ്ച് വേദനയും പേടിക്കേണ്ടതുണ്ടോ?

നെഞ്ച് വേദന എന്ന് പറയുമ്പോള്‍ നമുക്ക് മുന്നില്‍ ആദ്യം തോന്നുന്നത് അത് ഹാര്‍ട്ട് അറ്റാക്ക് ആണെന്നതാണ്. എന്നാല്‍ വേറെയും നിരവധി കാരണങ്ങള്‍ കൊണ്ട് നെഞ്ച് വേദന വരാവുന്നതാണ്.ഓരോരുത്തരിലും നെഞ്ച് വേദന അതിന്റെ തീവ്രത, ദൈര്‍ഘ്യം, സ്ഥാനം എന്നിവയില്‍ വ്യത്യാസപ്പെടുന്നു. ഇത് മൂര്‍ച്ചയുള്ളതോ കുത്തുന്നതോ വേദനയോ ആയി പലര്‍ക്കും അനുഭവപ്പെടാം. ഇത് ഹൃദയ സംബന്ധമായ ഗുരുതരമായ ഒരു പ്രശ്‌നത്തിന്റെ അടയാളമാണെങ്കിലും പലപ്പോഴും ഇത് ജീവന് ഭീഷണിയല്ലാത്ത മറ്റ് പല കാരണങ്ങളില്‍ ഒന്നാകാം.

ഇതിന്റെ പൊതുവായ കാരണങ്ങള്‍ പരിഹാരങ്ങള്‍ എന്നിവ വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും ആദ്യം മനസ്സില്‍ വരുന്ന ചിന്ത ഹൃദയാഘാതം എന്നത് തന്നെയായിരിക്കും. എന്നാല്‍ പിന്നീടായിരിക്കും അപകടകരമായ അവസ്ഥകള്‍ ഇല്ല എന്ന് മനസ്സിലാവുന്നത്. എന്ത് തന്നെയായാലും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ടതായ കാര്യങ്ങള്‍ ഉണ്ട്. അവയെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.

നെഞ്ചുവേദന എല്ലായ്‌പ്പോഴും ഹൃദയാഘാതത്തോടൊപ്പമുണ്ടാകുമെന്നത് തന്നെയാണ് പലരുടേയും ആദ്യ ചിന്ത. എന്നിരുന്നാലും, നാഷണല്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സ്റ്റഡീസ് (എന്‍സിഎച്ച്എസ്) അനുസരിച്ച്, നെഞ്ചുവേദനയ്ക്കുള്ള കാരണങ്ങളില്‍ വെറും 13% മാത്രമേ ഹൃദയ സംബന്ധമായ ഗുരുതരമായ പ്രശ്നം, ശ്വാസകോശ സംബന്ധമായ പ്രശ്‌നം എന്നിവ കൊണ്ട് വെല്ലുവിളി ഉണ്ടാക്കുന്നുള്ളൂ. അല്ലാത്ത അവസ്ഥയില്‍ മറ്റ് പല കാരണങ്ങളും ആയിരിക്കാം ഇതിന് പിന്നില്‍.

ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്നത് മൂലമുണ്ടാവുന്ന ഹൃദയാഘാതം, ഹൃദയത്തിലേക്ക് നയിക്കുന്ന രക്തക്കുഴലുകളിലെ തടസ്സങ്ങള്‍, അതായത് ആഞ്ചീന പെക്‌റ്റോറിക്ക് ചുറ്റുമുള്ള ഹൃദയത്തിന്റെ വീക്കം, പെരികാര്‍ഡിറ്റിസ് ഹൃദയപേശികളുടെ വീക്കം, മയോകാര്‍ഡിറ്റിസ് ഹൃദയപേശികളിലെ ഒരു രോഗം ഇതോടൊപ്പം ദഹനവുമായി ബന്ധപ്പെട്ട നെഞ്ചുവേദന ഇവയൊക്കെയാണ് പ്രധാനമായും നെഞ്ച് വേദന ഗുരുതരമാക്കുന്ന കാരണങ്ങള്‍.

വിവിധ തരം നെഞ്ചുവേദനകൾ

1.ദഹനവുമായി ബന്ധപ്പെട്ട നെഞ്ച് വേദന-ദഹനവുമായി ബന്ധപ്പെട്ട നെഞ്ച് വേദന പലപ്പോഴും പലരിലും ഉണ്ടായിരിക്കും. എന്നാല്‍ ഇത് പലരും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുമായി തെറ്റിദ്ധരിക്കാറുണ്ട്. പിത്തസഞ്ചിയുടെ പ്രശ്‌നങ്ങള്‍, ആസിഡ് റിഫ്‌ലക്‌സ് അല്ലെങ്കില്‍ നെഞ്ചെരിച്ചില്‍, അന്നനാളം തകരാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, പിത്തസഞ്ചി അല്ലെങ്കില്‍ പാന്‍ക്രിയാസ് വീക്കം എന്നിവയെല്ലാമാണ് ദഹന സംബന്ധമായി ഉണ്ടാവുന്ന നെഞ്ച് വേദനക്ക് പുറകിലുള്ള വില്ലന്‍മാര്‍.

2.ശ്വാസകോശ സംബന്ധിയായ നെഞ്ച് വേദന-ശ്വാസകോശ സംബന്ധിയായ നെഞ്ച് വേദനയും പലപ്പോഴും പലരിലും ഉണ്ടാകാറുണ്ട്. ആസ്ത്മയും ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി) പോലുള്ള അനുബന്ധ വൈകല്യങ്ങളും ഉള്ളവരില്‍ സാധാരണയായി കാണപ്പെടുന്ന ബ്രോങ്കോസ്പാസ്മുകള്‍. ന്യുമോണിയ, വൈറല്‍ ബ്രോങ്കൈറ്റിസ്, ന്യൂമോത്തോറാക്‌സ്, രക്തം കട്ടപിടിക്കല്‍, അല്ലെങ്കില്‍ ശ്വാസകോശ സംബന്ധിയായ എംബോളിസം, റിബണ്‍- അല്ലെങ്കില്‍ ഒടിവുമായി ബന്ധപ്പെട്ട നെഞ്ചുവേദന കൂടാതെ, തകര്‍ന്നതോ ഒടിഞ്ഞതോ ആയ വാരിയെല്ലുകള്‍ എന്നിവയെല്ലാം ശ്വാസകോശ സംബന്ധിയായ നെഞ്ച് വേദനയുടെ കാരണങ്ങളാണ്.

3.ഉത്കണ്ഠയുമായി ബന്ധപ്പെട്ട നെഞ്ചുവേദന-വേഗത്തിലുള്ള ഹൃദയമിടിപ്പ്, ശ്വാസതടസ്സം, അമിതമായ വിയര്‍പ്പ്, വേഗത്തിലുള്ള ശ്വസനം, ഓക്കാനം, തലകറക്കം, എന്നിവയ്‌ക്കൊപ്പം പെട്ടെന്ന് മാറിക്കൊണ്ടിരിക്കുന്ന പള്‍സ് എന്നിവയും ശ്രദ്ധിക്കേണ്ടതാണ്. ഇത് പലപ്പോഴും ഹൃദയാഘാതവുമായി ബന്ധപ്പെട്ട നെഞ്ചുവേദനയ്ക്കും കാരണമാകും.

ഹൃദയാഘാതവുമായി ബന്ധപ്പെട്ട നെഞ്ചുവേദനയുടെ ലക്ഷണങ്ങള്‍

ഹൃദ്രോഗത്തിന്റെ കാര്യത്തില്‍ പലപ്പോഴും പലരും അവ്യക്തമായ അസ്വസ്ഥത അനുഭവിക്കുന്നുണ്ട്. അത് വേദനയായി പലര്‍ക്കും തിരിച്ചറിയാന്‍ പോലും സാധിക്കുന്നില്ല എന്നുള്ളതാണ് സത്യം. പൊതുവേ, ഹൃദയാഘാതം അല്ലെങ്കില്‍ മറ്റ് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നെഞ്ചിലെ അസ്വസ്ഥത ഇനിപ്പറയുന്നവയില്‍ ഒന്നോ അതിലധികമോ ആയി ബന്ധപ്പെട്ടിരിക്കാം.

സമ്മര്‍ദ്ദം, നെഞ്ചില്‍ കത്തുന്ന തരത്തിലുള്ള വേദന, പുറം, കഴുത്ത്, താടിയെല്ല്, തോളുകള്‍ എന്നിവയിലേക്ക് പുറപ്പെടുന്ന അതികഠിനമായ വേദന. കുറച്ച് മിനിറ്റിലധികം നീണ്ടുനില്‍ക്കുന്ന വേദന, ശാരീരിക പ്രവര്‍ത്തനങ്ങള്‍ പ്രശ്‌നത്തിലാവുന്നത്, വേദനയുടെ തീവ്രതയില്‍ വ്യത്യാസം അനുഭവപ്പെടുന്നത്, ശ്വാസം മുട്ടല്‍, വിയര്‍പ്പ്, തലകറക്കം അല്ലെങ്കില്‍ ബലഹീനത, ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി അല്ലെങ്കില്‍ മറ്റ് ലക്ഷണങ്ങള്‍ എന്നിവയെല്ലാം നെഞ്ചുവേദനയുടെ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു.

ഇതോടൊപ്പം തന്നെ വിഴുങ്ങാന്‍ ബുദ്ധിമുട്ട്, വായില്‍ പുളിച്ച അല്ലെങ്കില്‍ അസിഡിറ്റി രുചി ഉണ്ടാവുകയോ, വിഴുങ്ങിയതിനു ശേഷം അല്ലെങ്കില്‍ കഴിച്ചതിനു ശേഷം വേദന അനുഭവപ്പെടുകയോ, ശരീരത്തിന്റെ സ്ഥാനം അനുസരിച്ച് കുറയുകയോ കൂടുകയോ ആഴത്തില്‍ ശ്വസിക്കുമ്പോഴോ ചുമ ചെയ്യുമ്പോഴോ ഉണ്ടാകുന്ന വേദന, പനി, നെഞ്ചിന്റെ മുന്‍ഭാഗത്തേക്ക് പുറപ്പെടുന്ന നടുവേദന, മൂക്കൊലിപ്പ് എന്നിവയെല്ലാംശ്രദ്ധിക്കേണ്ടതാണ്.

ഹൃദയാഘാതം തിരിച്ചറിയാൻ ചെയ്യേണ്ട ടെസ്റ്റുകള്‍

1.ഇലക്ട്രോകാര്‍ഡിയോഗ്രാം അല്ലെങ്കില്‍ ഇസിജി-ഈ പരിശോധന ഹൃദയത്തിന്റെ വൈദ്യുത പ്രവര്‍ത്തനം അളക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു. ചര്‍മ്മത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രോഡുകളുടെ സഹായത്തോടെയാണ് ഇത് ചെയ്യുന്നത്. പരിക്കേറ്റ ഹൃദയപേശികള്‍ സാധാരണയായി വൈദ്യുത പ്രേരണകള്‍ നടത്താത്തതിനാല്‍, ഹൃദയാഘാതമുണ്ടായതായി ഇസിജിയില്‍ രേഖപ്പെടുത്തുന്നു.

2.രക്തപരിശോധന-ഹൃദയപേശികളില്‍ കാണപ്പെടുന്ന പ്രോട്ടീനുകളുടെയോ എന്‍സൈമുകളുടെയോ അളവ് കൂടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ രക്തപരിശോധന ആവശ്യമാണ്. ഹൃദയാഘാതം ഹൃദയകോശങ്ങള്‍ക്ക് നാശമുണ്ടാക്കാം, അത് ഈ തന്മാത്രകളെ മണിക്കൂറുകളോളം രക്തത്തിലേക്ക് ഒഴുകാന്‍ അനുവദിക്കും. അതുകൊണ്ട് ഇതിലൂടെ ഹൃദയാഘാതം മനസ്സിലാക്കാവുന്നതാണ്.

3.നെഞ്ചിന്റെ എക്‌സറേ-നെഞ്ചിന്റെ ഒരു എക്‌സ്-റേയ്ക്ക് ശ്വാസകോശത്തിന്റെ അവസ്ഥയും ഹൃദയത്തിന്റെ വലുപ്പവും, ആകൃതിയും, എല്ലാ പ്രധാന രക്തക്കുഴലുകളും പരിശോധിക്കാന്‍ കഴിയും. ന്യുമോണിയ അല്ലെങ്കില്‍ അത്തരത്തിലുണ്ടാവുന്ന ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ എല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ചില ഫോളോ അപ് ടെസ്റ്റുകളും നടത്തേണ്ടതാണ്.

4.എക്കോകാര്‍ഡിയോഗ്രാം- ഒരു എക്കോകാര്‍ഡിയോഗ്രാം സമയത്ത്, ഹൃദയത്തിന്റെ വിവിധ ഭാഗങ്ങളുടെ മികച്ച വ്യൂ ലഭിക്കുന്നതിന് ഒരു ചെറിയ ഉപകരണം തൊണ്ടയിലൂടെ ഉള്ളിലേക്ക് എത്തിക്കുന്നു. ഇവിടെ, ഹൃദയത്തിന്റെ ചലനാത്മക വീഡിയോ ഇമേജ് നിര്‍മ്മിക്കാന്‍ ശബ്ദ തരംഗങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ഹൃദയത്തിന്റെ ആരോഗ്യം മനസ്സിലാക്കാന്‍ സഹായിക്കുന്നുണ്ട്.

5.കമ്പ്യൂട്ടറൈസ്ഡ് ടോമോഗ്രഫി അല്ലെങ്കില്‍ സിടി സ്‌കാന്‍-സിടി സ്‌കാനുകള്‍ വ്യത്യസ്ത തരം ആണ്. ഹൃദയ ധമനികളിലെ തടസ്സങ്ങള്‍ പരിശോധിക്കാന്‍ അവ ഉപയോഗിക്കുന്നു. തടസ്സങ്ങള്‍ക്കും, മറ്റ് പ്രശ്‌നങ്ങള്‍ക്കും, ഹൃദയവും ശ്വാസകോശ ധമനികളും പരിശോധിക്കുന്നതിന് ഒരു ഡൈ ഉപയോഗിച്ച് സിടി കൊറോണറി ആന്‍ജിയോഗ്രാം ചെയ്യാം.

6.സമ്മര്‍ദ്ദ പരിശോധനകള്‍-നെഞ്ചുവേദന ഹൃദയത്തിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതാണോ എന്ന് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. സ്‌ട്രെസ് ടെസ്റ്റുകള്‍ പല തരത്തിലുള്ളതാണ്. ഒരു ഇസിജി മെഷീന്‍ കണക്റ്റു ചെയ്തിരിക്കുമ്പോള്‍ ട്രെഡ്മില്ലില്‍ നടക്കാനോ സ്റ്റേഷണറി ബൈക്ക് പെഡല്‍ ചെയ്യാനോ ആവശ്യപ്പെടുന്നതാണ് പൊതുവായ കാര്യം. അല്ലെങ്കില്‍ വ്യായാമം ചെയ്യുന്നതു പോലെ ഹൃദയത്തെ ഉത്തേജിപ്പിക്കുന്നതിനായി ഒരു മരുന്ന് സിരയിലൂടെ നല്‍കാം. ഇതും ഇത്തരം ടെസ്റ്റിലൂടെ മനസ്സിലാക്കാവുന്നതാണ്.

7.ആന്‍ജിയോഗ്രാം-ഇടുങ്ങിയതോ അടഞ്ഞതോ ആയ ഹൃദയത്തിലെ ധമനികളെ തിരിച്ചറിയാന്‍ വേണ്ടിയാണ് ഈ പരിശോധന നടത്തുന്നത്. ഒരു കത്തീറ്റര്‍ എന്ന നേര്‍ത്ത നീളമുള്ള ട്യൂബ് ഹൃദയത്തിലെ ധമനികളിലേക്ക് കടത്തി വിടുന്നതാണ് ഇത്. കൈത്തണ്ടയിലോ, അരക്കെട്ടിലൂടെയോ, ധമനികളിലൂടെയോ കത്തീറ്റര്‍ ശരീരത്തില്‍ പ്രവേശിക്കുന്നു. ധമനികളില്‍ ഇത് എത്തുമ്പോള്‍എക്‌സ്-റേയിലും വീഡിയോയിലും ഹൃദയത്തിനുള്‍ ഭാഗം വ്യക്തമാകുന്നു.

8.ആന്‍ജിയോപ്ലാസ്റ്റി, സ്റ്റെന്റ് പ്ലേസ്‌മെന്റ്-നെഞ്ചുവേദനയ്ക്ക് കാരണമാകുന്നത് ഒരു ധമനിയുടെ തടസ്സം മൂലമാണെങ്കില്‍, അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഒരു ബലൂണ്‍ ഉള്ള ഒരു കത്തീറ്റര്‍ ഞരമ്പിലെ ഒരു വലിയ രക്തക്കുഴലിലേക്ക് എത്തിക്കുകയും അവിടെ ബ്ലോക്കിനെ ഇല്ലാതാക്കുകയും ധമനിയുടെ വീതി കൂട്ടുന്നതിനായി ബലൂണ്‍ വലിപ്പം വര്‍ദ്ധിപ്പിക്കുകയും പിന്നീട് വികസിപ്പിക്കുകയും കത്തീറ്റര്‍ നീക്കം ചെയ്യുകയും ചെയ്യും. മിക്കപ്പോഴും, കത്തീറ്ററിന്റെ ബലൂണ്‍ ടിപ്പിന് പുറത്ത് സ്റ്റെന്റ് എന്ന് വിളിക്കുന്ന ഒരു ചെറിയ വയര്‍ട്യൂബിൽ സ്ഥാപിച്ചിരിക്കും. വികസിച്ചു കഴിഞ്ഞാല്‍, സ്റ്റെന്റ് ലോക്ക് ചെയ്ത് ധമനിയെ തുറന്നിടുന്നു.

ഹൃദയാഘാതം ജീവിതത്തിന് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്നതിനാല്‍, അത് വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. ഇല്ലെങ്കിൽ ഒരുപക്ഷെ അത് നമ്മുടെ ജീവൻ തന്നെ കവർന്നെടുത്തേക്കാം.

Related posts